അണ്‍ലിമിറ്റ് ഓഡിയോ/ വീഡിയോ സൗകര്യവുമായി ബിഎസ്എന്‍എല്‍ന്റെ 'Wings'!

By GizBot Bureau
|

പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് ടെലിഫോണി സേവനം (VOIP) 'വിംഗ്‌സ്' എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്നു. ടെലികോം കമ്മീഷനായ ട്രായി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ VoIP യുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ചതിനെ തുടര്‍ന്നാണ് ഇത്.

അണ്‍ലിമിറ്റ് ഓഡിയോ/ വീഡിയോ സൗകര്യവുമായി ബിഎസ്എന്‍എല്‍ന്റെ 'Wings'!

IMS NGN കോര്‍ സ്വിച്ചുകളുടെ ഐപി അധിഷ്ഠിത ആക്‌സസ് നെറ്റ്‌വര്‍ക്ക് നല്‍കിയ ഒരു മൊബൈല്‍ നമ്പര്‍ പദ്ധതിയാകും ഈ സേവനം ഉപയോഗിക്കുക. ഇത് ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുളള അവരുടെ സോഫ്റ്റ് ഡിവൈസുകളായ ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലറ്റുകള്‍ എന്നിവയില്‍ ഒരു SIP ക്ലയ്ന്റ് (soft app) ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കണം. ഇന്ത്യയിലോ അല്ലെങ്കില്‍ വിദേശത്തു നിന്നോ ലാന്റ് ഫോണില്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ കോള്‍ ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും ഈ ആപ്പ് ഒരു SIP ഫോണ്‍ ആയി പ്രവര്‍ത്തിക്കും.

വിംഗ്‌സിന്റെ വോയിസ് സേവനം ഉപയോഗിക്കാനായി സബ്‌സ്‌ക്രൈബര്‍ പേരന്റ് IMS കോറും അതു പോലെ IP ആക്‌സസ് നെറ്റ്‌വര്‍ക്കുമാണ് ഉപയോഗിക്കുന്നത്. ഈ ആപ്പിലൂടെ ഫോണ്‍ ചെയ്യുന്നതിനായി ഉപയോക്താക്കള്‍ക്ക് അവരുടെ നിലവിലുളള അഡ്രസ് ബുക്കും ഉപയോഗിക്കാം. പുതിയ പദ്ധതിയുടെ കണക്ഷന്‍ ഉടന്‍ ആരംഭിക്കുമെന്നും ബിഎസ്എന്‍എല്‍ വ്യക്തമാക്കി. VoIP സേവനത്തിനായുളള വണ്‍-ടൈം ആക്ടിവേഷന്‍ ഫീസ് 1,099 രൂപയാണ്.

വളരെ മോശമായ മൊബൈല്‍ കവറേജുളള മേഖലകളിലെ ഉപയോക്താക്കളെ ലക്ഷ്യം വച്ചാണ് ഇൗ സേവനം ആരംഭിച്ചിരിക്കുന്നത്. കൂടാതെ വിംഗ് ഇന്റര്‍നെറ്റ് ടെലിഫോണി സേവനത്തില്‍ ബ്രോഡ്ബാന്‍ഡ്, വൈ-ഫൈ, 4ജി, 3ജി എന്നിവയിലൂടെ കോളുകള്‍ ചെയ്യാനും അതു പോലെ സ്വീകരിക്കാനും കഴിയും.

ഇതൊരു സോഫ്റ്റ് ലോഞ്ചാണ്. എല്ലാ ടെലികോം സര്‍ക്കിളുകളിലും ഓഗസ്റ്റ് ഒന്നു മുതല്‍ ആരംഭിക്കുന്ന ആദ്യ ബാച്ച് റോള്‍ഔട്ടിലേക്ക് താത്പര്യമുളള ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ എന്റോള്‍ ചെയ്യേണ്ടി വരും.

'Pay per use' എന്ന പ്രീപെയ്ഡ് ലാന്റ്‌ലൈന്‍ സേവനവും ബിഎസ്എന്‍എല്‍ ഈ ആഴ്ച അവതരിപ്പിച്ചു. ഈ ഓഫറില്‍ ഇന്‍സ്റ്റലേഷന്‍ ഫീസില്ല, വാടകയില്ല അതു പോലെ റജിസ്‌ട്രേഷന്‍ ചാര്‍ജ്ജും ഇല്ല. ഉപയോക്താക്കളുടെ സ്വന്തം ഉപകരണത്തില്‍ തന്നെ പ്രീപെയ്ഡ് ലാന്റ്‌ലൈന്‍ സ്ഥാപിക്കുകയും ചെയ്യും അല്ലെങ്കില്‍ ഒറ്റതവണ 625 രൂപ ചാര്‍ജ്ജ് ഈടാക്കുന്ന ബിഎസ്എന്‍എല്‍ CLIP ഉപകരണമാകും.

ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ലാന്റ്‌ലൈന്‍ സേവനത്തിന് അപേക്ഷിക്കാനായി എസ്എംഎസ്, ബിഎസ്എന്‍എല്‍ CSCs, റീട്ടെയിലര്‍ ഔട്ട്‌ലെറ്റ്‌സ്, ഇല്ലെങ്കില്‍ ബിഎസ്എന്‍എല്‍ന്റെ നേരിട്ടുളള വില്‍പന ഏജന്റുമാരേയോ തിരഞ്ഞെടുക്കാം. കൂടാതെ റീച്ചാര്‍ജ്ജ് പായ്ക്കുകള്‍ ബിഎസ്എന്‍എല്‍ന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നോ ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്റ്റോറില്‍ നിന്നോ വാങ്ങാം.

ഇത് നിങ്ങൾ ഇത്രയും നാൾ കണ്ട ലോഞ്ചർ അല്ല! ഫോണിലുള്ളതെല്ലാം ഒരൊറ്റ സ്‌ക്രീനിൽ ലഭ്യം!ഇത് നിങ്ങൾ ഇത്രയും നാൾ കണ്ട ലോഞ്ചർ അല്ല! ഫോണിലുള്ളതെല്ലാം ഒരൊറ്റ സ്‌ക്രീനിൽ ലഭ്യം!

Best Mobiles in India

Read more about:
English summary
BSNL introduces 'Wings' Internet Telephony Service with unlimited audio, video calling at Rs 1,099

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X