477ജിബി ഡേറ്റയുമായി ബിഎസ്എന്‍എല്‍ 'ബമ്പര്‍ ഓഫര്‍'..!
മറ്റെല്ലാ കമ്പനികളേയും ഞെട്ടിച്ചു കൊണ്ട് പരിധിയില്ലാത്ത ഓഫറുമായി വീണ്ടും ബിഎസ്എന്‍എല്‍. കഴിഞ്ഞ ആഴ്ചയാണ് ബിഎസ്എന്‍എല്‍ കുറച്ചു പ്രീപെയ്ഡ് പ്ലാനുകള്‍ പുറത്തിറക്കിയത്. അതിനു പുറമേ ഇപ്പോള്‍ പുതിയൊരു ഓഫര്‍ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്.

തങ്ങളുടെ പ്രീ-പെയ്ഡ് ഉപയോക്താക്കള്‍ക്കായി 'ബമ്പര്‍ ഓഫര്‍' ആണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ആനുകൂല്യങ്ങള്‍ക്കു പുറമേ പ്രതിദിനം 2.2 ജിബി അധിക ഡേറ്റയാണ് നല്‍ക്കുന്നത്.
666 രൂപയുടെ പ്ലാന്‍ സ്വീകരിക്കുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം. ഈ 'Sixer' പ്ലാനില്‍ മൊത്തത്തില്‍ 3.7ജിബി ഡേറ്റയാണ് പ്രതിദിനം ലഭിക്കുന്നത്. അതായത് 129 ദിവസം കാലാവധിയുളള ഈ പ്ലാനില്‍ നിലവില്‍ പ്രതിദിനം 1.5ജിബി ഡേറ്റ ലഭിക്കും. ഇത് 2.2ജിബി ഡേറ്റയും ചേര്‍ത്ത് പ്രതിദിനം 3.7 ജിബിയായി ഉയര്‍ത്തിയിരിക്കുന്നത്. അങ്ങനെ വച്ചു നോക്കുമ്പോള്‍ 129 ദിവസത്തില്‍ നിങ്ങള്‍ക്ക് 477ജിബി ഡേറ്റയാണ് മൊത്തത്തില്‍ ലഭിക്കുന്നത്.
ഇതു കൂടാതെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയും നല്‍കുന്നുണ്ട്.
ബിഎസ്എന്‍എല്‍ന്റെ 9 പ്ലാനുകള്‍ക്കാണ് ഈ ബമ്പര്‍ ഓഫറിന്റെ ആനുകൂല്യം ലഭിച്ചിരിക്കുന്നത്. അതായത് 186 രൂപ, 429 രൂപ, 485 രൂപ, 999 രൂപ, 187 രൂപ, 333 രൂപ, 349 രൂപ, 444 രൂപ, 447 രൂപ എന്നിവയ്ക്ക്.
. 186 രൂപ പ്ലാനില്‍ 1ജിബി പ്രതിദിന ഡേറ്റയോടൊപ്പം 2.2ജിബി ഡേറ്റയാണ് അധികം നല്‍കുന്നത്. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
. 149 രൂപ പ്ലാനില്‍ 1ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. ഇത് 2.2ജിബി ഡേറ്റ പ്രതിദിനമായി ഉയര്‍ത്തിയിരിക്കുന്നു. അങ്ങനെ മൊത്തത്തില്‍ 81 ദിവസത്തെ വാലിഡിറ്റിയില്‍ 3.3ജിബി ഡേറ്റ പ്രതിദിനം ലഭിക്കുന്നു. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് കോളിംഗ് സൗകര്യവും ഉണ്ട്.
. 485 രൂപ പ്ലാനില്‍ പ്രതിദിനം 1.5ജിബി ഡേറ്റയായിരുന്നു. ഇപ്പോള്‍ 2.2ജിബി ഡേറ്റ അധികം നല്‍കി 3.7ജിബി ഡേറ്റ പ്രതിദിനമായി ഉയര്‍ത്തിയിട്ടുണ്ട്. പ്ലാന്‍ വാലിഡിറ്റി 90 ദിവസമാണ്.
. 999 രൂപ പ്ലാനില്‍ 3.2ജിബി ഡേറ്റ പ്രതിദിനവും മറ്റു ആനൂകൂല്യങ്ങളും നല്‍കിയിട്ടുണ്ട്. പ്ലാന്‍ വാലിഡിറ്റി 181 ദിവസമാണ്.
. അധിക ആനൂകൂല്യങ്ങളോടെ 187 രൂപയ്ക്ക് 3.2ജിബി ഡേറ്റ, 333 രൂപയ്ക്ക് 5.2ജിബി ഡേറ്റ, 447 രൂപയ്ക്ക് 3.2ജിബി ഡേറ്റ പ്രതിദിനം ലഭിക്കുന്നു. ഇപ്പോള്‍ 444 രൂപ പ്ലാനില്‍ 6.2ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്.


Click it and Unblock the Notifications