Home
News

ബിഎസ്എൻഎല്ലിന് അ‌ഭിമാന നിമിഷം! ഇന്ത്യയുടെ സ്വദേശി 4G പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (BSNL) നാളെ (സെപ്റ്റംബർ 27) അ‌ഭിമാന നിമിഷം. വർഷങ്ങളായി ബിഎസ്എൻഎൽ വരിക്കാർ ആഗ്രഹിച്ച ഒരു സുപ്രധാന പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും. ബിഎസ്എൻഎൽ രാജ്യവ്യാപകമായി 4ജി സേവനങ്ങൾ ആരംഭിച്ചിരിക്കുന്നു എന്ന പ്രഖ്യാപനമാണ് അ‌ത്. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളി ഉപയോഗിച്ച് ഏതാണ്ട് ഒരുലക്ഷത്തിനടുത്ത് 4ജി ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചിരിക്കുന്നു. ഇവയുടെ ഔദ്യോഗികമായ ഉദ്ഘാടനവും ഒപ്പം സ്വദേശി 4ജി നെറ്റ്വർക്ക് പ്രോജക്ടും പ്രധാന മന്ത്രി നാളെ ഉദ്ഘാടനം ചെയ്യും.

രണ്ട് സുപ്രധാന സംരംഭങ്ങൾക്കാണ് രാജ്യം നാളെ തുടക്കം കുറിക്കുന്നത് എന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിന്റെ (ബിഎസ്എൻഎൽ) തദ്ദേശീയ 4ജി സേവനങ്ങളും ഡിജിറ്റൽ ഭാരത് നിധി (DBN) പ്രോഗ്രാമിന് കീഴിലുള്ള 100% ഫോർത്ത് ജനറേഷൻ (4ജി) നെറ്റ്‌വർക്ക് സാച്ചുറേഷനും ആണ് അ‌വ.

ഇന്ത്യയുടെ സ്വദേശി 4G പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും

ഒഡീഷയിലെ ജാർസുഗുഡയിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി മോദി ബിഎസ്എൻഎല്ലിന്റെ 97,500-ലധികം 4ജി മൊബൈൽ ടവറുകൾ ഉദ്ഘാടനം ചെയ്യുമെന്ന് സിന്ധ്യ അ‌റിയിച്ചു. 4ജി വ്യാപനത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ സ്ഥാപിച്ച 92,600-ലധികം മൊബൈൽ സൈറ്റുകൾ "സ്വദേശി" 4ജി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതാണ് എന്നും ഇത് 5ജിയിലേക്ക് വളരെ വേഗം അപ്‌ഗ്രേഡ് ചെയ്യാവുന്നതാണെന്നും സിന്ധ്യ പറഞ്ഞു.

സ്വന്തം ടെലിക്കോം ടെക്നോളജിയുള്ള അ‌ഞ്ചാമത്തെ രാജ്യം

സ്വന്തം ടെലിക്കോം ടെക്നോളജിയുള്ള അ‌ഞ്ചാമത്തെ രാജ്യം എന്ന നേട്ടം നാളെ നടക്കുന്ന ബിഎസ്എൻഎൽ 4ജി ലോഞ്ചിന് ശേഷം ബിഎസ്എൻഎൽ സ്വന്തമാക്കും. ഇതിനകം ഫിൻലാൻഡ്, സ്വീഡൻ, ദക്ഷിണ കൊറിയ, ചൈന എന്നിവയ്ക്ക് മാത്രമാണ് വാണിജ്യ ശൃംഖലയിൽ സ്വന്തമായി തദ്ദേശീയ ടെലികോം സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉള്ളത്. ഈ നിരയിലേക്ക് ഇന്ത്യയും എത്തുകയാണ്.

ഇന്ത്യയുടെ സ്വദേശി 4G പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും

പൂർണ്ണമായും തദ്ദേശീയ ടെക്നോളജി

ബിഎസ്എൻഎൽ 4ജി വ്യാപനത്തിന് പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് സിന്ധ്യ പറഞ്ഞു. "ഇത് തേജസ് നെറ്റ്‌വർക്ക്സ് വികസിപ്പിച്ചെടുത്തതും സി-ഡോട്ട് (സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സിന്റെ) ഒരു പ്രധാന നെറ്റ്‌വർക്കും ടിസിഎസ് (ടാറ്റ കൺസൾട്ടൻസി സർവീസസ്) സംയോജിപ്പിച്ചതുമായ ഒരു റേഡിയോ ആക്‌സസ് നെറ്റ്‌വർക്ക് (RAN) ഇതിൽ ഉണ്ട്," എന്നും അദ്ദേഹം പറഞ്ഞു.

മറ്റ് രാജ്യങ്ങൾ നൂതന ടെലികോം നെറ്റ്‌വർക്കുകൾ തദ്ദേശീയമായി രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും വിന്യസിക്കാനും പതിറ്റാണ്ടുകൾ എടുത്തപ്പോൾ, 3 വർഷത്തിനുള്ളിൽ ഇന്ത്യ ഈ നേട്ടം കൈവരിച്ചു. ശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും അക്ഷീണമായ പ്രവർത്തനത്തിലൂടെയാണ് ഇത് സംഭവിച്ചത് എന്ന് സിന്ധ്യ അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കമ്പനികൾ വികസിപ്പിച്ചെടുത്ത 4G ടെക്നോളജി സ്റ്റാക്ക് ടെലിക്കോം വ്യവസായത്തിൽ ഇന്ത്യയെ അ‌ടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

റിലയൻസ് ജിയോ, ഭാരതി എയർടെൽ, ബിഎസ്എൻഎൽ എന്നിവ ചേർന്ന് "IX.2 പ്രോജക്റ്റ് വിത്ത് സ്വദേശി 4G ഫുൾ സ്റ്റാക്ക് സൊല്യൂഷൻ", "4G സാച്ചുറേഷൻ സ്കീം", DBN സ്കീമുകൾ എന്നിവയ്ക്ക് കീഴിൽ 37,284 കോടി രൂപ ചെലവിൽ ഏകദേശം 97,500 4G ടവറുകൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ഇതിൽ വിദൂര ഗ്രാമങ്ങളിലും, അതിർത്തിപ്രദേശങ്ങളിലും, നക്സൽ ബാധിത പ്രദേശങ്ങളിലുമായി സ്ഥാപിച്ച 26,700 ടവറുകളും ഉൾപ്പെടുന്നു.

ഇന്ത്യയുടെ സ്വദേശി 4G പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും

ഈ ടവറുകൾ 2 ദശലക്ഷത്തിലധികം പുതിയ വരിക്കാർക്ക് ടെലിക്കോം കണക്റ്റിവിറ്റി സേവനങ്ങൾ നൽകുമെന്നും ഇ-ഗവേണൻസ് സേവനങ്ങൾ, ഡിജിറ്റൽ പേയ്‌മെന്റുകൾ, ഓൺലൈൻ വിദ്യാഭ്യാസം, ടെലിമെഡിസിൻ, സിറ്റിസൺ കേന്ദ്രീകൃത ആപ്ലിക്കേഷനുകൾ എന്നിവ ആക്‌സസ് ചെയ്യാൻ ജനങ്ങളെ പ്രാപ്തരാക്കും എന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു.

Best Mobiles in India

English summary
Prime Minister Narendra Modi will inaugurate BSNL's indigenous 4G services and 100% fourth generation (4G) network saturation under the Digital Bharat Nidhi (DBN) programme tomorrow. Scindia said that the over 92,600 mobile sites set up by BSNL as part of the 4G rollout are using "indigenous" 4G technology and can be upgraded to 5G very soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X