പേര് പഴയതാണെങ്കിലും പ്ലാൻ പുതിയതാ; 499 രൂപയുടെ കിടിലൻ ബിഎസ്എൻഎൽ പ്ലാൻ

|

രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് രംഗത്തെ പ്രധാന സർവീസ് പ്രൊവൈഡറുകളിൽ ഒന്നാണ്. പ്രീപെയ്ഡ് രംഗത്തിന് സമാനമായ തിരിച്ചടികൾ നേരിട്ട് തുടങ്ങിയിട്ടുണ്ടെങ്കിലും അത്യാവശ്യം യൂസർ ബേസുമായി ബ്രോഡ്ബാൻഡ് രംഗത്ത് കമ്പനി പിടിച്ചുനിൽക്കുന്നുണ്ട്. ഇപ്പോഴിതാ ഉപയോക്താക്കൾക്കായി പുതിയൊരു പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് BSNL. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

 

499 രൂപ വിലയുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

499 രൂപ വിലയുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

499 രൂപ നിരക്കിലാണ് കമ്പനി പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഫൈബർ ബേസിക് എന്ന പേരിലാണ് ഈ പുതിയ ബ്രോഡ്ബാൻഡ് പ്ലാൻ ബിഎസ്എൻഎൽ ലോഞ്ച് ചെയ്യുന്നത്. ബിഎസ്എൻഎൽ യൂസേഴ്സിന് അൽപ്പം ആശയക്കുഴപ്പമുണ്ടാകാൻ സാധ്യതയുണ്ട്. നേരത്തെ 449 രൂപ മാത്രം വിലയുണ്ടായിരുന്ന പ്ലാൻ ആണ് ഫൈബർ ബേസിക് എന്ന് അറിയപ്പെട്ടിരുന്നത്. ഇതിപ്പോ പ്രൈസ് ഹൈക്ക് ആണോയെന്നും സംശയം തോന്നാം.

449 രൂപ

എന്നാൽ സംഭവം അങ്ങനെയല്ല. ബിഎസ്എൻഎല്ലിന്റെ 449 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ അവിടെത്തന്നെയുണ്ടാകും. ഇത് പൂർണമായും പുതിയ പ്ലാൻ (499 രൂപയുടേത് ) പഴയ പേരിൽ കൊണ്ട് വന്നിരിക്കുന്നുവെന്ന് മാത്രം. 449 രൂപ പ്ലാൻ ഓഫർ ചെയ്യുന്ന ആനുകൂല്യങ്ങളിലും മാറ്റമുണ്ടാകില്ല. ആകെ മാറുന്നത് പ്ലാനിന്റെ പേര് മാത്രമാണ്.

ഈ കിടിലൻ ബിഎസ്എൻഎൽ പ്ലാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രംഈ കിടിലൻ ബിഎസ്എൻഎൽ പ്ലാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം

ഫൈബർ ബേസിക്
 

449 രൂപ പ്ലാനിന്റെ പേരെടുത്ത് പുതിയ 499 രൂപ പ്ലാനിന് നൽകിയിരിക്കുന്നു. എന്നിട്ട് 449 രൂപ വിലയുള്ള പ്ലാനിന് പുതിയൊരു പേരും നൽകി. 499 രൂപ വില വരുന്ന പ്ലാൻ ഫൈബർ ബേസിക് എന്നും 449 രൂപയുടെ പഴയ പ്ലാൻ ഇനി ഫൈബർ ബേസിക് നിയോ എന്നും അറിയപ്പെടും. 449 രൂപയുടെ പ്ലാനും 499 രൂപയുടെ പ്ലാനും ഓഫർ ചെയ്യുന്ന ആനുകൂല്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ബിഎസ്എൻഎൽ ഫൈബർ ബേസിക് ബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎൽ ഫൈബർ ബേസിക് ബ്രോഡ്ബാൻഡ് പ്ലാൻ

499 രൂപ വിലയുള്ള ഫൈബർ ബേസിക് ബ്രോഡ്ബാൻഡ് പ്ലാനിന് സമാനമായി നേരത്തെയും ബിഎസ്എൻഎൽ പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ഈ നിരക്കിൽ ഒരു ബ്രോഡ്ബാൻഡ് പ്ലാൻ കമ്പനി അവതരിപ്പിച്ചിട്ട് കുറച്ച് കാലം ആയിരുന്നു. നിലവിൽ 499 രൂപയുടെ ഫൈബർ ബേസിക് ബ്രോഡ്ബാൻഡ് പ്ലാൻ 40 എംബിപിഎസ് ഇന്റർനെറ്റ് സ്പീഡ് ആണ് ഓഫർ ചെയ്യുന്നത്. 3.3 ടിബി എഫ് യു പി പരിധിയും ഈ ബ്രോഡ്ബാൻഡ് പ്ലാനിനുണ്ട്. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളും യൂസേഴ്സിന് ലഭിക്കും.

എഫ് യു പി

എഫ് യു പി ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 4 എംബിപിഎസ് ആയി കുറയുമെന്ന് കാര്യം അറിഞ്ഞിരിക്കണം. ആദ്യ മാസത്തെ ബില്ലിൽ 90 ശതമാനം ഡിസ്കൌണ്ടും ( 500 രൂപ വരെ ) 499 രൂപയുടെ ഫൈബർ ബേസിക് ബ്രോഡ്ബാൻഡ് പ്ലാനിന് ഒപ്പം ലഭിക്കുന്നു. മറ്റ് അധിക ആനുകൂല്യങ്ങളൊന്നും തന്നെ ഈ പ്ലാൻ ഓഫർ ചെയ്യുന്നില്ല.

ബിഎസ്എൻഎൽ ഫൈബർ ബേസിക് നിയോ ബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎൽ ഫൈബർ ബേസിക് നിയോ ബ്രോഡ്ബാൻഡ് പ്ലാൻ

449 രൂപയുടെ പ്ലാനിൽ നേരത്തെയുണ്ടായിരുന്ന ആനുകൂല്യങ്ങൾ തന്നെയാണ് ബിഎസ്എൻഎൽ ഫൈബർ ബേസിക് നിയോ ബ്രോഡ്ബാൻഡ് പ്ലാനിലും ലഭിക്കുന്നത്. 30 എംബിപിഎസ് വരെയാണ് ഈ പ്ലാൻ ഓഫർ ചെയ്യുന്ന ഡാറ്റ സ്പീഡ്. 3.3 ടിബി എഫ് യു പി പരിധിയും 449 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിനുണ്ട്. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളും ഫൈബർ ബേസിക് നിയോ പ്ലാനിൽ ലഭിക്കും.

ഡാറ്റ പരിധി

എഫ് യു പി ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 4 എംബിപിഎസ് ആയി കുറയും. ആദ്യ മാസത്തെ ബില്ലിൽ 90 ശതമാനം ഡിസ്കൌണ്ടും ( 500 രൂപ വരെ ) 449 രൂപയുടെ ഫൈബർ ബേസിക് ബ്രോഡ്ബാൻഡ് പ്ലാനിന് ഒപ്പം ലഭിക്കുന്നു. മറ്റ് അധിക ആനുകൂല്യങ്ങളൊന്നും തന്നെ ബിഎസ്എൻഎൽ ഫൈബർ ബേസിക് നിയോ ബ്രോഡ്ബാൻഡ് പ്ലാൻ നൽകുന്നില്ല.

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ തങ്ങളുടെ 775 രൂപ, 275 രൂപ ബ്രോഡ്ബാൻഡ് പ്ലാനുകൾ നിർത്തലാക്കാൻ ഒരുങ്ങുകയാണ്. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രൊമോഷണൽ ഓഫർ എന്ന നിലയിലാണ് ഈ രണ്ട് പ്ലാനുകളും കമ്പനി അവതരിപ്പിച്ചത്. നവംബർ 15 ഓടെ ഈ രണ്ട് ബ്രോഡ്ബാൻഡ് പ്ലാനുകളും ബിഎസ്എൻഎൽ നിർത്തലാക്കും.

അറിഞ്ഞിരിക്കാം കിടിലൻ ആനുകൂല്യങ്ങളുമായെത്തുന്ന റിലയൻസ് ജിയോ പ്ലാനുകളെക്കുറിച്ച്അറിഞ്ഞിരിക്കാം കിടിലൻ ആനുകൂല്യങ്ങളുമായെത്തുന്ന റിലയൻസ് ജിയോ പ്ലാനുകളെക്കുറിച്ച്

Best Mobiles in India

English summary
BSNL, a public-sector telecom company in the country, is one of the leading broadband internet service providers. Although the prepaid sector of BSNL has faced setbacks, the company is holding its own in the broadband sector with a significant user base. Now BSNL has introduced a new plan for its users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X