ടെലികോം സേവന ദാതാക്കള്‍ കുറഞ്ഞ ബ്രോഡ്ബാന്‍ഡ് വേഗത 2എംബിപിഎസ് ആക്കും..!

Written By:

ബിഎസ്എന്‍എല്‍ കൂടുതല്‍ കാര്യക്ഷമമായ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. സ്വകാര്യ ടെലികോം ദാതാക്കളുടെ കടുത്ത മത്സരത്തിന് തടയിടാനാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യന്‍ ഐഫോണ്‍ ഉപയോക്താക്കളുടെ 10 "പൊങ്ങച്ചങ്ങള്‍" ഇതാ...!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

വിന്‍ഡോസ് 10-ല്‍ വ്യാജ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ "പണി പാളും"...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബിഎസ്എന്‍എല്‍

ബ്രോഡ്ബാന്‍ഡ് വേഗത കുറഞ്ഞത് 2എംബിപിഎസ് ആണ് ബിഎസ്എന്‍എല്‍ പുതുതായി വാഗ്ദാനം ചെയ്യുന്നത്.

 

ബിഎസ്എന്‍എല്‍

ഒക്ടോബര്‍ 1 മുതല്‍ ഇത്തരത്തിലുളള വേഗത ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

 

ബിഎസ്എന്‍എല്‍

512കെബിപിഎസ് ആണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ നല്‍കുന്ന കുറഞ്ഞ ബ്രോഡ്ബാന്‍ഡ് വേഗത.

 

ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്ലിന്റെ പുനരുജീവനത്തിന്റെ ഭാഗമായാണ് പുതിയ സേവന മികവ് നല്‍കുന്നത്.

 

ബിഎസ്എന്‍എല്‍

സ്വകാര്യ സേവന ദാതാക്കളുമായുളള മത്സരത്തില്‍ മൊബൈലിലും ലാന്‍ഡ്‌ലൈനിലും ബിഎസ്എന്‍എല്ലിന് ഉപഭോക്താക്കളെ നഷ്ടപ്പെടുകയാണ്.

 

ബിഎസ്എന്‍എല്‍

മാര്‍ച്ച് 2014-നും മാര്‍ച്ച് 2015-നും ഇടയില്‍ 1.78 കോടി വയര്‍ലെസ് ഉപഭോക്താക്കളും, 20 ലക്ഷം വയര്‍ലൈന്‍ ഉപഭോക്താക്കളും ബിഎസ്എന്‍എല്ലിന് നഷ്ടമായി.

 

ബിഎസ്എന്‍എല്‍

7,600 കോടിയാണ് ഇത്തരത്തില്‍ കമ്പനിക്ക് നഷ്ടമായത്.

 

ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്ലിന്റെ ഈ നീക്കം കണക്കിലെടുത്ത് സ്വകാര്യ ടെലികോം സേവന ദാതാക്കളും കുറഞ്ഞ ചിലവില്‍ കൂടുതല്‍ വേഗത നല്‍കുന്ന ഓഫറുകളുമായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

ബിഎസ്എന്‍എല്‍

ബ്രോഡ്ബാന്‍ഡ് വേഗത സംബന്ധിച്ച ട്രായിയുടെ നിര്‍വചനം ബിഎസ്എന്‍എല്ലിന്റെ പുതിയ പ്രഖ്യാപനത്തോടെ പുനര്‍ നിര്‍ണയിക്കപ്പെടും എന്നാണ് വിലയിരുത്തപ്പെടുന്നത്.

 

ബിഎസ്എന്‍എല്‍

512കെബിപിഎസ് ആണ് നിലവില്‍ ട്രായി അനുവദിച്ചിരിക്കുന്ന കുറഞ്ഞ ബ്രോഡ്ബാന്‍ഡ് വേഗത.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
BSNL increases minimum broadband speed to 2Mbps.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot