BSNL PLANS: ജനപ്രിയ റീചാർജ് പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറച്ച് ബിഎസ്എൻഎൽ
കെട്ടഴിച്ച് വിട്ട അരിച്ചാക്ക് പോലെയാണ് ബിഎസ്എൻഎൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) പുതിയ പ്ലാനുകളുമായി വരുന്നത്. ഇപ്പോഴിതാ മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. അതിനാൽ തന്നെ BSNL ആരാധകർക്ക് അൽപ്പം ആവേശമൊക്കെ തോന്നാം. എന്നാൽ അത്രയ്ക്ക് ആവേശത്തിന്റെ കാര്യമില്ല എന്നതാണ് യാഥാർഥ്യം.

ഇവ പൂർണമായും പുതിയ പ്ലാനുകളും അല്ല, അത്രയ്ക്ക് ലാഭവും തരുന്നില്ല. നേരത്തെയും ഇതേ വിലയ്ക്ക് ബിഎസ്എൻഎൽ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. പ്ലാനിന് ഒപ്പം നൽകിയിരുന്ന വാലിഡിറ്റി വ്യത്യസ്തവുമായിരുന്നു. പുതിയ പ്ലാനുകളിൽ ലഭിക്കുന്ന വാലിഡിറ്റി മുമ്പ് ഉണ്ടായിരുന്നവയെക്കാൾ കുറവാണ്. വളരെ ലളിതമായി പറഞ്ഞാൽ നേരത്തെ ഉണ്ടായിരുന്ന പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറയ്ക്കുക മാത്രമാണ് കമ്പനി ചെയ്തിട്ടുള്ളത്. ഈ പറയുന്ന ബിഎസ്എൻഎഎൽ പ്ലാനുകളെക്കുറിച്ചും ഒപ്പം വരുന്ന ആനുകൂല്യങ്ങളെക്കുറിച്ചും അറിയാൻ തുടർന്ന് വായിക്കുക.

99 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
99 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ നേരത്തെ 22 ദിവസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്തിരുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഇതേ പ്ലാനിന് 18 ദിവസത്തെ സേവന വാലിഡിറ്റി മാത്രമാണ് ഉള്ളത്. പുതിയ നിരക്ക് വർധനവോടെ 99 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്നതിനുള്ള പ്രതിദിന ചിലവ് 4.5 രൂപയിൽ നിന്നും 5.5 രൂപയായി ഉയർന്നു. ഓരോ ദിവസവും 1 രൂപ വീതമാണ് ചിലവ് കൂടിയിരിക്കുന്നത്. 99 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ നിന്നും യൂസേഴ്സിന് മറ്റ് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ലെന്ന കാര്യവും മനസിലാക്കിയിരിക്കണം.

118 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
26 ദിവസത്തെ വാലിഡിറ്റിയാണ് 118 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ നേരത്തെ നൽകിയിരുന്നത്. ആൺലിമിറ്റഡ് വോയ്സ് കോളിങ്, പ്രതിദിനം 0.5 ജിബി ഡാറ്റ, സൌജന്യ പിആർബിടി സേവനം, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നീ ആനുകൂല്യങ്ങളും 118 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന് ഒപ്പം ലഭിച്ചിരുന്നു.

118 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ വാലിഡിറ്റിയിൽ മാത്രമാണ് കുറവ് വരുത്തിയിട്ടുള്ളത്. 26ൽ നിന്നും 20 ദിവസത്തേക്കാണ് വാലിഡിറ്റി കുറച്ചത്. അതായത് ഈ പ്ലാൻ ഉപയോഗിക്കുന്നതിനുള്ള ഒരു ദിവസത്തെ ചിലവ് 4.53 രൂപയിൽ നിന്ന് 5.9 രൂപയായി കൂടിയിരിക്കുന്നു. പ്രതിദിനം 1.6 രൂപയുടെ വ്യത്യാസമാണ് 118 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ഉണ്ടായിരിക്കുന്നത്.

319 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
319 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലും വാലിഡിറ്റിയിൽ മാത്രമാണ് കുറവ് വരുത്തിയിട്ടുള്ളത്. നേരത്തെ 75 ദിവസത്തെ സേവന വാലിഡിറ്റിയിൽ ആണ് 319 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വന്നിരുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൌകര്യം, 300 എസ്എംഎസുകൾ, 10 ജിബി ലംപ്‌സം ഡാറ്റ എന്നീ ആനുകൂല്യങ്ങളും ഈ പ്ലാൻ ഓഫർ ചെയ്തിരുന്നു.

319 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി പിരീയഡിൽ നിന്നും 10 ദിവസമാണ് കുറച്ചത്. ഇപ്പോൾ 65 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. മറ്റ് ആനുകൂല്യങ്ങൾ എല്ലാം സമാനമാണ് താനും. പ്ലാൻ ഉപയോഗിക്കുന്നതിനുള്ള പ്രതിദിന ചെലവ് 4.25 രൂപയിൽ നിന്ന് 4.90 രൂപയായി കൂടുകയും ചെയ്തിട്ടുണ്ട്. അതായത് പ്രതിദിനം 0.65 രൂപയാണ് 319 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന് ചിലവ് വരുന്നത്.


Click it and Unblock the Notifications








