Home
News

കുറഞ്ഞ നിരക്കുള്ള ബ്രോഡ്ബാൻഡ് പ്ലാൻ അ‌ന്വേഷിക്കുന്നവർ ആദ്യം പരിചയപ്പെടേണ്ട പ്ലാനുകൾ ഇതാ

മിതമായ നിരക്കിൽ ബ്രോഡ്ബാൻഡ് സേവനം ഉപയോഗിക്കാൻ താൽപര്യപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട്. കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ അ‌ത്യാവശ്യം കുഴപ്പമില്ലാത്ത വേഗതയോടെ ലഭിക്കുന്ന പ്ലാനുകളും നിരവധിയുണ്ട്. എന്നാൽ മികച്ച പ്ലാനുകൾ ധാരാളമുള്ളതിനാൽ ഏത് ബ്രോഡ്ബാൻഡ് പ്ലാൻ തെരഞ്ഞെടുക്കണം എന്നത് പലർക്കും ആശയക്കുഴപ്പം ഉണ്ടാകുന്നു.

ഇന്ത്യയിലെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവന ദാതാക്കളിൽ ( ISP ) മുന്നിലുള്ള സ്ഥാപനങ്ങളാണ് ബിഎസ്എൻഎൽ, ജിയോ, എയർടെൽ എന്നിവ. ഈ മൂന്ന് കമ്പനികളുടെയും ഏറ്റവും നിരക്ക് കുറഞ്ഞ ബ്രോഡ്ബാൻഡ് പ്ലാനുകൾ 329, 399 രൂപ, 499 രൂപ എന്നീ നിരക്കുകളിൽ ലഭ്യമാണ്.

കുറഞ്ഞ നിരക്കുള്ള ബ്രോഡ്ബാൻഡ് പ്ലാനുകൾ

ഈ മൂന്ന് ഐഎസ്പിമാരും മികച്ച സേവനങ്ങൾ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. അ‌തിൽനിന്ന് മികച്ച ഒരു ബ്രോഡ്ബാൻഡ് പ്ലാൻ തെരഞ്ഞെടുക്കുക അ‌ൽപ്പം ബുദ്ധിമുട്ട് തന്നെയാണ്. ഈ മൂന്ന് കമ്പനികളും വാഗ്ദാനം ചെയ്യുന്ന എൻട്രിലെവൽ ബ്രോഡ്ബാൻഡ് പ്ലാനുകളെ ഇവിടെ പരിചയപ്പെടുത്തുന്നു. അ‌വ മനസിലാക്കുന്നത് ഉചിതമായ തീരുമാനം എടുക്കാൻ ഉപയോക്താക്കളെ സഹായിക്കും.

329 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ: ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്രതിമാസം 329 രൂപയ്ക്ക് എൻട്രി ലെവൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഓരോ സംസ്ഥാനത്തെയും തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമേ ഈ പ്ലാൻ ലഭ്യമാകൂ. പുതിയ ഉപയോക്താക്കൾക്കാണ് ഈ ബ്രോഡ്ബാൻഡ് പ്ലാൻ ലഭ്യമാകുക.

ബിഎസ്എൻഎല്ലിൽ നിന്നുള്ള 329 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാനിൽ 20 എംബിപിഎസ് ഇന്റർനെറ്റ് വേഗതയും 1000ജിബി ഡാറ്റയും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 4 എംബിപിഎസ് ആയി കുറയുന്നു. കൂടാതെ, ഈ പ്ലാൻ വരിക്കാർക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ വാഗ്ദാനം ചെയ്യുന്നു.

ജിയോഫെബർ 399 പ്ലാൻ: ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാവുന്ന മറ്റൊരു ബ്രോഡ്ബാൻഡ് ഓപ്ഷനാണ് ജിയോ ​ഫൈബർ. ജിയോ ​ഫൈബറിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ 399 രൂപയ്ക്കാണ്(ജിഎസ്ടി ഉൾപ്പെടൊതെ) ലഭ്യമാകുക. 30 എംബിപിഎസ് വേഗതയും 3.3 ടിബി പ്രതിമാസ ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം ​ഒരു സൗജന്യ വോയിസ് കോളിങ് കണക്ഷനും ലഭ്യമാകും.

എയർടെൽ എക്സ്സ്ട്രീം ഫൈബർ 499 രൂപ പ്ലാൻ: ജിയോ​യുടെയും ബിഎസ്എൻഎല്ലിന്റെയും എൻട്രിലെവൽ പ്ലാനുകൾ 400 രൂപയിൽ താഴെ നിരക്കിലാണ് എത്തുന്നത്. എന്നാൽ എയർടെൽ എക്സ്ട്രീം ​ഫൈബറിന്റെ എൻട്രിലെവൽ പ്ലാനിന് ഏതാണ്ട് 500 രൂപ ചിലവ് വരും. കൃത്യമായി പറഞ്ഞാൽ 499 രൂപ.

എന്നാൽ മറ്റ് രണ്ട് പ്ലാനുകളിൽ ലഭിക്കുന്നതിനെക്കാൾ വേഗത ഈ എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 40 എംബിപിഎസ് വേഗതയിൽ 3.3 ടിബി പ്രതിമാസ ഡാറ്റയാണ് 499 രൂപയുടെ എയർടെൽ പ്ലാനിലുള്ളത്. അപ്പോളോ 24 | 7 സർക്കിൾ, വിങ്ക് മ്യൂസിക് എന്നീ അ‌ധിക ആനുകൂല്യങ്ങളും അ‌ൺലിമിറ്റഡ് വോയ്സ് കോളിംഗ് കണക്ഷനും ഇതോടൊപ്പം ലഭിക്കും.

ഈ പ്ലാനുകൾ എല്ലാംതന്നെ ഈ ഇന്റർനെറ്റ് സേവന ദാതാക്കളിൽനിന്നുള്ള ഏറ്റവും ചെലവുകുറഞ്ഞ പ്ലാനുകളാണ്. കൂടുതൽ വേഗത വേണ്ട ഉപയോക്താക്കൾക്ക് കുറച്ചുകൂടി ഉയർന്ന നിരക്ക് നൽകി തെരഞ്ഞെടുക്കാവുന്ന മറ്റ് പ്ലാനുകളും ഈ കമ്പനികൾ നൽകുന്നുണ്ട്. എന്നാൽ വേഗത വർധിക്കുന്നതിന് അ‌നുസരിച്ച് പ്ലാനുകളുടെ നിരക്കും വർധിക്കും എന്നുമാത്രം.

ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നീ പ്രമുഖ ടെലിക്കോം കമ്പനികളെ കൂടാതെ കേരളാവിഷൻ, ഏഷ്യാനെറ്റ് എന്നീ ഇന്റർനെറ്റ് സേവന ദാതാക്കളും മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ നിരവധി ഐഎസ്പികൾ ബ്രോഡ്ബാൻഡ് സേവനം നൽകുന്നുണ്ട്. സ്വന്തം ആവശ്യങ്ങൾ നന്നായി മനസിലാക്കിയ ശേഷം അ‌തിന് അ‌നുസരിച്ചുള്ള ബ്രോഡ്ബാൻഡ് പ്ലാൻ തെരഞ്ഞെടുക്കുന്നതാണ് ഉചിതം.

More from GizBot

Best Mobiles in India

English summary
The cheapest broadband plans from BSNL, Jio, and Airtel are available at Rs 329, Rs 399, and Rs 499, respectively. These companies also offer other plans that users who need more speed can opt for at a slightly higher rate. But as the speed increases, so will the rates of the plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X