Home
News

കണക്കുകൾ ഒന്നും അ‌ങ്ങോട്ട് ശരിയാകുന്നില്ലല്ലോ! ഇപ്പോൾ രാജ്യത്ത് പ്രവർത്തിക്കുന്നത് 96103 BSNL 4G ടവറുകൾ

ഇന്ത്യൻ ടെലിക്കോം രംഗത്ത് നെറ്റ്വർക്ക് ശേഷിയിൽ ഏറ്റവും പിന്നിലുള്ള കമ്പനിയാണ് ബിഎസ്എൻഎൽ (BSNL) എന്ന് ഏതാണ്ട് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. മറ്റുള്ളവർ 5ജി വ്യാപനം നടത്തുമ്പോഴും ബിഎസ്എൻഎൽ ഇപ്പോഴും 4ജി വ്യാപനത്തിലാണ്, അ‌തിൽത്തന്നെ ഏറെ പിന്നിലും. ഏതാനും മാസങ്ങൾക്ക് മുമ്പ് ബിഎസ്എൻഎല്ലിന്റെ തദ്ദേശ 4ജി ടവറുകളുടെ രാജ്യവ്യാപക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിരുന്നു, ആ ഘട്ടത്തിൽ ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യത്തിന് തൊട്ടരികിലായിരുന്നു ബിഎസ്എൻഎൽ. പിന്നീട് ബിഎസ്എൻഎൽ ഒരുലക്ഷം 4ജി ടവറുകൾ സ്ഥാപിച്ചുവെന്നും കൂടുതൽ ടവറുകൾ സ്ഥാപിക്കാൻ സർക്കാരിന്റെ അ‌നുമതി തേടാൻ തയാറെടുക്കുന്നു എന്നുമുള്ള വാർത്തകൾ വന്നിരുന്നു.

എന്നാലിപ്പോൾ ബിഎസ്എൻഎല്ലിന്റെ 4ജി ടവറുകൾ സംബന്ധിച്ച ചില വിവരങ്ങൾ പാർലമെന്റിലെ ചർച്ചകൾ വഴി പുറത്തുവന്നിരിക്കുന്നു. ഇതിന് മുമ്പ് കേട്ട കണക്കുകളുമായി അ‌ത്ര ചേർച്ചയില്ലാത്ത കണക്കുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. ബിഎസ്എൻഎൽ നിലവിൽ രാജ്യവ്യാപകമായി 96,103 4ജി സൈറ്റുകൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട് എന്നാണ് കമ്മ്യൂണിക്കേഷൻസ്, ഗ്രാമവികസന സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞിരിക്കുന്നത്.

ഇപ്പോൾ രാജ്യത്ത് പ്രവർത്തിക്കുന്നത് 96103 BSNL 4G ടവറുകൾ
Also Read

മാസങ്ങൾക്ക് മുമ്പ് ബിഎസ്എൻഎൽ ഒരുലക്ഷത്തോളം 4ജി ടവറുകൾ പൂർത്തിയാക്കി എന്ന് റിപ്പോർട്ട് വന്നതാണ്, ഒരുലക്ഷം ടവറുകൾ സ്ഥാപിച്ചിരുന്നു എങ്കിലും കുറെയധികം ടവറുകൾ കമ്മിഷൻ ചെയ്യാൻ ഉണ്ടായിരുന്നു. കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം ഡിസംബറിൽ പാർലമെന്റിനെ അ‌റിയിച്ചത് 2025 ഒക്ടോബർ 31 വരെ ആകെ 97,068 4G സൈറ്റുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചുവെന്നും അ‌തിൽ 93,511 സൈറ്റുകൾ ഓൺ-എയർ ആണ് എന്നുമാണ്.

2025 ഒക്ടോബർ 31 വരെ 93,511 സൈറ്റുകൾ സജ്ജമായിരുന്നു എന്ന് പറയുമ്പോൾ തുടർന്നിങ്ങോട്ട് ഏതാണ്ട് നാലഞ്ച് മാസം പിന്നിട്ടിരിക്കുന്നു, ഈ കാലയളവിനുള്ളിൽ വെറും 2,592 ടവറുകൾ മാത്രമേ കമ്മിഷൻ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ എന്നുള്ളത് വളരെ നിരാശയുണ്ടാക്കുന്ന കാര്യമാണ്. കഴിഞ്ഞ വർഷം ഡിസംബറോടുകൂടി ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയാക്കും എന്ന പ്രഖ്യാപനം നടപ്പാക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടില്ലേ എന്ന സംശയം ഇപ്പോൾ വന്ന കണക്കുകൾ സൃഷ്ടിക്കുന്നുണ്ട്.

ഇപ്പോൾ രാജ്യത്ത് പ്രവർത്തിക്കുന്നത് 96103 BSNL 4G ടവറുകൾ
Also Read

ഡിസംബറിൽ ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയാക്കിയ ശേഷം 5ജി വ്യാപനം ആരംഭിക്കുമെന്നും ആദ്യം ഡൽഹിയിലും തുടർന്ന് മും​ബൈയിലും 5ജി ആരംഭിക്കുമെന്നും ബിഎസ്എൻഎൽ അ‌റിയിച്ചിരുന്നു. എന്നാൽ ബിഎസ്എൻഎൽ 4ജി വ്യാപനം, 5ജി വ്യാപനം എന്നിവ സംബന്ധിച്ച് ഇപ്പോൾ കാര്യമായ വിവരങ്ങളൊന്നും ലഭ്യമാകുന്നില്ല. 5ജി എപ്പോൾ അ‌വതരിപ്പിക്കും എന്ന് കൃത്യമായ തിയതി പറയാൻ ഇപ്പോഴും ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടില്ല.

പൂർത്തിയാക്കി എന്ന് പറഞ്ഞ ഒരുലക്ഷം 4ജി ടവറുകളുടെ കാര്യത്തിൽ പോലും ഇപ്പോൾ വരിക്കാരെ ആശങ്കയിലാക്കുന്ന കണക്കുകളാണ് ലഭ്യമായിട്ടുള്ളത്. കേന്ദ്ര സർക്കാർ ഇപ്പോൾ പാർലമെന്റിൽ അ‌റിയിച്ചിരിക്കുന്നത് ഏത് കാലയളവ് വരെയുള്ള 4ജി ടവറുകളുടെ കണക്കാണ് എന്ന് വ്യക്തമല്ല. എന്തായാലും ഡിസംബറിന് ശേഷമുള്ളതാണ് എന്ന് ഉറപ്പാണ്. കാരണം കഴിഞ്ഞ വർഷം ഡിസംബറിൽ സർക്കാർ സഭയിൽ നൽകിയ കണക്കുകൾ നമുക്ക് ഇതിനകം ലഭ്യമാണ്.

ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണ് ഒരുലക്ഷം 4ജി ടവറുകൾ രാജ്യവ്യാപകമായി സ്ഥാപിക്കാൻ ബിഎസ്എൻഎൽ കരാർ നൽകിയിരുന്നത്. C-DOT, തേജസ് നെറ്റ്വർക്ക്സ് എന്നിവയും ഈ കൺസോർഷ്യത്തിൽ ഉൾപ്പെട്ടിരുന്നു. ഒരുലക്ഷം ടവറുകൾ പൂർത്തിയാക്കി എന്നാണ് ടിസിഎസ് അ‌ധികൃതരും ഇതിനോടകം വ്യക്തമാക്കിയിട്ടുള്ളത്, എന്നിട്ടും ബാക്കിയുള്ള ടവറുകളുടെ കമ്മിഷനിങ് ​നടത്താനും അ‌വ പ്രവർത്തനസജ്ജമാകുന്നത് ​വൈകാനും എന്താണ് കാരണം എന്ന് വ്യക്തമല്ല.

Also Read
ഇപ്പോൾ രാജ്യത്ത് പ്രവർത്തിക്കുന്നത് 96103 BSNL 4G ടവറുകൾ

അ‌ധികം ​വൈകാതെ 5G പുറത്തിറക്കേണ്ടതും അ‌തോടൊപ്പം തന്നെ കൂടുതൽ 4ജി സൈറ്റുകൾ സ്ഥാപിക്കേണ്ടതും ബിഎസ്എൻഎല്ലിന്റെ നിലനിൽപ്പിന് അ‌നിവാര്യമാണ്. ഒരുലക്ഷം 4ജി ടവറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച 4ജി ടവറുകൾ ബിഎസ്എൻഎല്ലിന് ഒരു പുത്തൻ ഉണർവ് നൽകിയിരുന്നു. എന്നാൽ ആ ആവേശം ഇപ്പോൾ കാണാനില്ല എന്നത് ഉപയോക്താക്കളെ ആശങ്കപ്പെടുത്തുന്നതാണ്.

More from GizBot

Best Mobiles in India

English summary
BSNL has set up 96,103 4G towers across the country. BSNL has set up 97,906 4G sites across India, out of which 96,103 sites are operational, Minister of State for Communications and Rural Development Pemmasani Chandrasekhar said in a written reply to the Lok Sabha. The 4G towers were set up for BSNL by a consortium led by TCS.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X