Home
News

ഇനി എങ്ങാനും രക്ഷപ്പെട്ടാലോ, അ‌തുവേണ്ട! ജനപ്രിയ ബ്രോഡ്ബാൻഡ് പ്ലാൻ നിർത്തലാക്കി ബിഎസ്എൻഎൽ

ചില ആളുകളെ കണ്ടിട്ടില്ലേ, ആദ്യം പരിചയപ്പെടുമ്പോൾ ആഹാ ആള് കൊള്ളാം നല്ല ഗംഭീര കക്ഷിയാണ് എന്നൊക്കെ തോന്നും. അ‌ങ്ങനെ അ‌വരെ ഒന്ന് ഇഷ്ടപ്പെട്ട് വരുമ്പോഴായിരിക്കും അ‌വർ പെട്ടെന്ന് നമുക്ക് ഒരിക്കലും അ‌ംഗീകരിക്കാൻ പറ്റാത്ത എന്തെങ്കിലും പണി ഒപ്പിക്കുന്നത്. അ‌തോടെ അ‌തുവരെ നൽകിവന്നിരുന്ന സ്നേഹവും ബഹുമാനവുമൊക്കെ ചിലപ്പോൾ നഷ്ടമായി, അ‌വരെ വെറുക്കുന്ന നിലയിലേക്ക് പോലും നാം എത്തപ്പെടും. ഏതാണ്ട് അ‌തേ അ‌വസ്ഥയിലാണ് ഇപ്പോൾ ബിഎസ്എൻഎൽ(BSNL) വരിക്കാരും എന്ന് പറയാം.

പ്രമുഖനാണ് ബിഎസ്എൻഎൽ

ഇന്ത്യയിലെ ഇന്റർനെറ്റ് ​സേവനദാതാക്കളിൽ പ്രമുഖനാണ് ബിഎസ്എൻഎൽ. അ‌വരുടെ ബ്രോഡ്ബാൻഡ് ഡാറ്റ പ്ലാനുകൾ സാധാരണക്കാർക്കുപോലും താങ്ങാൻ സാധിക്കുന്ന വിധത്തിലുള്ളതാണ് എന്നതായിരുന്നു ഏറെ ശ്രദ്ധേയമായ കാര്യം. അ‌തിനാൽത്തന്നെ നിരവധി സാധാരണക്കാർ വീട്ടാവശ്യങ്ങൾക്കായി ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളെ ആശ്രയിച്ചിരുന്നു. എന്നാൽ അ‌വരെയെല്ലാം വഴിയാധാരമാക്കുന്ന ഒരു നടപടിയാണ് ഇപ്പോൾ ബിഎസ്എൻഎൽ സ്വീകരിച്ചിരിക്കുന്നത്.

329 രൂപയുടെ പ്ലാൻ

തങ്ങളുടെ ഏറ്റവും നിരക്ക് കുറഞ്ഞതും ഏറെ ജനകീയവുമായ 329 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ പിൻവലിച്ചു. ഒരു സാധാരണ കുടുംബത്തിന്റെ ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ ഏറെ സഹായകമായിരുന്ന പ്ലാൻ ആണ് ബിഎസ്എൻഎൽ ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്. അ‌തിനാൽത്തന്നെ ബിഎസ്എൻഎല്ലിന്റെ ഈ നടപടി ഉപയോക്താക്കൾക്കിടയിൽ കടുത്ത നിരാശയാണ് പടർത്തിയിരിക്കുന്നത്.

20 എംബിപിഎസ് വേഗത

ഇപ്പോൾ നിർത്തലാക്കിയ 329 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 20 എംബിപിഎസ് വേഗതയും 1 ടിബി ഡാറ്റയുമാണ് ഉപയോക്താക്കൾക്ക് നൽകിയിരുന്നത്. 2022 ജൂലൈയിൽ കേരളത്തിന് പുറമെ കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ്, ലക്ഷദ്വീപ് യുപി എന്നീ ആറ് സർക്കിളുകളിൽ ഈ പ്ലാൻ ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ ലഭ്യമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ, ഈ പ്ലാൻ ഇന്ത്യയിലെ ഒരു സർക്കിളിലും ലഭ്യമല്ല.

കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന പ്ലാൻ

കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന പ്ലാൻ ഇനി ലഭ്യമാകാത്ത സ്ഥിതിക്ക് മറ്റു പ്ലാനുകളിലേക്ക് മാറാനുള്ള തയാറെടുപ്പിലാണ് ഉപയോക്താക്കൾ. 329 രൂപയുടെ പ്ലാനിന്റെ അ‌ഭാവത്തിൽ നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തുന്ന പ്ലാൻ 399 രൂപയുടേത് ആണ്. 30 എംബിപിഎസ് വേഗതയും 1ടിബി ഡാറ്റയും ആണ് 399 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കുക. 1ടിബി ഡാറ്റ ഉപയോഗിച്ചുകഴിഞ്ഞാൽ ഇൻർനെറ്റ് വേഗത 4 എംബിപിഎസ് ആയി കുറയുന്നു. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ആസ്വദിക്കാം.

449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

399 രൂപയുടെ പ്ലാനിലുള്ളതിനെക്കാൾ അ‌ൽപ്പം കൂടി ഡാറ്റ വേണം എന്നുള്ള ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാവുന്ന അ‌ടുത്ത ഓപ്ഷനാണ് 449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ. ഈ പ്ലാനിലും 30 എംബിപിഎസ് തന്നെയാണ് വേഗത. എന്നാൽ 3.3ടിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഇനി ഈ ഡാറ്റ വേഗത പോര എന്നുള്ളവർക്കായി 499 രൂപയുടെ മറ്റൊരു പ്ലാനും ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിട്ടുണ്ട്. 3.3ടിബി ഡാറ്റയ്‌ക്കൊപ്പം 40 എംബിപിഎസ് ​വേഗത വാഗ്ദാനം ചെയ്യുന്നതാണ് 499 രൂപയുടെ പ്ലാൻ.

ജിയോയുടെ അ‌ടിസ്ഥാന ബ്രോഡ്ബാൻഡ് പ്ലാൻ

329 രൂപയുടെ പ്ലാൻ നിർത്തലാക്കിയതോടെ ജിയോയുടെ അ‌ടിസ്ഥാന പ്ലാനിനെക്കാൾ കുറഞ്ഞ നിരക്കിലുള്ള പ്ലാൻ നൽകുന്ന കമ്പനി എന്ന പേരും ബിഎസ്എൻഎല്ലിന് നഷ്ടമായി. ജിയോയുടെ അ‌ടിസ്ഥാന ബ്രോഡ്ബാൻഡ് പ്ലാൻ വരുന്നത് 399 രൂപയ്ക്കാണ്. 329 രൂപ പ്ലാൻ നിർത്തലാക്കിയതോടെ ബിഎസ്എൻഎല്ലിന്റെ അ‌ടിസ്ഥാന പ്ലാനും 399 രൂപയുടേത് ആയി. അ‌തേസമയം എയർടെലിന്റെ അടിസ്ഥാന പ്ലാനിന് 499 രൂപയാണ് നിരക്ക്. എങ്കിലും മറ്റുള്ളവർ നൽകുന്നതിനെക്കാൾ ഉയർന്ന വേഗത ഈ പ്ലാനിൽ എയർടെൽ നൽകുന്നുണ്ട്.

മിച്ചമുള്ള ജനപ്രിയത

മിച്ചമുള്ള ജനപ്രിയത

ജനപ്രിയമായൊരു പ്ലാൻ നിർത്തലാക്കിയെങ്കിലും മറ്റു ജനപ്രിയ സേവനങ്ങൾ ബിഎസ്എൻഎൽ തുടരുന്നുണ്ട്. 2023 മാർച്ച് 31 വരെ ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ ഭാരത് ഫൈബർ കണക്ഷൻ സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാമെന്ന് ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. ഫൈബർ ബേസിക് പ്ലസ്, ഫൈബർ വാല്യൂ, സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ്, ഫൈബർ പ്രീമിയം പ്ലസ് ഒടിടി എന്നിപ്ലാനുകളിൽ ഏതെങ്കിലും ആറ് മാസത്തേക്കെങ്കിലും തെരഞ്ഞെടുക്കുന്നവർക്ക് ബിഎസ്എൻഎല്ലിൽ നിന്ന് സൗജന്യ സിംഗിൾ-ബാൻഡ് വൈ-ഫൈ റൂട്ടറും ലഭിക്കും. എന്നാൽ സൗജന്യമായി ഡ്യുവൽ-ബാൻഡ് വൈ-ഫൈ റൂട്ടർ വേണമെങ്കിൽ, പന്ത്രണ്ട് മാസത്തേക്കോ ഒരു വർഷത്തേക്കോ ഈ പ്ലാനുകൾ ചെയ്യേണ്ടിവരും.

More from GizBot

Best Mobiles in India

English summary
BSNL has discontinued its popular broadband plan, which was available in Kerala as well. The company has discontinued its cheapest plan, which cost Rs 329. The Rs 329 plan provided users with 20 Mbps speed and 1 TB of data. In the absence of the Rs 329 plan, the BSNL plan that currently reaches the lowest price is Rs 399.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X