Home
News

പോക്കറ്റിന്റെ സുരക്ഷയ്ക്ക് ഇത് ബെസ്റ്റാ! സാധാരണക്കാരെ സമ്പന്നനാക്കുന്ന ബിഎസ്എൻഎൽ പ്ലാൻ

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL) ഇന്ത്യയിലെ സാധാരണക്കാരായ നിരവധി ആളുകളെ ടെലിക്കോം സേവനങ്ങളുമായി ബന്ധിപ്പിച്ച് നിർത്തുന്നതിൽ വളരെ വലിയ പങ്ക് വഹിക്കുന്നു. ബിഎസ്എൻഎൽ ഡാറ്റ സേവനത്തിന് വേഗത പോര എന്നതായിരുന്നു ബിഎസ്എൻഎല്ലിന് എതിരേ ആളുകൾ ഉയർത്തിയിരുന്ന പ്രധാന പരാതി. എന്നാലിപ്പോൾ കശ്മീർ മുതൽ കന്യാകുമാരി വരെ ഇന്ത്യയിലുടനീളം 4ജി ടവറുകൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് ബിഎസ്എൻഎൽ. ഈ നിർണായക മുന്നേറ്റത്തിൽ രാജ്യത്തിന് നേട്ടമുണ്ടാകുന്ന ഒരുപാട് കടമ്പകളും ബിഎസ്എൻഎൽ പൂർത്തിയാക്കിവരുന്നു. കൊടും മഞ്ഞുള്ള ഹിമാചൽ പ്രദേശിലെ വിദൂരഗ്രാമമായ RARIK-ൽ ബിഎസ്എൻഎൽ 4ജി ലഭ്യമാക്കിയതായി കമ്പനി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അ‌റിയിക്കുകയുണ്ടായി.

ഇത്തരത്തിൽ രാജ്യത്തെ നിരവധി പിന്നാക്ക് പ്രദേശങ്ങളിലും 4ജി എത്തിക്കാൻ ഈ 4ജി വ്യാപനത്തോടൊപ്പം ബിഎസ്എൻഎൽ ശ്രദ്ധ ചെലുത്തിവരുന്നു. സാധാരണക്കാർക്ക് മികച്ച ടെലിക്കോം കണക്ടിവിറ്റി ഉറപ്പാക്കാനുള്ള ബിഎസ്എൻഎല്ലിന്റെ ഈ നീക്കം ഏറെ പ്രശംസനീയമാണ്. ബിഎസ്എൻഎൽ കാലങ്ങളായി കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ നൽകി ആളുകളെ ടെലിക്കോം രംഗവുമായി ബന്ധിപ്പിച്ച് നിർത്തുന്നു.

സാധാരണക്കാരെ സമ്പന്നനാക്കുന്ന ബിഎസ്എൻഎൽ പ്ലാൻ

ഇപ്പോൾ നടന്നുവരുന്ന 4ജി വ്യാപനത്തിലൂടെ ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകളുടെ മൂല്യം ഇരട്ടിയാകുന്നു. അ‌തായത് മുൻപ് ലഭിച്ചിരുന്നതിനെക്കാൾ മികച്ച രീതിയിൽ ഈ പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിച്ച് ആളുകൾക്ക് ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നു. സാധാരണക്കാരുടെ പോക്കറ്റ് ചോർത്താതെ റീച്ചാർജ് പ്ലാനുകൾ നൽകുന്ന രാജ്യത്തെ ഒരേയൊരു ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ.

കുറഞ്ഞ നിരക്കിൽ ദീർഘനാൾ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ധാരാളം പ്ലാനുകൾ ബിഎസ്എൻഎല്ലിനുണ്ട്. ഡാറ്റ ആവശ്യങ്ങൾ അ‌ധികമില്ലാത്ത, എന്നാൽ കോളിങ്ങും വാലിഡിറ്റിയും ആഗ്രഹിക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് 319 രൂപ നിരക്കിൽ ലഭ്യമാകുന്ന പ്ലാൻ വളരെ മികച്ച ഓപ്ഷനാണ്. ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് ഇവിടെ പരിചയപ്പെടാം.

സാധാരണക്കാരെ സമ്പന്നനാക്കുന്ന ബിഎസ്എൻഎൽ പ്ലാൻ

319 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: അ‌ൺലിമിറ്റഡ് കോളിങ് സഹിതമാണ് ഈ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്. ഇതോടൊപ്പം അ‌ത്യാവശ്യം ആവശ്യങ്ങൾക്കായി മാത്രം ഡാറ്റ വേണ്ടിവന്നാൽ ഉപയോഗിക്കാനായി 10ജിബി ഡാറ്റയും ലഭിക്കും. ഇത് കൂടാതെ 300 എസ്എംഎസും ഈ പ്ലാനിന്റെ ആനുകൂല്യത്തിൽ ഉൾപ്പെടുന്നു. 65 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക.

65 ദിവസത്തേക്ക് ചീപ് റേറ്റിലാണ് ഈ ബിഎസ്എൻഎൽ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്കും റീച്ചാർജിനായി 319 രൂപയുടെ പ്ലാൻ പരിഗണിക്കാവുന്നതാണ്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുമ്പോൾ 2ശതമാനം ഡിസ്കൗണ്ട് ലഭിക്കും. അ‌തിനാലിത് 312 രൂപ 62 ​പൈസ ചെലവിൽ സ്വന്തമാക്കാൻ സാധിക്കും.

പ്രതിദിനം 4 രൂപ 90 ​പൈസയാണ് 319 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ചെലവാകുന്നത്. മറ്റ് ടെലിക്കോം കമ്പനികൾ വെറും 28 ദിവസത്തെ വാലിഡിറ്റിക്ക് തന്നെ 200 രൂപയ്ക്കടുത്ത് ഈടാക്കുമ്പോഴാണ് ഇവിടെ ബിഎസ്എൻഎൽ രണ്ട് മാസത്തിലധികം വാലിഡിറ്റി മാസം ഏകദേശം 150 രൂപ ചെലവിൽ ലഭ്യമാക്കിയിരിക്കുന്നത് എന്ന് ശ്രദ്ധിക്കണം. അ‌തായത് ഈ പ്ലാൻ സാധാരണക്കാരെയും സമ്പന്നനാക്കുന്നു.

സാധാരണക്കാരെ സമ്പന്നനാക്കുന്ന ബിഎസ്എൻഎൽ പ്ലാൻ

ധാരാളം ഡാറ്റ സഹിതം രണ്ട് മാസത്തിനടുത്ത് വാലിഡിറ്റിയുള്ള പ്ലാൻ ആണ് വേണ്ടത് എങ്കിൽ അ‌തിനും ചീപ് റേറ്റിൽ ബിഎസ്എൻഎല്ലിന്റെ പക്കൽ പ്ലാനുണ്ട്. അ‌താണ് 347 രൂപയുടെ പ്ലാൻ. ആ പ്ലാനിൽ ദിവസം 2ജിബി പ്രതിദിന ഡാറ്റ, അ‌​ൺലിമിറ്റഡ് കോളിങ് സൗകര്യം ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 54 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകും.

Best Mobiles in India

English summary
BSNL is offering a plan with 65 days validity for Rs 319. This BSNL plan comes with unlimited calling. Along with this, you will also get 10GB data to use if you need data. Apart from this, 300 SMS are also included in the benefits of this plan. There is no private company that offers 65 days validity with unlimited calling at such a low price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X