Home
News

ന്യൂ ഇയർ അ‌ല്ലേ, ബിഎസ്എൻഎൽ ഫ്രീ ഡാറ്റ കൊണ്ട് വീട്ടുകാരേം കൂട്ടുകാരേ വീഡിയോ കോൾ ചെയ്താലോ! സിംപിൾ

ലോകം 2024 നോട് വിടപറഞ്ഞ് 2025ലേക്ക് കടക്കുമ്പോൾ ആ മാറ്റം പ്രിയപ്പെട്ടവർക്ക് ​ഒപ്പം സ്നേഹം പങ്കിട്ടുകൊണ്ട് ഏറ്റവും സന്തോഷകരമായ നിമിഷങ്ങളാക്കി മാറ്റി​യാലോ, സംഗതി ഗംഭീരമായിരിക്കും അ‌ല്ലേ. സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) തങ്ങളുടെ ചില പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം സൗജന്യമായി എക്സ്ട്രാ ഡാറ്റ നൽകുന്നുണ്ട്. ആവശ്യത്തിന് ഡാറ്റ ഈ പ്ലാനുകളിലുണ്ട് എന്നത് വേറെ കാര്യം. എങ്കിലും വരിക്കാരോടുള്ള കരുതൽ എന്ന നിലയിൽ ചെറിയ അ‌ളവ് എക്സ്ട്രാ ഡാറ്റ കൂടി ഇതിനൊപ്പം ബിഎസ്എൻഎൽ സൗജന്യമായി നൽകുന്നു എന്നുമാത്രം.

ആളുകളുടെ ഡാറ്റ ഉപയോഗം ദിവസത്തിന് ദിവസം കൂടി വരുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം എക്സ്ട്രാ ഡാറ്റ ലഭ്യമാകുന്നത് പല ഉപയോക്താക്കൾക്കും ഉപകാരപ്പെടും. പ്രതിദിന ഡാറ്റ പരിധി പിന്നിട്ട ശേഷവും ഡാറ്റ വേണ്ട അ‌ടിയന്തര ഘട്ടം നേരിട്ടാൽ ഈ സൗജന്യ ഡാറ്റ ഉപകാരപ്പെടും.

ന്യൂ ഇയർ അ‌ല്ലേ, ബിഎസ്എൻഎൽ ഫ്രീ ഡാറ്റ കൊണ്ട് വീഡിയോ കോൾ ചെയ്താലോ!

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ നിന്ന് ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം നിലവിൽ​ കേരളത്തിലെ ഉപയോക്താക്കൾക്ക് ആകെ മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിൽ മാത്രമാണ് എക്സ്ട്രാ ഡാറ്റ ലഭ്യമാകുക. ഏതാനും നാൾ മുമ്പ് വരെ 6 ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ എക്സ്ട്രാ ഡാറ്റ വാഗ്ദാനം ചെയ്തിരുന്നു.

ഇടയ്ക്ക് ബിഎസ്എൻഎൽ നടത്തിയ പ്ലാൻ പരിഷ്കരണത്തിന്റെ ഭാഗമായി ചില പ്ലാനുകൾ ​ഒഴിവാക്കി. അ‌തിൽ സൗജന്യ എക്സ്ട്രാ ഡാറ്റ ലഭിച്ചിരുന്ന മൂന്ന് പ്ലാനുകളും ഉൾപ്പെട്ടു എന്നുവേണം കരുതാൻ. 251 രൂപ, 299 രൂപ, 398 രൂപ, 499 രൂപ, 599 രൂപ, 699 രൂപ എന്നീ നിരക്കുകളിൽ ലഭ്യമായിട്ടുള്ള 6 ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളിലാണ് 3ജിബി എക്സ്ട്രാ ഡാറ്റ ബിഎസ്എൻഎൽ നൽകിയിരുന്നത്.

ന്യൂ ഇയർ അ‌ല്ലേ, ബിഎസ്എൻഎൽ ഫ്രീ ഡാറ്റ കൊണ്ട് വീഡിയോ കോൾ ചെയ്താലോ!

അ‌തിൽ 251 രൂപ, 398 രൂപ, 699 രൂപ പ്ലാനുകൾ ഇപ്പോൾ ലഭ്യമല്ല. ഈ പ്ലാനുകൾ ബിഎസ്എൻഎൽ പിൻവലിച്ചു. നിലവിൽ 299 രൂപ, 499 രൂപ, 599 രൂപ നിരക്കുകളിൽ ലഭ്യമാകുന്ന മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ മാത്രമാണ് 3ജിബി എക്സ്ട്രാ ഡാറ്റ ലഭ്യമാകുക. ഈ പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ വിശദമായി പരിചയപ്പെടാം.

299 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 30 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. അ‌ധിക ആനുകൂല്യമായി 3ജിബി എക്സ്ട്രാ ഡാറ്റയും ഈ പ്ലാൻ നൽകുന്നു.

499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 3ജിബി പ്രതിദിന ഡാറ്റ+ 3ജിബി എക്സ്ട്രാ ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 75 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

ന്യൂ ഇയർ അ‌ല്ലേ, ബിഎസ്എൻഎൽ ഫ്രീ ഡാറ്റ കൊണ്ട് വീഡിയോ കോൾ ചെയ്താലോ!

599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: ബിഎസ്എൻഎല്ലിന്റെ ജനപ്രിയ പ്ലാനുകളിലൊന്നാണിത്. പ്രതിദിനം 3ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 3ജിബി സൗജന്യ എക്സ്ട്രാ ഡാറ്റയും ലഭിക്കും. 84 ദിവസമാണ് ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യുമ്പോൾ മാത്രമാണ് ഈ സൗജന്യ എക്സ്ട്രാ ഡാറ്റ ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
According to the latest information available from the BSNL Self Care app, currently, extra data is available for users in Kerala in only three prepaid plans. These plans are available at prices of Rs 299, Rs 499, and Rs 599. BSNL is providing 3GB extra data free of cost in these plans. This benefit is available only to those who recharge through the Self Care app.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X