4ജി വരുന്നതിന് മുന്നോടി! പുതിയ 2 ബിഎസ്എൻഎൽ പ്ലാനുകളെത്തി; ദിവസം 2ജിബി ഡാറ്റ, 90-180 ദിവസം വാലിഡിറ്റി
രാജ്യത്തെ ഏക പൊതുമേഖലാ ടെലിക്കോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ ) തങ്ങളുടെ വരിക്കാർക്കായി പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. ദീർഘകാല വാലിഡിറ്റിയിൽ ഡാറ്റ വൗച്ചറുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഏറെ ലാഭം നൽകുന്നതാണ് പുതിയ പ്ലാനുകൾ.
ബിഎസ്എൻഎൽ 4ജി രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിലും എത്തിക്കാനുള്ള നടപടികൾ നടക്കുകയാണ്. ടിസിഎസുമായി ചേർന്ന് ബിഎസ്എൻഎൽ നടത്തുന്ന 4ജി വ്യാപനം പുരോഗമിക്കുന്നതിനിടെയാണ് പുതിയ ഡാറ്റ പ്ലാനുകൾ എത്തിയിരിക്കുന്നത്. പുതിയ രണ്ട് ബിഎസ്എൻഎൽ പ്ലാനുകളും മാന്യമായ നിരക്കിൽ ഡാറ്റ സേവനം വാഗ്ദാനം ചെയ്യുന്നവയാണ്.

411 രൂപ, 788 രൂപ എന്നിങ്ങനെയാണ് പുതിയതായി ബിഎസ്എൻഎൽ അവതരിപ്പിച്ച പ്ലാനുകളുടെ നിരക്ക്. ഈ രണ്ട് പ്ലാനുകളും പൂർണ്ണമായും ഡാറ്റ ആനുകൂല്യം മാത്രമാണ് നൽകുന്നത്. സിം വാലിഡിറ്റി നിലനിർത്തണമെങ്കിൽ ഉപയോക്താക്കൾക്ക് ഒരു അടിസ്ഥാന പ്ലാൻ ഉണ്ടായിരിക്കണം എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഡാറ്റ അധികം ലഭ്യമല്ലാത്ത പ്ലാൻ ഉപയോഗിക്കുന്ന വരിക്കാർക്ക് ഈ പുതിയ പ്ലാനുകൾ ഉപകാരപ്പെടും.
ഇന്ത്യയിലെ എല്ലാ ടെലിക്കോം സർക്കിളുകളിലും പുതിയ രണ്ട് ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകളും ലഭ്യമാണ്. ദീർഘകാലത്തേക്ക് ഡാറ്റ വേണ്ട ഉപയോക്താക്കൾക്ക് പുതിയ പ്ലാനുകൾ ഏറെ അനുയോജ്യമാണ്. 411 രൂപ, 788 രൂപ നിരക്കുകളിൽ എത്തുന്ന ഈ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് ഇവിടെ പരിചയപ്പെടാം.
411 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ബിഎസ്എൻഎല്ലിന്റെ പുതിയ 411 രൂപയുടെ ഡാറ്റ പ്ലാൻ 90 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. അതായത് 90 ദിവസത്തേക്ക് ഈ പ്ലാനിലെ ഡാറ്റ ഉപയോഗിക്കാം. എന്നാൽ സിം വാലിഡിറ്റിയ്ക്കായി ഒരു അടിസ്ഥാന പ്ലാൻ ഉണ്ടായിരിക്കണം എന്നത് ശ്രദ്ധിക്കണം.
ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയാണ് 411 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നത്. അധിക ആനുകൂല്യങ്ങളൊന്നും തന്നെ കമ്പനി ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ പ്ലാനിൽ ഉപയോക്താവിന് ആകെ ലഭിക്കുന്നത് 180GB ഡാറ്റ ആണ് (ഹൈ സ്പീഡ്). നിശ്ചിത ഡാറ്റയുടെ ഉപയോഗത്തിന് ശേഷം FUP പ്രകാരം ഡാറ്റ വേഗത 40 Kbps ആയി കുറയും.
788 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 788 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ 180 ദിവസ വാലിഡിറ്റിയിലാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്. 411 രൂപയുടെ പ്ലാനുമായി താരതമ്യം ചെയ്താൽ ഈ പ്ലാനിൽ ഇരട്ടി വാലിഡിറ്റി ലഭിക്കുന്നു എന്നുകാണാം. ഏതാണ്ട് 6 മാസത്തേക്ക് ഡാറ്റ ഉറപ്പാക്കാൻ ഈ പ്ലാൻ ഉപയോക്താവിനെ സഹായിക്കും.

411 രൂപയുടെ പ്ലാനിൽ കണ്ടതുപോലെ തന്നെ പ്രതിദിനം 2ജിബി ഡാറ്റയാണ് ഈ പ്ലാനിലും ബിഎസ്എൻഎൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത ഡാറ്റയുടെ ഉപയോഗത്തിന് ശേഷം ഡാറ്റ വേഗത 40 Kbps ആയി കുറയുന്നു. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് ആകെ 360 ജിബി അതിവേഗ ഡാറ്റ ലഭിക്കും.
ഒടിടി സബ്സ്ക്രിപ്ഷൻ പോലുള്ള അധിക ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നില്ല. ബിഎസ്എൻഎൽ ഡാറ്റ മോശമല്ലാത്ത വേഗതയിൽ ലഭ്യമാകുന്ന പ്രദേശങ്ങളിൽ ഉള്ളവർക്ക് ഈ ഡാറ്റ പ്ലാൻ അനുയോജ്യമാണ്. ബിഎസ്എൻഎൽ 4ജി എത്തുന്നതോടെ ഈ രണ്ട് പ്ലാനുകളുടെയും മൂല്യം ഏറെ വർധിക്കും എന്നാണ് ടെലിക്കോം മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഈ രണ്ട് ഡാറ്റ പ്ലാനുകൾക്കും ചെലവ് അൽപ്പം കൂടുതലാണ് എന്ന് തോന്നിയേക്കാം. എന്നാൽ ലഭ്യമാകുന്ന ഡാറ്റയുടെ അളവും വാലിഡിറ്റിയും പരിഗണിച്ചാൽ അത് ഉപയോക്താക്കൾക്ക് ഏറെ ലാഭമാണ് നൽകുന്നത് എന്ന് മനസിലാക്കാൻ സാധിക്കും. അതിനാൽത്തന്നെ ന്യായമായ നിരക്കിലാണ് ഈ രണ്ട് പ്ലാനുകളും ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്നത് എന്ന് നിസംശയം പറയാം.


Click it and Unblock the Notifications