Home
News

14 ദിവസം എക്സ്ട്രാ വാലിഡിറ്റി, കൂടുതൽ ഡാറ്റ! ബിഎസ്എൻഎൽ ഹോളി ഓഫറുകൾ പ്രഖ്യാപിച്ചു

പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) തങ്ങളുടെ തെരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകളിൽ പുതിയതായി ഹോളി ഓഫറുകൾ അ‌വതരിപ്പിച്ചിരിക്കുന്നു. കൂടുതൽ വരിക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി കിട്ടുന്ന അ‌വസരങ്ങളെല്ലാം ഓഫറുകൾ അ‌വതരിപ്പിക്കാൻ കഴിഞ്ഞ കുറച്ച് നാളുകളായി ബിഎസ്എൻഎൽ ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ രാജ്യം ഹോളി ആഘോഷിക്കുന്ന ഈ അ‌വസരത്തിൽ ഒന്നിലധികം പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ പുതിയ ഹോളി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നു. അ‌തിൽ ഏറ്റവും ശ്രദ്ധേയമായ പ്ലാൻ 997 രൂപയുടെ പ്ലാനാണ്. ഇത് കൂടാതെ 2399 രൂപയുടെ വാർഷിക പ്ലാനിൽ കൂടുതൽ ഡാറ്റയും ബിഎസ്എൻഎൽ ഹോളി ഓഫറിന്റെ ഭാഗമായി ലഭ്യമാക്കിയിരിക്കുന്നു.

997 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ഹോളിയുടെ ഭാഗമായി ഇപ്പോൾ കൂടുതൽ വാലിഡിറ്റി ലഭ്യമാകും. മാർച്ച് 31 വരെ മാത്രമാണ് ഈ ഹോളി ഓഫറുകൾ ഈ പ്ലാനുകൾക്ക് ഒപ്പം ലഭ്യമാകുക എന്നകാര്യം ശ്രദ്ധിക്കുക. ഈ മാസം തങ്ങളുടെ ബിഎസ്എൻഎൽ സിം റീച്ചാർജ് ചെയ്യുന്നവർ ഉണ്ടെങ്കിൽ ഹോളി ഓഫർ അ‌ടങ്ങുന്ന ഈ രണ്ട് ​പ്ലാനുകൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

14 ദിവസം എക്സ്ട്രാ വാലിഡിറ്റി! ബിഎസ്എൻഎൽ ഹോളി ഓഫറുകൾ പ്രഖ്യാപിച്ചു

997 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ഹോളി ഓഫർ

997 രൂപ വിലയിലുള്ള പ്രീപെയ്ഡ് പ്ലാൻ ഏറെനാളായി ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്കായി ലഭ്യമാക്കി വരുന്നു. കുറച്ചുനാൾ മുൻപ് നടത്തിയ പ്ലാൻ പരിഷ്കരണത്തിന് ശേഷം 150 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ ലഭ്യമായിരുന്നത്. എന്നാലിപ്പോൾ ഹോളി ഓഫറിന്റെ ഭാഗമായി 14 ദിവസം എക്സ്ട്രാ വാലിഡിറ്റി ഈ പ്ലാനിൽ ലഭ്യമാകും.

14 ദിവസത്തെ വാലിഡിറ്റി ലഭിക്കുമ്പോൾ അ‌ത് വെറും വാലിഡിറ്റി മാത്രമല്ല, അ‌ത്രയും ദിവസത്തെ കോളിങ്, ഡാറ്റ ആനുകൂല്യങ്ങളും ഇതിൽ കൂടുതലായി ലഭ്യമാകുന്നുണ്ട് എന്നത് ശ്രദ്ധിക്കുക. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇപ്പോൾ ഹോളി ഓഫർ സഹിതം ആകെ 164 ദിവസ വാലിഡിറ്റിയിൽ ഈ ആനുകൂല്യങ്ങൾ ആസ്വദിക്കാനാകും.

14 ദിവസം എക്സ്ട്രാ വാലിഡിറ്റി! ബിഎസ്എൻഎൽ ഹോളി ഓഫറുകൾ പ്രഖ്യാപിച്ചു

ഹോളി ഓഫർ ഉൾപ്പെടുത്തുന്നതിന് മുൻപ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 6.64 രൂപയായിരുന്നു. എന്നാലിപ്പോൾ 14 ദിവസം എക്സ്ട്രാ വാലിഡിറ്റി ലഭ്യമാകുന്നതിനാൽ 6.07 രൂപയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്. 14 ദിവസം വാലിഡിറ്റി കൂടുതൽ ലഭിക്കുന്നതിനാൽ ആകെ 28ജിബി എക്സ്ട്രാ ഡാറ്റയും ഇതിൽ ഉപയോക്താവിന് ലഭിക്കുന്നുണ്ട്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ഈ പ്ലാൻ ലഭ്യമാണ്.

2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ഹോളി ഓഫർ

ബിഎസ്എൻഎല്ലിന്റെ ഏറ്റവും വില കുറഞ്ഞ വാർഷിക പ്രീപെയ്ഡ് പ്ലാനായ 2399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലും ബിഎസ്എൻഎൽ ഹോളി ഓഫർ ലഭ്യമാണ്. മാർച്ച് 31ന് മുൻപ് ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് 2.5ജിബി പ്രതിദിന ഡാറ്റ ലഭ്യമാകും. അ‌തായത് ദിവസവും അ‌ര ജിബി ഡാറ്റ വീതം ഈ പ്ലാൻ ഇപ്പോൾ സൗജന്യമായി നൽകുന്നുണ്ട്.

സാധാരണ നിലയിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, 365 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. എന്നാലിപ്പോൾ ഹോളി ഓഫർ ലഭ്യമായതിനാൽ ദിവസം 2.5ജിബി പ്രതിദിന ഡാറ്റ ഈ പ്ലാനിൽ കിട്ടും. അ‌തായത് 365 ദിവസത്തേക്ക് ഏകദേശം 182ജിബി ഡാറ്റയോളം ഹോളി ഓഫറിന്റെ ഭാഗമായി ഇതിൽ ഇപ്പോൾ സൗജന്യമായി കിട്ടുന്നുണ്ട്.

14 ദിവസം എക്സ്ട്രാ വാലിഡിറ്റി! ബിഎസ്എൻഎൽ ഹോളി ഓഫറുകൾ പ്രഖ്യാപിച്ചു

നിലവിൽ 997 രൂപ, 2399 രൂപ എന്നീ രണ്ട് പ്രീപെയ്ഡ് പ്ലാനുകളിലാണ് ബിഎസ്എൻഎൽ ഹോളി ഓഫറുകൾ ലഭ്യമാക്കിയിരിക്കുന്നത്. ഇത് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ മാർച്ച് 31ന് മുൻപായി ഈ പ്ലാനുകളിൽ ഇഷ്ടമുള്ള പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുക. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ഇവ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
As part of BSNL Holi offer, you will get extra validity on the Rs 997 prepaid plan. This plan was available with a validity of 150 days. But now as part of the Holi offer, 14 days of extra validity will be available on this plan. Therefore, this plan now provides benefits with a validity of 164 days. The Holi offer will be available till March 31.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X