BSNL വക 2 പുതുവർഷ സമ്മാനങ്ങൾ കൂടി! 425 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളും ദിവസം 2GB ഡാറ്റയും തരും
പുതുവർഷം എത്തിയതിന്റെ ആവേശത്തിലാണ് ലോകം. ഏറ്റവും സന്തോഷം നിറഞ്ഞതും മികച്ചതുമായ അനുഭവങ്ങൾ ഈ വർഷം എല്ലാവർക്കും വന്നുചേരട്ടെ എന്ന് നാം പ്രിയപ്പെട്ടവർക്ക് ന്യൂ ഇയർ ആശംസ നേരുന്നു. ടെലിക്കോം മേഖലയുടെ കാര്യമെടുത്താൽ സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ ഏറെ പ്രതീക്ഷയോടെയാണ് പുതുവർഷത്തെ കാണുന്നത്. നിർണായകമായ ഒരുപാട് പദ്ധതികൾ ഈ വർഷം നടപ്പാക്കാൻ ബിഎസ്എൻഎൽ പ്ലാൻ ചെയ്തിട്ടുണ്ട്. 4ജി വ്യാപനം പൂർത്തീകരണം, 5ജി സേവനങ്ങളുടെ ആരംഭം എന്നിവയെല്ലാം അതിൽപ്പെടുന്നു. കൂടുതൽ വരിക്കാരെ നേടി നിലവിലെ നാലാം സ്ഥാനം മെച്ചപ്പെടുത്താനും ബിഎസ്എൻഎൽ ലക്ഷ്യമിട്ടിട്ടുണ്ട്. അതിന്റെ ഭാഗമായി ചില ആകർഷകമായ പ്രീപെയ്ഡ് പ്ലാനുകൾ ഇപ്പോൾ കമ്പനി നൽകുന്നുണ്ട്.
അതായത്, പ്രമോഷണൽ ഓഫറിന്റെ ഭാഗമായി ഈ ക്രിസ്മസ്- ന്യൂ ഇയർ കാലത്ത് 425 ദിവസ വാലിഡിറ്റിയിൽ രണ്ട് പ്ലാനുകൾ ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്നു. മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികളുടെ വാർഷിക പ്ലാനുകൾ 365 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. എന്നാൽ 365 ദിവസ വാലിഡിറ്റ പ്ലാനുകൾ കൂടാതെ 395 ദിവസ വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനും ഉള്ള കമ്പനിയാണ് ബിഎസ്എൻഎൽ.

ഇതുവരെ ഏറ്റവുമധികം വാലിഡിറ്റി വാഗ്ദാനം ചെയ്തിരുന്ന ആ ബിഎസ്എൻഎൽ പ്ലാനിന്റെ നിരക്ക് 2399 രൂപയായിരുന്നു. ഇപ്പോൾ ബിഎസ്എൻഎൽ 425 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന രണ്ട് പ്ലാനുകളിലൊന്ന് ഈ 2399 രൂപയുടെ പ്ലാനാണ്. രണ്ടാമത്തെ 425 ദിവസ വാലിഡിറ്റ പ്ലാനിന്റെ വില 2099 രൂപയും.
പ്രത്യേക പ്രമോഷണൽ ഓഫറിന്റെ ഭാഗമായാണ് ബിഎസ്എൻഎൽ 2399 രൂപയുടെ പ്ലാനിൽ 30 ദിവസത്തെ എക്സ്ട്രാ വാലിഡിറ്റി കൂടി ഉൾപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നത്. 16-01-2025 ന് മുൻപ് ഈ പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് മാത്രമാണ് ഈ എക്സ്ട്രാ വാലിഡിറ്റി ലഭ്യമാകുക. നിശ്ചിത തിയതി കഴിഞ്ഞാൽ എക്സ്ട്രാ വാലിഡിറ്റി ഒഴിവാക്കി മുൻപ് ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ മാത്രമാകും കിട്ടുക.

2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ: പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ജനുവരി 16 മുൻപ് ഈ പ്ലാൻ റീച്ചാർജ് ചെയ്യുന്നവർക്ക് 425 ദിവസ വാലിഡിറ്റി കിട്ടും. ഒരു വർഷത്തിലധികം കാലത്തേക്ക് ഒരു മൊബൈൽ യൂസർക്ക് വേണ്ട എല്ലാ ആനുകൂല്യങ്ങളും ഈ വാർഷക പ്ലാനിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അതും ഏറ്റവും കുറഞ്ഞ നിരക്കിൽ.
ഓഫർ കാലയളവിന് മുൻപ് ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ പ്രതിദിനം 5 രൂപ 64 പൈസമാത്രമേ ചെലവ് വരുന്നുള്ളൂ. ഹാർഡി ഗെയിംസ്, ചാലഞ്ചസ് അരീന ഗെയിംസ്, അസ്ട്രോടെൽ ആൻഡ് ഗെയിംഓൺ സെർവീസ്, ഗെയിമിയം, ലിസ്റ്റൻ പോഡ്കാസ്റ്റ് സെർവീസ്, ബിഎസ്എൻഎൽ ട്യൂൺസ്, സിങ് മ്യൂസിക്, വൗ എന്റർടെയ്ൻമെന്റ്സ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഈ ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാണ്.
425 ദിവസ വാലിഡിറ്റി ലഭിക്കുന്ന 2099 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ പുതിയ പ്ലാനാണ്. ബിഎസ്എൻഎല്ലിന്റെ 108 രൂപയുടെ പ്ലാൻ പോലെ ഈ പ്ലാനും എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകില്ല. ഇത് തങ്ങൾക്ക് ലഭിക്കുമോ എന്ന് അറിയാൻ ഉപയോക്താക്കൾ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ മൊബൈൽ നമ്പർ വച്ച് ലോഗിൻ ചെയ്ത് പ്ലാൻ സെലക്ട് ചെയ്യണം.

പ്ലാൻ ഉപയോഗിക്കാൻ നമുക്ക് അർഹതയുണ്ടെങ്കിൽ റീച്ചാർജിനുള്ള ഓപ്ഷൻ ലഭ്യമാകും. അർഹതയില്ലെങ്കിൽ യോഗ്യമല്ല എന്ന് മെസേജ് ദൃശ്യമാകും. 2099 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ: 2399 രൂപയുടെ പ്ലാനിൽ കണ്ട അതേ ആനുകൂല്യങ്ങൾ തന്നെയാണ് ഇതിലും ഉള്ളത്. അതായത് 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, 425 ദിവസം വാലിഡിറ്റി എന്നിവയാണവ.
എങ്ങനെയാണ് ഈ രണ്ട് പ്ലാനുകളും വ്യത്യസ്ത നിരക്കുകളിൽ ഒരേ ആനുകൂല്യങ്ങൾ തന്നെ ലഭ്യമാക്കിയിരിക്കുന്നു എന്ന് സംശയം ഉയരാം. എന്നാലിത് രണ്ട് വിഭാഗം ആളുകൾക്കായിട്ടുള്ളവയാണ്. 2399 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാൻ സാധിക്കുന്നവർക്ക് 2099 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാൻ കഴിയില്ല. തിരിച്ചും അങ്ങനെ തന്നെ, 2099 പ്ലാനിന് യോഗ്യതയുള്ളവർക്ക് 2399 രൂപയുടെ പ്ലാൻ ലഭ്യമാകില്ല. റീച്ചാർജ് കാലാവധി കഴിഞ്ഞിട്ടും റീച്ചാർജ് ചെയ്യാതെ കണക്ഷൻ കട്ട് ആയവരെ തിരിച്ചുകൊണ്ടുവരാനുള്ള പ്ലാനായിരിക്കാം 2099 രൂപയുടേത്.


Click it and Unblock the Notifications