Home
News

അറിയിപ്പുണ്ടേ...കടന്നു വരൂ! നിങ്ങൾക്കുമാകാം കോടീശ്വരൻ...അതും ബിഎസ്എൻഎല്ലിനൊപ്പം

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഇന്റർനെറ്റ് വ്യാപിപ്പിക്കുവാനായി സാധാരണക്കാർക്ക് ഇന്റർനെറ്റ് ദാതാക്കളാകാൻ ബിഎസ്‌എൻഎൽ അവസരമൊരുക്കുന്നു. ഒരു പുതിയ ബിസിനസ് അവസരത്തിൻ്റെ ഭാഗമായി, ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (BSNL) അതിൻ്റെ ഭാരത് ഫൈബർ ഇൻ്റർനെറ്റ് സേവനങ്ങൾ വിപുലീകരിക്കുന്നതിന് വേണ്ടി, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സ്വകാര്യ വ്യക്തികളെയും സംരംഭകരേയും ഇന്റർനെറ്റ് ദാതാക്കളാകാൻ ക്ഷണിക്കുന്നു. ഫൈബർ-ടു-ഹോം (FTTH) ഉപകരണങ്ങൾ പരിപാലിക്കാനും ഇൻസ്റ്റാൾ ചെയ്യാനും കഴിയുന്ന സംരംഭകരെ ആകർഷിക്കാൻ ആണ് കമ്പനി ശ്രമിക്കുന്നത്. അതിനാൽ റെവന്യു ഷെയറിങ് കരാറുകൾ ഓപ്പറേറ്റർ വാഗ്ദാനം ചെയ്യുന്നു.

2019ൽ സമാരംഭിച്ചെങ്കിലും, സേവന ലഭ്യത പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും പരിമിതപ്പെടുത്തിയത് കൊണ്ട് ബിഎസ്എൻഎൽ ഭാരത് ഫൈബർ സേവനത്തിന് ഇന്ത്യയിലുടനീളം പരിമിതമായ സാന്നിധ്യമാണ് ഉള്ളത്. ചൊവ്വാഴ്ചത്തെ പ്രസ്സ് ടൈം പ്രകാരം, ഞായറാഴ്ച സേവനങ്ങൾ ആരംഭിച്ച 11 നഗരങ്ങൾ ഒഴികെ ഇന്ത്യയിലെ 96 നഗരങ്ങളിൽ ഭാരത് ഫൈബർ സേവനം ലഭ്യമാക്കും എന്ന് ബിഎസ്എൻഎൽ ഔദ്യോഗികമായി വെളിപ്പെടുത്തി. ഒന്നിലധികം സർക്കിളുകളിലേക്ക് ഉള്ള സ്വകാര്യ വ്യക്തികളെയും സംരംഭകരേയും ആണ് ബിഎസ്എൻഎൽ ക്ഷണിക്കുന്നത്.

കടന്നു വരൂ! നിങ്ങൾക്കുമാകാം കോടീശ്വരൻ...അതും ബിഎസ്എൻഎല്ലിനൊപ്പം

ബിഎസ്എൻഎൽലിലെ മാർക്കറ്റിംഗ് ഡെപ്യൂട്ടി മാനേജർ നാഗെല്ല ത്രിനാഥ് ഞായറാഴ്ച ട്വിറ്ററിൽ "പുതിയ ബിസിനസ്സ് അവസരം" എന്ന പരസ്യം പങ്കിട്ടു. അതിൽ, ബിഎസ്എൻഎൽ ഹൈദരാബാദ് ടെലികോം ഡിസ്ട്രിക്റ്റ്, ബിഎസ്എൻഎല്ലുമായുള്ള വരുമാനം പങ്കിടൽ കരാറിലൂടെ അതിവേഗ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകാനും എഫ്ടിടിഎച്ച് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യാനും ബിസിനസ് പങ്കാളികളെ ക്ഷണിക്കുന്നതായി പരസ്യം എടുത്ത് കാണിക്കുന്നുണ്ട്.

പരസ്യത്തിൽ സമ്പൂർണ്ണ വരുമാനം പങ്കിടൽ കരാർ വ്യക്തമാക്കുന്നില്ലെങ്കിലും, 50/50 റവന്യൂ ഷെയർ കരാറിന് കീഴിലുള്ള ഭാരത് ഫൈബർ സേവനങ്ങൾക്കായി ടിഎൻ സർക്കിൾ ഫ്രാഞ്ചൈസി സംരംഭകരെ ക്ഷണിക്കുന്നതായി ട്വിറ്റർ ഉപയോക്താവ് വൈതിയനാഥൻ പങ്കിട്ടു. അതായത് പദ്ധതി വഴി 50% വരെ ലാഭം പങ്കുവച്ച് ബിഎസ്എൻ‌എൽ എഫ്ടിടിച്ച് (ഇൻർനെറ്റ്+ ലാൻഡ്‌ലൈൻ) കണക്‌ഷനുകൾ സ്വകാര്യ വ്യക്തികൾക്ക് വിതരണം ചെയ്യാം.

ബിഎസ്എൻ‌എൽ എപി സർക്കിളും ആന്ധ്രാപ്രദേശിലെ പല നഗരങ്ങളിലുമുള്ള ഫൈബർ-ടു-ഹോം കണക്ഷനുകളുടെ പരിപാലനത്തിനായി മെയ് പകുതി മുതൽ ഒന്നിലധികം ടെൻഡറുകൾ നൽകിയിട്ടുണ്ട്. ടെലികോം ടോക്ക് ആക്സസ് ചെയ്ത ഒരു ടെൻഡർ അനുസരിച്ച്, ഉപഭോക്തൃ പരിസരം വരെ ഫൈബർ-ടു-ഹോം ഉപകരണങ്ങളും മറ്റ് നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറും പരിപാലിക്കുന്നത് ഉൾപ്പെടുന്ന സ്വകാര്യ സംരംഭകരുടെ ഉത്തരവാദിത്തങ്ങൾ ബിഎസ്എൻഎൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്ന പിഴവുകൾ ടെലികോം ഓപ്പറേറ്ററിൽ നിന്ന് റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനുള്ളിൽ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും ബിഎസ്എൻഎൽ വ്യക്തമാക്കുന്നു. ഈ ഫൈബർ സേവന ലഭ്യത കൂടുതൽ വിപൂലീകരിക്കാനും ബിഎസ്എൻഎൽ ശ്രമിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ ഞായറാഴ്ച തമിഴ്‌നാട്ടിലെ 11 പുതിയ സ്ഥലങ്ങളിലേക്ക് ഭാരത് ഫൈബർ സേവന ലഭ്യത വിപുലീകരിച്ചിരുന്നു. സേലം, നാമക്കൽ, മേട്ടൂർ, ഏർക്കാട്, ഓമല്ലൂർ, ശങ്കഗിരി, തിരുച്ചെങ്കോട്, ആറ്റൂർ, വളപ്പാടി, രാശിപുരം, വേളൂർ എന്നിവയാണ് പുതിയ ലൊക്കേഷനുകൾ.

ഭാരത് ഫൈബർ ഇൻ്റർനെറ്റ് സേവനങ്ങൾക്ക് വേണ്ടിയുള്ള ഫ്രാഞ്ചൈസി ബിൽഡേഴ്സ്, റസിഡന്റ്സ് അസോസിയേഷനുകൾ, സൊസൈറ്റികൾ, സ്റ്റാർട്ടപ്പുകൾ, കേബിൾ ഓപ്പറേറ്റർമാർ, പ്രാദേശിക സംരംഭകർ എന്നിവർക്കെല്ലാം ലഭ്യമാകും. കരാർ അനുസരിച്ച് 10% മുതൽ 50% വരെ ലാഭം പങ്കുവയ്ക്കണമെന്നാണ്. വെറും 50 കണക്‌ഷനുകളുള്ള ഫ്രാഞ്ചൈസി ഉടമയ്ക്ക് പ്രതിമാസം 15,000 രൂപ വരെ ലഭിക്കും.

എന്നാൽ ഫ്ലാറ്റുകളിലും മറ്റും 50 കണക്‌ഷനുള്ള ഫ്രാഞ്ചൈസി എടുക്കാൻ ഉപകരണങ്ങളും കേബിളും അടക്കം 75,000 രൂപ മുടക്കേണ്ടതായി ഉണ്ട്. എന്നിരുന്നാലും വിജയം ആണ് ലക്ഷ്യം. അതുകൊണ്ട് തന്നെ, ഫ്രാഞ്ചൈസി തുടങ്ങാൻ ആവശ്യമായ സാങ്കേതിക പരിശീലനം തിരുവനന്തപുരം കൈമനത്തെ റീജനൽ ടെലികോം ട്രെയിനിങ് സെന്റർ വഴി സൗജന്യമായി നൽകും.

ഫ്രാഞ്ചൈസി തുടങ്ങേണ്ടത് എങ്ങനെ? ആദ്യം, ലോക്കൽ കേബിൾ ഓപ്പറേറ്റർ ലൈസൻസ് ഹെഡ് പോസ്റ്റ് ഓഫിസിൽ നിന്ന് എടുക്കണം. ശേഷം, http://fms.bsnl.in/partnerRegistration.jsp എന്ന വെബ്സൈറ്റിലൂടെ ഫ്രാഞ്ചൈസി റജിസ്റ്റർ ചെയ്യാൻ സാധിക്കും. റജിസ്ട്രേഷന് ശേഷം ബിഎസ്എൻഎൽ നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ സൗകര്യങ്ങളും പരിശീലനവും നൽകുന്നതാണ്.

ഇത്രയും എളുപ്പത്തിൽ റജിസ്ട്രേഷൻ ചെയ്യുവാനും നല്ല രീതിയിൽ പരിശീലനം തന്ന് കൊണ്ട് ഫ്രാഞ്ചൈസി നൽകുന്ന മറ്റ് ടെലികോം കമ്പനികൾ ഉണ്ടെന്ന് തോന്നുന്നില്ല. സ്വന്തമായി ഒരു ബിഎസ്എൻഎൽ മിനി എക്സ്ചേഞ്ച് തുടങ്ങിയാലോ എന്ന് ചിന്തിക്കുന്നവർക്ക് ഇതൊരു ബെസ്റ്റ് ഓപ്‌ഷൻ തന്നെ ആണ്. നിങ്ങൾക്ക് സേവനം നൽകാൻ പറ്റുന്ന സർക്കിളുകളിൽ ഒഴിവ് ഉണ്ടോ എന്ന് നോക്കി വേഗം റജിസ്റ്റർ ചെയ്യൂ.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
As part of the Digital India project, BSNL is providing an opportunity for common people to become internet providers to spread the internet in the country. As part of a new business opportunity, Bharat Sanchar Nigam Limited (BSNL) is inviting private individuals and entrepreneurs in various states of India to become internet providers to expand its Bharat Fiber Internet services.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X