രണ്ട് സൂപ്പർ ദീപാവലി പ്ലാനുകളുമായി ബിഎസ്എൻഎൽ; ഡാറ്റ വാരിക്കോരി നൽകി ജിയോയും വിഐയും

|

ആഘോഷിക്കാൻ കാരണങ്ങൾ പലതാണെങ്കിലും എല്ലാ ഉത്സവങ്ങളുടെയും സമാനത അവയെല്ലാം സന്തോഷം പകരുന്നു എന്നതാണ്. ദീപങ്ങളുടെ ഉത്സവമായ ഈ ദീപാവലി ഉത്സവ നാളുകളിൽ നിങ്ങളുടെ സന്തോഷം ഇരട്ടിയാക്കാൻ രണ്ട് സൂപ്പർ പ്രീപെയ്ഡ് പ്ലാനുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ( ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്). 1198 രൂപയുടെയും 439 രൂപയുടെയും പ്ലാനുകളാണ് അ‌വ.
രാജ്യത്തിന്റെ ഏതാണ്ട് എല്ലാ ഭാഗത്തും ലഭ്യമാകുന്നവയാണ് ഈ ബിഎസ്എൻഎൽ(BSNL) പ്ലാനുകൾ. ​

 

1198 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

1198 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

ദീർഘനാൾ വാലിഡിറ്റി ആഗ്രഹിക്കുന്ന ആളുകൾക്ക് ഏറ്റവും അ‌നുയോജ്യമായ പ്ലാനുകളിൽ ഒന്നാണ് ബിഎസ്എൻഎല്ലി​ന്റെ 1198 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. പ്രതിമാസം 3 ജിബി ഡാറ്റ, 300 മിനിറ്റ് കോളിങ്, 30 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിനൊപ്പം ലഭ്യമാകുന്ന ആനുകൂല്യങ്ങൾ.
ഒരു വർഷം വരെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. അ‌തായത്12 മാസം (365 ദിവസം). എല്ലാ മാസവും ആനുകൂല്യങ്ങൾ പുതുക്കപ്പെടും.

439 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

439 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

​അ‌ത്ര ചെറുതല്ലാത്ത ഒരു കാലയളവിലേക്ക് റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായുള്ള ബിഎസ്എൻഎലിന്റെ പ്ലാൻ ആണ് 439 രൂപയുടേത്. ഡാറ്റ ഉപയോഗമില്ലാത്ത, എന്നാൽ കോളിങ് ആവശ്യം കൂടുതലുള്ള സാധാരണക്കാരായ ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്ലാൻ ആണിത്. അ‌തിനാൽത്തന്നെ അ‌ൺലിമിറ്റഡ് വോയിസ് കോൾ ആണ് ഈ 439 രൂപ പ്ലാനിന്റെ ഏറ്റവും പ്രധാന ആനുകൂല്യം. ഇതോടൊപ്പം 300 എസ്എംഎസ് സൗകര്യവുമുണ്ട്. 90 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിന് ബിഎസ്എൻഎൽ നൽകിയിരിക്കുന്നത്.

ജിയോ ട്രൂ 5ജി ​​​വൈ​ഫൈയും എത്തിപ്പോയ്; ജിയോ വരിക്കാർക്ക് ആദ്യഘട്ടത്തിൽ സൗജന്യംജിയോ ട്രൂ 5ജി ​​​വൈ​ഫൈയും എത്തിപ്പോയ്; ജിയോ വരിക്കാർക്ക് ആദ്യഘട്ടത്തിൽ സൗജന്യം

മാസം 3 ജിബി മാത്രമാണ് ലഭ്യമാകുക
 

ഡാറ്റ ആനുകൂല്യങ്ങൾ ഒന്നും ഈ 439 രൂപയുടെ പ്ലാനിൽ ഉൾപ്പെടുന്നില്ല. 1198 രൂപയുടെ പ്ലാനിന്റെ കാര്യമെടുത്താൽ അ‌തിലും മാസം 3 ജിബി മാത്രമാണ് ലഭ്യമാകുക. ഇന്റർനെറ്റ് ഉപയോഗം വളരെ കുറഞ്ഞ അ‌ളവിൽ മാത്രമുള്ള ആളുകൾക്കാണ് ഈ പ്ലാൻ യോജിക്കുക.
ദീപാവലി ഓഫറിന്റെ ഭാഗമായുള്ള ബിഎസ്എൻഎല്ലിന്റെ ഈ രണ്ട് പ്ലാനുകളും ഇപ്പോൾ ലഭ്യമാണ്. ബിഎസ്എൻഎലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ടെൽകോയുടെ സെൽഫ് കെയർ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തും ഈ പ്ലാൻ റീചാർജ് ചെയ്യാവുന്നതാണ്.

ദീപാവലി ഓഫറുകൾ

ബിഎസ്എൻഎലിനു പുറമേ പ്രമുഖ ടെലിക്കോം കമ്പനികളായ ജിയോയും വിഐയും തങ്ങളുടെ ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. 2999 രൂപയുടെ ഒരു വർഷം കാലാവധിയുള്ള 4ജി പ്രീപെയ്ഡ് റീച്ചാർജ് പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. പ്രതിദിനം 2.5 ജിബി ഡാറ്റയ്ക്ക് പുറമേ ഒരു വർഷത്തേക്ക് 75 ജിബി ഡാറ്റ അധികമായി നൽകുന്നതാണ് ജിയോയുടെ ഈ സ്‌പെഷ്യൽ ദീപാവലി റീച്ചാർജ്.

5ജി പിന്നെത്തരാം, ആദ്യം 4ജിയ്ക്ക് കൂടുതൽ പണം താ; ആർത്തിയടങ്ങുന്നില്ലേ ടെലിക്കോം കമ്പനികൾക്ക്?5ജി പിന്നെത്തരാം, ആദ്യം 4ജിയ്ക്ക് കൂടുതൽ പണം താ; ആർത്തിയടങ്ങുന്നില്ലേ ടെലിക്കോം കമ്പനികൾക്ക്?

അ‌ൺലിമിറ്റഡ് വോയ്‌സ് കോൾ

അ‌ൺലിമിറ്റഡ് വോയ്‌സ് കോൾ, പ്രതിദിനം നൂറ് സൗജന്യ എസ്എംഎസ് എന്നിവയാണ് പ്ലാനിലെ മറ്റു ആനുകൂല്യങ്ങൾ. ഇതിന് പുറമേ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി തുടങ്ങിയുടെ സൗജന്യ സബ്സ്ക്രിപ്ഷൻ, റിലയൻസ് ഡിജിറ്റലിൽ ആയിരം രൂപ ഓഫ് അടക്കമുള്ള മറ്റു ആനുകൂല്യങ്ങളും പ്ലാനിൽ ഉൾപ്പെടുന്നു.

1449 രൂപയുടെ വിഐ റീച്ചാർജ് പ്ലാൻ

1449 രൂപയുടെ വിഐ റീച്ചാർജ് പ്ലാൻ

1449 രൂപയുടെ റീച്ചാർജ് പ്ലാൻ ആണ് വിഐ ദീപാവലി ഓഫറിനായി അ‌വതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം 1.5 ജിബി ഡാറ്റ അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം നൂറ് സൗജന്യ എസ്എംഎസ് എന്നിവയാണ് ഈ ഓഫറിനൊപ്പം ലഭ്യമാകുന്ന സാധാരണ ആനുകൂല്യങ്ങൾ. ഇവയ്ക്ക് പുറമെ ദീപാവലി ഓഫറായി 50 ജിബി ഡാറ്റ അ‌ധികമായി നൽകുന്നുണ്ട്.

''ഇത്തവണയെങ്കിലും ഒന്ന് രക്ഷപ്പെട്ട് കണ്ടാൽ മതിയാരുന്നു''; 5ജിയിലൂടെ ബിഎസ്എൻഎൽ രാജ്യത്തിന്റെ തരംഗമാകുമോ?''ഇത്തവണയെങ്കിലും ഒന്ന് രക്ഷപ്പെട്ട് കണ്ടാൽ മതിയാരുന്നു''; 5ജിയിലൂടെ ബിഎസ്എൻഎൽ രാജ്യത്തിന്റെ തരംഗമാകുമോ?

2899 രൂപയുടെ പ്ലാനും 3099 രൂപയുടെ പ്ലാനും

180 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഇതിനു പുറമെ, രാത്രി 12 മുതൽ പുലർച്ചെ ആറുവരെ സൗജന്യമായി ഇന്റർനെറ്റ് ഉപയോഗിക്കാം എന്നതാണ് ഈ പ്ലാനിന്റെ മറ്റൊരു പ്രത്യേകത. 1449 രൂപയുടെ പ്ലാനിനു പുറമേ ഒരു വർഷം കാലാവധിയുള്ള 2899 രൂപയുടെ പ്ലാനും 3099 രൂപയുടെ പ്ലാനും വിഐ അവതരിപ്പിച്ചിട്ടുണ്ട്.

ഒരു വർഷത്തേക്ക് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ സബ്സ്ക്രിപ്ഷനും

2899 പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റയും 3099 രൂപയുടെ പ്ലാനിൽ പ്രതിദിനം രണ്ടു ജിബി ഡാറ്റയുമാണ് ലഭിക്കുക. ഇതിനു പുറമെ ദീപാവലി ഓഫറായി രണ്ട് പ്ലാനിനൊപ്പവും 75 ജിബി ഡാറ്റ വീതം അ‌ധികമായി ലഭിക്കും. കൂടാതെ ഒരു വർഷത്തേക്ക് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ സബ്സ്ക്രിപ്ഷനും 3099 രൂപയുടെ പ്ലാനിനൊപ്പം ലഭിക്കും. ഒക്ടോബർ 31നകം റീച്ചാർജ് ചെയ്യുന്നവർക്ക് മാത്രമാണ് വിഐയുടെ ദീപാവലി ഓഫറുകൾ ലഭ്യമാകുക.

നിങ്ങളുടെ ഫോണിൽ 5ജി എപ്പോൾ ലഭിക്കുമെന്നറിയണോ? മൊ​ബൈൽ കമ്പനികൾ പുറത്തുവിട്ട ഈ വിവരങ്ങൾ പരിശോധിക്കൂ...നിങ്ങളുടെ ഫോണിൽ 5ജി എപ്പോൾ ലഭിക്കുമെന്നറിയണോ? മൊ​ബൈൽ കമ്പനികൾ പുറത്തുവിട്ട ഈ വിവരങ്ങൾ പരിശോധിക്കൂ...

Best Mobiles in India

English summary
Although there are many reasons to celebrate, the commonality of all festivals is that they all bring joy. This Diwali, the festival of lights, telecom companies BSNL, VI, and Jio have come up with super prepaid plans to double your happiness this Diwali. BSNL has introduced two plans at Rs. 1198 and Rs. 439.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X