Home
News

ഇത് ചരിത്രം, ഇന്ത്യയിൽ ആദ്യം! മധ്യപ്രദേശിലെ ഖനിയിൽ 5G SA ​പ്രൈവറ്റ് നെറ്റ്വർക്ക് വിന്യസിച്ച് BSNL കേരള സർക്കിൾ

ബിഎസ്എൻഎൽ കേരള (BSNL Kerala) സർക്കിളിന് ഇത് അ‌ഭിമാന നിമിഷം. ജിയോയുടെ തട്ടകത്തിൽക്കയറി 5G ഇറക്കി ബിഎസ്എൻഎൽ കേരള സർക്കിൾ പുതിയ ചരിത്രം കുറിച്ചിരിക്കുന്നു. റിലയൻസ് ജിയോയ്ക്ക് വൻ സ്വാധീനമുള്ള ടെലിക്കോം സർക്കിളുകളിലൊന്നാണ് മധ്യപ്രദേശ്. അ‌വിടെ അംലോഹ്രി ഓപ്പൺകാസ്റ്റ് കോൾ മൈൻസിൽ ബിഎസ്എൻഎൽ കേരള ​പ്രൈവറ്റ് 5ജി നെറ്റ്വർക്ക് വിന്യസിച്ചിരിക്കുന്നു. ഇന്ത്യയിൽ ഇതാദ്യമായാണ് ​മൈനിങ് മേഖലയിൽ ഒരു ടെലിക്കോം കമ്പനി സ്വകാര്യ 5ജി നെറ്റ്വർക്ക് വിന്യസിക്കുന്നത്. ബിഎസ്എൻഎൽ കേരള സർക്കിൾ തന്നെയാണ് ഇക്കാര്യം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെ ഇപ്പോൾ ലോകത്തെ അ‌റിയിച്ചിരിക്കുന്നത്.

'' മധ്യപ്രദേശിലെ അംലോഹ്രി ഓപ്പൺകാസ്റ്റ് കോൾ മൈൻസിൽ ഖനന മേഖലയിൽ ഇന്ത്യയിലെ ആദ്യത്തെ സ്റ്റാൻഡ്‌എലോൺ (എസ്‌എ) ഓൺ- പ്രിമൈസ് 5G പ്രൈവറ്റ് നെറ്റ്‌വർക്ക് (സിഎൻപിഎൻ) വിജയകരമായി വിന്യസിച്ചതായി ബിഎസ്എൻഎൽ കേരള സർക്കിൾ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു'' എന്നാണ് ബിഎസ്എൻഎൽ കേരള ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

ഖനിയിൽ 5G SA ​പ്രൈവറ്റ് നെറ്റ്വർക്ക് വിന്യസിച്ച് BSNL കേരള സർക്കിൾ

ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തന യാത്രയിലെ ഒരു നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട് ബിഎസ്എൻഎൽ കേരള മധ്യപ്രദേശിലെ അംലോഹ്രി ഓപ്പൺകാസ്റ്റ് കൽക്കരി ഖനികളിൽ ഈ നൂതന 5ജി ശൃംഖല സ്ഥാപിച്ചിരിക്കുന്നത്. 9 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പുത്തൻ ​പ്രൈവറ്റ് നെറ്റ്‌വർക്ക്, ഖനന വ്യവസായത്തിന്റെ പ്രത്യേക ആശയവിനിമയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

ബിഎസ്എൻഎൽ അംലോഹ്രി കൽക്കരി ഖനികളിൽ വിന്യസിച്ചിരിക്കുന്ന 5ജി ​പ്രൈവറ്റ് നെറ്റ്വർക്ക് ഖനിയുടെ പ്രവർത്തന കാര്യക്ഷമത, സുരക്ഷ, ഓട്ടോമേഷൻ എന്നിവ വർദ്ധിപ്പിക്കുമെന്നും ഇൻഡസ്ട്രി 4.0 ലേക്കുള്ള ഡിജിറ്റൽ പരിവർത്തനം സാധ്യമാക്കുന്നു എന്നും വിലയിരുത്തപ്പെടുന്നു. വ്യാവസായിക വളർച്ചയ്ക്കായി 5G പ്രയോജനപ്പെടുത്തുക എന്ന രാജ്യത്തിന്റെ കാഴ്ചപ്പാട് വേഗത്തിൽ നടപ്പിലാക്കുന്ന ഒരു നിർണായക ചുവടുവയ്പ്പാണ് ഇപ്പോൾ കേരള ബിഎസ്എൻഎൽ നടത്തിയിരിക്കുന്നത്.

ഖനിയിൽ 5G SA ​പ്രൈവറ്റ് നെറ്റ്വർക്ക് വിന്യസിച്ച് BSNL കേരള സർക്കിൾ

എന്താണ് ​പ്രൈവറ്റ് 5ജി നെറ്റ്വർക്ക്

പ്രൈവറ്റ് 5G നെറ്റ്‌വർക്ക് എന്നത് ഒരു പ്രത്യേക നെറ്റ്വർക്ക് ആണ്. സ്മാർട്ട്ഫോണുകൾക്കായും മറ്റും ​അ‌വതരിപ്പിക്കപ്പെടുന്ന പബ്ലിക് 5ജി നെറ്റ്വർക്കിൽ നിന്ന് ഇത് വ്യത്യസ്തമാണ്. എന്റർപ്രൈസ് ഉടമസ്ഥതയിലുള്ള സെല്ലുലാർ നെറ്റ്‌വർക്കാണ് ഇത്, ഒരു സ്വകാര്യ സ്ഥാപനത്തിനായി അതിന്റെ ആവശ്യമായ മേഖലയിലേക്ക് എക്‌സ്‌ക്ലൂസീവ് 5ജി ആക്‌സസ് സജ്ജീകരിക്കുകയാണ് ഇതിൽ ചെയ്യുന്നത്.

സംയുക്ത സഹകരണം

ബിഎസ്എൻഎൽ കേരള സർക്കിൾ, സി-ഡിഎസി തിരുവനന്തപുരം, എച്ചെലോൺ എഡ്ജ് പ്രൈവറ്റ് ലിമിറ്റഡ്, സിഎംപിഡിഐ (സെൻട്രൽ മൈൻ പ്ലാനിംഗ് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട്) എന്നിവ തമ്മിലുള്ള ശക്തമായ സഹകരണത്തിന്റെ ഫലമായാണ് ഈ 5ജി പദ്ധതി യാഥാർഥ്യമായത് എന്ന് കേരള ബിഎസ്എൻഎൽ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

രാജ്യത്തുടനീളമുള്ള നിർണായക വ്യവസായങ്ങളെ പിന്തുണയ്ക്കുന്ന വിധത്തിൽ അ‌വർക്കായി 5ജി ​പ്രൈവറ്റ് നെറ്റ്വർക്ക് വിന്യസിക്കുന്നതിൽ ബിഎസ്എൻഎല്ലിന് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് കേരള ബിഎസ്എൻഎല്ലിന്റെ ഈ നീക്കം തെളിയിച്ചിരിക്കുന്നു. ഇന്ത്യ ആദ്യമായി പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച 4G (5G-റെഡി) നെറ്റ്‌വർക്ക് സ്റ്റാക്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഔദ്യോഗികമായി ലോഞ്ച് ചെയ്തിരുന്നു. ഈ സുപ്രധാന നേട്ടത്തിന് പിന്നാലെയാണ് കേരള സർക്കിളിലൂടെ ബിഎസ്എൻഎൽ മറ്റൊരു നേട്ടം കൂടി കുറിച്ചിരിക്കുന്നത്.

ഖനിയിൽ 5G SA ​പ്രൈവറ്റ് നെറ്റ്വർക്ക് വിന്യസിച്ച് BSNL കേരള സർക്കിൾ

പൊതുജനങ്ങൾക്കായുള്ള ബിഎസ്എൻഎല്ലിന്റെ 5ജി സേവനങ്ങൾക്ക് ഈ വർഷം ഡിസംബറിൽ തുടക്കമാകും എന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഡൽഹി, മും​ബൈ എന്നീ ടെലിക്കോം സർക്കിളുകളിലാണ് ബിഎസ്എൻഎൽ 5ജി അ‌വതരിപ്പിക്കപ്പെടുക എന്നാണ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് പുറത്തുവന്ന റിപ്പോർട്ടുകളിൽ പറഞ്ഞിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
BSNL Kerala Circle has announced the successful deployment of India's first Standalone (SA) On-Premise 5G Private Network (CNPN) in the mining sector at Amlohri Opencast Coal Mines in Madhya Pradesh. Spread over an area of ​​9 sq km, this advanced private network is designed to meet the specific communication needs of the mining industry.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X