മികച്ച ഇന്റർനെറ്റ് വേഗതയുള്ള ബിഎസ്എൻഎലിൻറെ പുതിയ രണ്ട് ബ്രോഡ്ബാൻഡ് പ്ലാനുകൾ

|

ബിഎസ്എൻഎൽ ഇപ്പോൾ ഉപയോക്താക്കൾക്കായി പുതിയ പ്ലാനുകൾ അവതരിപ്പിക്കുകയാണ്. വരിക്കാരെ ആകർഷിക്കാൻ പുതിയ രണ്ട് ബ്രോഡ്ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ് ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. 20 എം.ബി.പി.എസ് ഡാറ്റ സ്പീഡുള്ള 299 രൂപയുടെയും 491 രൂപയുടെയും രണ്ട് പ്ലാനുകളാണ് ബിഎസ്എൻഎൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഈ പ്രതിമാസ വാടക പ്ലാനുകൾ പ്രൊമോഷന്റെ ഭാഗമായാണ് ബിഎസ്എൻഎൽ നൽകുന്നത്. അടുത്ത വർഷം മാർച്ച് 25 വരെയാണ് ഈ പ്ലാനുകൾ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നത്.

ബ്രോഡ്ബാൻഡ് സേവനം
 

നല്ല വേഗതയുള്ള ഡാറ്റ മാത്രമല്ല ഈ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ നൽകുന്നത്. 50 ജിബി, 120 ജിബി എന്നിങ്ങനെ ഹൈ-സ്പീഡ് ഡാറ്റ ഡൗൺലോഡാണ് രണ്ട് പ്ലാനിലുമായി ഉപയോക്താക്കൾക്ക് ലഭിക്കുക. കൂടാതെ ഏതു നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് എത്ര വേണമെങ്കിലും ബിഎസ്എൻഎൽ ലാൻഡ്ലൈനിൽ നിന്നും വിളിക്കാം. ലോക്കൽ കോളുകളും എസ്ടിഡി കോളുകളും ഇതിൽ ഉൾപ്പെടുന്നു. ഈ ബ്രോഡ്ബാൻഡ് സേവനം എടുക്കാൻ ആഗ്രഹിക്കുന്ന ലാൻഡ്ലൈൻ വരിക്കാർക്കും, പുതിയ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് വരിക്കാർക്കുമാണ് ഈ പുതിയ രണ്ട് പ്ലാനുകൾ ലഭ്യമാവുക.

299 രൂപ വിലയുള്ള ബ്രോഡ്ബാൻഡ് പ്ലാൻ

299 രൂപയുടെ പ്ലാനിൽ 50 ജിബി ഡാറ്റയാണ് ഫ്രീയായി 20 എം.ബി.പി.എസ് ഇന്റർനെറ്റ് സ്പീഡിൽ ലഭിക്കുക. ഈ ലിമിറ്റ് കഴിഞ്ഞാൽ സ്പീഡ് 1 എം.ബി.പി.എസ് ആയി കുറയും. ഇന്ത്യയിലെ ഏതു നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡായി വിളിക്കുകയും ചെയ്യാം.1.2/യൂണിറ്റ് ആണ് ഇതിന് വരുന്ന ചാർജ്. 500 രൂപ വില വരുന്ന ഈ പ്ലാനുകൾ എടുക്കുന്ന വരിക്കാരിൽ നിന്നും സെക്യൂരിറ്റി ഡെപ്പോസിറ്റായി ബിഎസ്എൻഎൽ ഈടാക്കും. ആറുമാസമാണ് 299 രൂപ വിലയുള്ള ബ്രോഡ്ബാൻഡ് പ്ലാനിന്റെ കാലാവധി വരുന്നത്.

ബിഎസ്എൻഎൽ പ്ലാൻ

അതുകഴിഞ്ഞാൽ വരിക്കാർക്ക് 399 രൂപ പ്രതിമാസം ചാർജുള്ള 2 ജിബി സി.യു.എൽ പ്ലാനിലേക്ക് മാറാവുന്നതാണ്. ഈ പ്ലാനിൽ ദിവസേന 2 ജിബി ഡാറ്റയാണ് 8 എം.ബി.പി.എസ് സ്പീഡിൽ ലഭിക്കുക. 491 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 120 ജിബിസി.യു.എൽ പ്ലാൻ എന്നാണ് അറിയപ്പെടുന്നത്. ഈ പ്ലാനിൽ 20 എം.ബി.പി.എസ് ഇന്റർനെറ്റ് സ്പീഡിൽ 120 ജിബി ഡാറ്റ ലഭിക്കും. ഈ പരിധി കഴിഞ്ഞാൽ ഡാറ്റയുടെ സ്പീഡ് 299 രൂപ പ്ലാനിലേതുപോലെ 1 എം.ബി.പി.എസ് ആയി മാറും.

777 രൂപയുടെ പഴയ ബ്രോഡ്‌ബാൻഡ് പ്ലാൻ
 

ബി‌എസ്‌എൻ‌എൽ അടുത്തിടെ 777 രൂപയുടെ പഴയ ബ്രോഡ്‌ബാൻഡ് പ്ലാനും ഉപയോക്താക്കൾക്കായി തിരികെ കൊണ്ടുവന്നു. 500 ജിബി നിശ്ചിത ഡാറ്റ ക്വാട്ടയോടെ 50 എംബിപിഎസ് വരെ ഇന്റർനെറ്റ് വേഗത ഇത്തവണ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പരിധി തീർന്നുകഴിഞ്ഞാൽ, വേഗത 2 എം.ബി.പി.എസായി കുറയും. ഇന്ത്യയിൽ എവിടെയും എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൗജന്യ അൺലിമിറ്റഡ് കോളുകൾ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ബി‌എസ്‌എൻ‌എൽ ഈ പ്ലാൻ‌ ഒരു പ്രൊമോഷണൽ‌ അടിസ്ഥാനത്തിലും അവതരിപ്പിച്ചു, അതിനാൽ‌ ഈ കാലാവധി കാലഹരണപ്പെട്ടാൽ‌, വരിക്കാരെ 999 രൂപ വിലമതിക്കുന്ന ബി‌എസ്‌എൻ‌എൽ 600 ജിബി സി‌യു‌എൽ പ്ലാനിലേക്ക് സ്വപ്രേരിതമായി മാറ്റും.

Most Read Articles
Best Mobiles in India

English summary
BSNL is now introducing new plans for its customers. Telecom major BSNL has announced two new broadband plans to attract subscribers. BSNL has now launched two plans of Rs 299 and Rs 491 with 20 Mbps data speed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X