Home
News

ഇത് ജയിക്കാൻ വേണ്ടിയുള്ള കളി! മാസം വെറും 333 രൂപയ്ക്ക് ഇന്റർനെറ്റ് ഓഫറുമായി BSNL

ഇന്ത്യയിലെ പ്രധാന ഇന്റർനെറ്റ് സേവന ദാതാക്കളിൽ (ISP) ഒരാളായ ബിഎസ്എൻഎൽ (BSNL) തങ്ങളുടെ ഉപയോക്താക്കൾക്കായി കിടിലൻ ഓഫറുമായി രംഗത്ത്. വെറും 999 രൂപയ്ക്ക് 3 മാസത്തേക്ക് 25 എംബിപിഎസ് പ്ലാൻ തങ്ങൾ വാഗ്ദാനം ചെയ്യുന്നതായി ബിഎസ്എൻഎൽ അറിയിച്ചു. ഈ പ്ലാനിലൂടെ ബിഎസ്എൻഎൽ വരിക്കാർക്ക് നിസാര തുകയ്ക്ക് മാസം 1200GB ഡാറ്റ ലഭിക്കും. എതിരാളികളുമായുള്ള മത്സരത്തിൽ മുന്നേറാൻ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ ബിഎസ്എൻഎല്ലിനെ സഹായിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ ഇന്ത്യയിൽ എല്ലായിടത്തും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎല്ലിന്റെ ഭാരത് ​ഫൈബർ കണക്ഷനുകൾ ലഭ്യമാണ്.

മൊ​ബൈൽ സേവനങ്ങളുടെ കാര്യത്തിൽ ഇപ്പോഴും പല സ്ഥലങ്ങളിലും ബിഎസ്എൻഎൽ അ‌ൽപ്പം പിന്നിൽ ആയിരിക്കാം. എന്നാൽ ​​ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷനിൽ ബിഎസ്എൻഎൽ സേവനങ്ങളെപ്പറ്റി ഉപയോക്താക്കൾക്ക് കാര്യമായ പരാതികൾ ഇല്ല. മികച്ച വേഗതയും മികച്ച പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഇന്ത്യയിലെ ബ്രോഡ്ബാൻഡ് സേവന ദാതാക്കളിൽ മൂന്നാം സ്ഥാനത്താണ് ബിഎസ്എൻഎൽ ഉള്ളത്.

മാസം വെറും 333 രൂപയ്ക്ക് ഇന്റർനെറ്റ് ഓഫറുമായി BSNL

ഇപ്പോൾ ബിഎസ്എൻഎൽ പറഞ്ഞ മൂന്ന് മാസത്തേക്ക് 999 രൂപയുടെ പ്ലാൻ ഇന്ത്യയിലെ എല്ലാ ടെലിക്കോം സർക്കിളുകളിലും ലഭമല്ല, എന്നാൽ ഭൂരിഭാഗം പ്രദേശങ്ങളിലും ലഭ്യമാണ്. 999 രൂപയ്ക്ക് മൂന്ന് മാസത്തേക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭിക്കുന്നതിനായി ഉപഭോക്താക്കൾ 1800-4444 എന്ന നമ്പറിൽ WhatsApp-ൽ ഹായ് എന്ന് മെസേജ് ചെയ്യണം.

മൂന്ന് മാസത്തേക്ക് 999 രൂപ എന്ന് പറയുമ്പോൾ ഈ ഓഫറിലൂടെ, അടിസ്ഥാനപരമായി പ്രതിമാസം 333 രൂപയ്ക്ക് ബിഎസ്എൻഎൽ വരിക്കാർക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭിക്കുന്നു, അ‌തേസമയം അന്തിമ ബിൽ വരുമ്പോൾ വിലയിൽ അധിക നികുതികൾ (ജിഎസ്ടി ) കൂടി നൽകേണ്ടി വന്നേക്കാം എന്നകാര്യം ശ്രദ്ധിക്കണം.

മാസം വെറും 333 രൂപയ്ക്ക് ഇന്റർനെറ്റ് ഓഫറുമായി BSNL

999 രൂപയുടെ ഓഫർ പ്രകാരം 25 എംബിപിഎസ് വേഗതയിൽ മാസം 1200GB ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. മറ്റൊരു നേട്ടം എന്തെന്നാൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കായി നേരത്തെ തന്നെ സൗജന്യ ഇൻസ്റ്റാളേഷൻ നൽകിവരുന്നുണ്ട്. കോപ്പർ കേബിൾ കണക്ഷനായാലും ഫൈബർ കേബിൾ കണക്ഷനായാലും ഉപയോക്താക്കൾക്ക് സൗജന്യ ഇൻസ്റ്റാളേഷൻ ലഭിക്കും.

കൂടുതൽ വേഗതയിൽ കൂടുതൽ ഡാറ്റ സഹിതമുള്ള ബ്രോഡ്ബാൻഡ് പ്ലാൻ ആണ് വേണ്ടത് എങ്കിൽ ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ വെബ്​സൈറ്റ് സന്ദർശിക്കാവുന്നതാണ്. അ‌വിടെ വിവിധ നിരക്കുകളിൽ വിവിധ വേഗതയിലുള്ള പ്ലാനുകൾ കാണാം. ഒടിടി സബ്സ്ക്രിപ്ഷനുകൾ സഹിതം എത്തുന്ന മികച്ച നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകളും അ‌ക്കൂട്ടത്തിൽ ഉണ്ട്.

ഗ്രാമങ്ങൾക്കായുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ പ്രതിമാസം വെറും 249 രൂപ വിലയിൽ എത്തുന്നു. 50 എംബിപിഎസ് വേഗതയുള്ള പ്ലാനാണ് വേണ്ടത് എങ്കിൽ പ്രതിമാസം 449 രൂപ നിരക്കിൽ വരുന്ന പ്ലാൻ പരിഗണിക്കാവുന്നതാണ്. ഇതിൽ 3300GB ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ് സഹിതമുള്ള ആനുകൂല്യങ്ങളും ലഭ്യമാകും.

മാസം വെറും 333 രൂപയ്ക്ക് ഇന്റർനെറ്റ് ഓഫറുമായി BSNL

449 രൂപയ്ക്ക് പകരം 499 രൂപ മുടക്കാൻ തയാറാണ് എങ്കിൽ പ്രതിമാസം 60 Mbps വേഗതയിൽ 3300GB ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ആസ്വദിക്കാൻ സാധിക്കും, ​ഫൈബർ ബേസിക് എന്നാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ പേര്. ഇത് കൂടാതെ ​ഫൈബർ ബേസിക് പ്ലസ് (100 Mbps, 4000GB), ​ഫൈബർ ബേസിക് ഒടിടി (75 Mbps, 4000GB), ​ഫൈബർ ബേസിക് സൂപ്പർ (125 Mbps, 4000GB) തുടങ്ങിയ നിരവധി പ്ലാനുകളും ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്.

More from GizBot

Best Mobiles in India

English summary
BSNL has announced that it is offering a 25 Mbps plan for 3 months for just Rs 999. This plan offers 1200GB data per month. With this offer, customers get broadband internet for Rs 333 per month. To get broadband internet for three months for Rs 999, customers need to send a message of Hi on WhatsApp to 1800-4444.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X