ബിഎസ്എന്‍എല്‍ പുതിയ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുമായി!
പുതിയ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍.
ബിഎസ്എന്‍എല്ലും പുതിയ അണ്‍ലിമിറ്റഡ് പ്ലാനുമായി എത്തിയിരിക്കുന്നു. ഇത്തവണ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കാണ് ഓഫറുകള്‍.

ബിഎസ്എന്‍എല്‍ന്റെ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് ഓഫര്‍ ജൂലൈ 10 മുതല്‍ പ്രാബല്യത്തില്‍ വന്നു.
പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനിന്റെ വിശദാംശങ്ങള്‍ നോക്കാം..

599 രൂപയാക്കി കുറച്ചു
1199 രൂപയില്‍ നിന്നും 599 രൂപയിലേക്കു കുറച്ചു. 24 മണിക്കൂര്‍ ഫ്രീ കോള്‍, 50ജിബി വരെ 4Mbps സ്പീഡ്, ഇതിനു മുന്‍പ് 2Mbps സ്പീഡായിരുന്നു.

24 മണിക്കൂര്‍ ഫ്രീ കോള്‍
പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനിന്റെ ഭാഗമായി 24 മണിക്കൂര്‍ സൗജന്യ കോളുകള്‍ ഞായറാഴ്ചകളില്‍ ചെയ്യാം. അതുപോലെ ലാന്റ്‌ലൈന്‍ ഫോണുകളില്‍ നിന്നും ചെയ്യാം.

50ജിബി ഡാറ്റ കഴിഞ്ഞാല്‍ സ്പീഡ് കുറയും
ഈ ഓഫറില്‍ ആദ്യത്തെ 50ജിബി ഡാറ്റയില്‍ 4Mbps സ്പീഡാണ് ലഭിക്കുന്നത്. അതു കഴിഞ്ഞാല്‍ 2Mpbs സ്പീഡായിരിക്കും ലഭിക്കുക.

മറ്റു പ്ലാനുകളുടെ ഓഫറകളും കൂട്ടി
675 രൂപയുടെ പ്ലാനില്‍ ആദ്യം 5ജിബി ഡാറ്റയായിരുന്നു. എന്നാല്‍ ഇപ്പോള്‍ 10ജിബി ഡാറ്റ 4Mbps സ്പീഡിലാണ് നല്‍കുന്നത്.

999 രൂപയുടെ പ്ലാന്‍
999 രൂപയുടെ പ്ലാനില്‍ 20ജിബി ഡാറ്റ നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 30ജിബി ഡാറ്റ 4Mbps സ്പീഡില്‍ നല്‍കുന്നു. ഇന്ത്യയില്‍ ഉടനീളം ഈ ഓഫര്‍ ലഭിക്കും.


Click it and Unblock the Notifications








