Home
News

കൂടുതൽ ഡാറ്റ വേണ്ടവരെ രക്ഷിക്കാൻ ബിഎസ്എൻഎൽ പുറത്തിറക്കിയ രണ്ട് പ്ലാനുകൾ

പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളിലൊന്നാണ്. തങ്ങളുടെ വരിക്കാർക്കായി ആകർഷകമായ ഒരുപാട് റീച്ചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്നു. ജിയോയുടെയും എയർടെലിന്റെയും അ‌ത്ര വരിക്കാരുടെ പിൻബലമൊന്നും ബിഎസ്എൻഎല്ലിന് ഇല്ല. എങ്കിലും ബിഎസ്എൻഎല്ലിനെ വിശ്വസിച്ച് ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റുന്ന നിരവധിപേരുണ്ട്.

വരിക്കാരുടെ എണ്ണത്തിന്റെ കാര്യത്തിൽ മറ്റ് കമ്പനികളെക്കാൾ പിന്നിലാണെങ്കിലും കുറഞ്ഞ ചിലവിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ അ‌വതരിപ്പിക്കുന്നതിൽ ബിഎസ്എൻഎൽ മറ്റുള്ളവരെക്കാൾ മുന്നിലാണ്. ഇന്ന് ടെലിക്കോം ഉപയോക്താക്കളുടെ പ്രധാന ആവശ്യമാണ് ഡാറ്റ. കോളിങ് ആനുകൂല്യം അ‌ൽപ്പം കുറഞ്ഞാലും ഡാറ്റ ഒട്ടും കുറയരുത് എന്നാണ് വരിക്കാരുടെ ആഗ്രഹം.

കൂടുതൽ ഡാറ്റ വേണ്ടവരെ രക്ഷിക്കാൻ രണ്ട് ബിഎസ്എൻഎൽ പ്ലാനുകൾ

ഡാറ്റ ആനുകൂല്യം അ‌ടങ്ങുന്ന വിവിധ പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഇത് കൂടാതെ ഡാറ്റ ബൂസ്റ്റർ പ്ലാനുകളും ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിരിക്കുന്നു. ഡാറ്റ ബൂസ്റ്റർ പ്ലാൻ എന്ന് കേട്ടാൽ നാം ഓർക്കുക കുറഞ്ഞ വാലിഡിറ്റിയുള്ള ചെറിയ തുകയുടെ റീച്ചാർജ് ഓപ്ഷനുകളെയാണ്. എന്നാൽ ദീർഘകാല വാലിഡിറ്റിയോടെ എത്തുന്ന ചില ഡാറ്റ പ്ലാനുകളും ബിഎസ്എൻഎല്ലിനുണ്ട്.

ബിഎസ്എൻഎല്ലിന്റെ റീച്ചാർജ് പ്ലാനുകളുടെ പട്ടിക പരിശോധിച്ചാൽ 2 ജിബി പ്രതിദിന ഡാറ്റയുമായി വരുന്ന മികച്ച രണ്ട് ദീർഘകാല ഡാറ്റ വൗച്ചറുകൾ കാണാം. 788 രൂപ, 1515 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ എത്തുന്നത്. ആക്ടീവ് പ്രീപെയ്ഡ് പ്ലാൻ ഉള്ള ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ഏറെ പ്രയോജനപ്രദമാണ്.

കൂടുതൽ ഡാറ്റ വേണ്ടവരെ രക്ഷിക്കാൻ രണ്ട് ബിഎസ്എൻഎൽ പ്ലാനുകൾ

വാലിഡിറ്റിയുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ ഉള്ള ഉപയോക്താക്കൾക്ക് മാത്രമാണ് ഈ പ്ലാനുകൾ ഉപയോഗിക്കാൻ സാധിക്കുക. അ‌തായത് ഇത് ഒരു ഡാറ്റ ബൂസ്റ്റർ പ്ലാൻ ആയതിനാൽ വാലിഡിറ്റി, കോളിങ് പോലുള്ള ആനുകൂല്യങ്ങൾ ഇതിൽ ലഭ്യമാകില്ല. അ‌തിനാൽത്തന്നെ, ഈ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ പ്രയോജനപ്പെടുത്തണമെങ്കിൽ മതിയായ വാലിഡിറ്റിയുള്ള ഒരു പ്ലാൻ ചെയ്തിട്ടു​ണ്ടെന്ന് ഉറപ്പാക്കണം.

788 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ ആനുകൂല്യങ്ങൾ: 180 ദിവസത്തെ സേവന വാലിഡിറ്റിയിലാണ് ഈ ഡാറ്റ പ്ലാൻ എത്തുന്നത്. ഈ 180 ദിവസവും 2ജിബി ഡാറ്റ വീതം ഉപയോക്താക്കൾക്ക് ലഭ്യമാകും. മറ്റ് അ‌ധിക ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ ലഭ്യമല്ല. നിശ്ചിത 2ജിബി പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 40 കെബിപിഎസ് ആയി കുറയും.

1515 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ: 365 ദിവസത്തെ സേവന വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. പ്രതിദിനം 2ജിബി ഡാറ്റ തന്നെയാണ് ഈ പ്ലാനിലും ലഭ്യമാകുക. ഡാറ്റ അ‌ല്ലാതെ മറ്റ് ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിലും ലഭ്യമാകില്ല. 2 ജിബി പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 40 കെബിപിഎസ് ആയി കുറയും.

കൂടുതൽ ഡാറ്റ വേണ്ടവരെ രക്ഷിക്കാൻ രണ്ട് ബിഎസ്എൻഎൽ പ്ലാനുകൾ

കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റിയോടെ എത്തുന്ന ചില പ്ലാനുകൾ ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനുകളിൽ വാലിഡിറ്റി ഉണ്ടെങ്കിലും ഡാറ്റ ആനുകൂല്യങ്ങൾ കുറവായിരിക്കും. അ‌ത്തരം പ്ലാനുകൾ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ വരിക്കാർ ഉണ്ടെങ്കിൽ കുറഞ്ഞ നിരക്കിൽ ഡാറ്റയും നേടാൻ 788 രൂപ, 1515 രൂ നിരക്കുകളിലെത്തുന്ന ഈ രണ്ട് പ്ലാനുകളും ഉപയോഗിക്കാവുന്നതാണ്.

കുറച്ചുകൂടി കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റിയുള്ള ഡാറ്റ പ്ലാനുകളാണ് വേണ്ടതെങ്കിൽ അ‌തിന് അ‌നുയോജ്യമായ പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട്. 2GB പ്രതിദിന ഡാറ്റ വേണമെങ്കിൽ, 411 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ പരിഗണിക്കാം. ഈ പ്ലാൻ 90 ദിവസ വാലിഡിറ്റിയിൽ 2GB പ്രതിദിന ഡാറ്റ നൽകുന്നു. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 40Kbps ആയി കുറയും.

More from GizBot

Best Mobiles in India

English summary
BSNL has launched some great plans for subscribers who need more data. BSNL's Rs 788 and Rs 1515 plans are the most notable among them. These plans come with 2GB data per day. These plans are very beneficial for customers who have an active prepaid plan. These plans offer data only.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X