99 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുമായി ബിഎസ്എന്‍എല്‍!
റിലയന്‍സ് ജിയോയുമായി ഏറ്റുമുട്ടാന്‍ ബിഎസ്എന്‍എല്‍ പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ്.
റിലയന്‍സ് ജിയോയുമായി ഏറ്റുമുട്ടാന്‍ ബിഎസ്എന്‍എല്‍ പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ്. അതായയ് 99 രൂപയ്ക്ക് പ്രതിമാസം റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകള്‍ കൂടാതെ 300എംബി സൗജന്യ ഡാറ്റയും ലഭിക്കുന്നു. ഈ അണ്‍ലിമിറ്റഡ് കോളിംഗ് സേവനം പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു വേണ്ടി മാത്രമാണ് നല്‍കുന്നത്.

ഇതു കൂടാതെ പുതിയ കോംബോ STV പ്ലാനും നല്‍കുന്നു, അതായത് 339 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് എസ്റ്റിഡി/ലോക്കല്‍ കോളുകള്‍ 28 ദിവസത്തെ വാലിഡിറ്റിയോടു കൂടി നല്‍കുന്നു.
ഈ ഓഫറുകള്‍ നിലവില്‍ കുറച്ചു സര്‍ക്കിളുകളില്‍ മാത്രമാണ് ലഭിക്കുന്നത്, അതായത് കൊല്‍ക്കത്ത, ബെങ്കാള്‍, ബീഹാര്‍, ആസാം, ഗുജറാത്ത്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നീ സ്ഥലങ്ങളില്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം 99 രൂപയുടെ ഈ ഓഫര്‍ ഓരോ സര്‍ക്കിളുകളിലും വ്യത്യസ്ഥമായിരിക്കും, അതായത് 119 രൂപ മുതല്‍ 149 രൂപ വരെ ആകാം. അതിനാല്‍ ഈ പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നതിനു മുന്‍പ് ഈ ഓഫര്‍ നിങ്ങളുടെ നമ്പറിലേക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കുക.

ഈ മാസം ആദ്യം തന്നെ എയര്‍ടെല്ലും ഐഡിയയും 150 രൂപയ്ക്കും 350 രൂപയ്ക്കും അവരുടെ അണ്‍ലിമിറ്റഡ് കോളിംഗ് സേവനം പ്രഖ്യാപിച്ചിരുന്നു.
ഈ ഓഫറിന്റെ പരിമിധികള്‍
#1. തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രം ഇപ്പോള്‍ ലഭിക്കുന്നു
#2. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ ഓഫര്‍.
#3. താരിഫ് വിലകള്‍ ഓരോ സര്‍ക്കിളുകളും അടിസ്ഥാനമാക്കി വ്യത്യസ്ഥമായിരിക്കും.
ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്


Click it and Unblock the Notifications








