Home
News

അവസരം മുതലെടുക്കുവാണല്ലേ സജി! ബിഎസ്എൻഎൽ 10,000 4ജി സൈറ്റുകൾ വിജയകരമായ വ്യന്യസിച്ചു

ഇന്ത്യയുടെ പൊതു ഉടമസ്ഥതയിൽ ഉള്ള ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) ആത്മനിർഭർ ഭാരത് (Self-Reliant India) പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഉടനീളം 10,000 4ജി സൈറ്റുകളുകളുടെ വിജയകരമായ വിന്യാസം പ്രഖ്യാപിച്ചു. ടെലികമ്മ്യൂണിക്കേഷൻ ഉൾപ്പെടെയുള്ള നിർണായക മേഖലകളിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയാണ് ആത്മനിർഭർ ഭാരത് സംരംഭം ലക്ഷ്യമിടുന്നത്. ബിഎസ്എൻഎൽ അങ്ങനെ അവരുടെ പ്രധാനപ്പെട്ട നാഴികക്കല്ല് ആണ് നേടിയെടുത്തിരിക്കുകയാണ്. "ആത്മനിർഭർ ഭാരത് സംരംഭത്തിന് കീഴിൽ അഭിമാനത്തോടെ നിർമ്മിച്ച 10,000 4ജി സൈറ്റുകൾ സെലിബ്രെറ്റ് ചെയ്യുകയാണ്. ഇവിടെ സ്വാശ്രയത്വവും തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും!" എക്‌സിലെ ഒരു അപ്‌ഡേറ്റിൽ ബിഎസ്എൻഎൽ കോർപ്പറേറ്റ് പങ്കിട്ടു.

നേരത്തെയുള്ള റിപ്പോർട്ടുകൾ പ്രകാരം, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവ ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉടനീളം 4ജി ലോഞ്ചിൻ്റെ പ്രാരംഭ ഘട്ടത്തിൽ ബിഎസ്എൻഎൽ 8 ലക്ഷം 4ജി വരിക്കാരുടെ അടിത്തറ പാകാൻ സാധിച്ചിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ടെൽകോം നിലവിൽ 4ജി പുറത്തിറക്കുന്നുത്. സാങ്കേതികവിദ്യ വിന്യസിക്കാൻ ഇന്ത്യൻ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുകയാണ് ടെൽകോം.

ബിഎസ്എൻഎൽ 10,000 4ജി സൈറ്റുകൾ വിജയകരമായ വ്യന്യസിച്ചു

4ജി സൈറ്റുകളുടെ എണ്ണം 2024 ഏപ്രിലിൽ 3,500 4ജി ടവറുകളിൽ നിന്ന് ഇപ്പോൾ 10,000 ആയി ഗണ്യമായി വർദ്ധിച്ചു. ബിഎസ്എൻഎൽ 4ജി സേവനങ്ങളുടെ പാൻ-ഇന്ത്യ വാണിജ്യ ലോഞ്ച് ലക്ഷ്യമിടുന്നു. കൂടാതെ ബിഎസ്എൻഎൽ വിന്യസിക്കുന്ന RAN 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണെന്ന് ബിഎസ്എൻഎൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മുൻ റിപ്പോർട്ടുകൾ പറയുന്നു.

ജൂണിൽ ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്തത് പോലെ , കർണാടകയിലെ മൈസൂരു, മാണ്ഡ്യ, ചാമരാജനഗർ, കുടക് ജില്ലകളിൽ ബിഎസ്എൻഎൽ ഉടൻ തന്നെ 4ജി നെറ്റ്‌വർക്ക് അവതരിപ്പിക്കും. മെയ് മാസത്തിൽ, ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ബിഎസ്എൻഎൽ 4ജി അവതരിപ്പിച്ചു. ഇത് ഉടൻ തന്നെ സംസ്ഥാനത്ത് ഉടനീളം വ്യാപിപ്പിക്കും.

4ജി ലഭ്യതയും സിം കാർഡ് അപ്‌ഗ്രേഡുകളും: പരിമിതമായ അളവിൽ ബിഎസ്എൻഎൽ 4ജി ഇതിനകം സർക്കിളുകളിൽ ഉടനീളം ലഭ്യമാണ്. ഉപഭോക്താക്കൾ അവരുടെ സിം കാർഡുകൾ 4ജി അനുയോജ്യമായ ഒന്നിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്. പുതിയ പ്ലാനുകൾ ആവശ്യമില്ലാതെ തന്നെ ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള പ്ലാനുകളിൽ 4ജി വേഗത ആസ്വദിക്കാനാകും. ടെലികോം ടോക്ക് 2023 മാർച്ചിൽ ഒരു ലേഖനത്തിൽ ഇത് റിപ്പോർട്ട് ചെയ്തിരുന്നു.

നിലവിലെ മറ്റ് ടെലികോം കമ്പനികളുടെ താരിഫ് വർദ്ധന ബിഎസ്എൻഎൽ ഉപയോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുവാൻ സാധ്യത ഉള്ള ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള നീക്കം ബിഎസ്എൻഎല്ലിന് ഗുണം ചെയ്യും. മറ്റ് ടെലികോം കമ്പനികൾ വിവിധ പ്ലാനുകളിൽ 25 ശതമാനം വരെ നിരക്ക് വർധനയാണ് നടത്തിയിരിക്കുന്നത്. വർധിപ്പിച്ച തുകയുടെ പുതിയ റീച്ചാർജ് പ്ലാനുകൾ ഇതിനകം നിലവിൽ വന്നുകഴിഞ്ഞു.

മൊബൈൽ കണക്റ്റിവിറ്റി ആവശ്യങ്ങൾക്കായി ഈ സ്വകാര്യ നെറ്റ്‌വർക്കുകളെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഈ നിരക്ക് വർധന വരും ദിവസങ്ങളിൽ ദോഷകരമായി ബാധിക്കും. എന്നാൽ ഇതിനകം വാർഷിക പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്തവർക്ക് ആ പ്ലാനിന്റെ കാലാവധി കഴിയും വരെ റീച്ചാർജ് ചെയ്യേണ്ടിവരുന്നില്ല എന്നത് ഒരു നേട്ടം ആണ്.

എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അവരുടെ നിരക്കുകൾ വർധിപ്പിച്ചിട്ടില്ല. റീച്ചാർജ് നിരക്ക് വർധനയ്ക്ക് മുൻപ് തന്നെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകളെ അ‌പേക്ഷിച്ച് വളരെ ലാഭകരമായിരുന്നു. അ‌തായത് മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ കുറഞ്ഞ നിരക്കിൽ ഏറ്റവും മികച്ച ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ നൽകിവരുന്നു. ഇപ്പോൾ സ്വകാര്യ കമ്പനികൾ നിരക്ക് കൂട്ടിയപ്പോഴും ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾക്ക് അതേപടി നിലനിൽക്കുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
India's publicly owned telecommunications company Bharat Sanchar Nigam Limited (BSNL) has announced the successful deployment of 10,000 4G sites across the country as part of its Atma Nirbhar Bharat (Self-Reliant India) initiative. Atmanirbhar Bharat initiative aims to make India self-sufficient in critical sectors including telecommunications. BSNL has thus achieved their important milestone. "Celebrating 10,000 4G sites proudly built under Atma Nirbhar Bharat initiative. Here's to self-reliance and seamless connectivity!" In an update on X, BSNL Corporate shared.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X