ബി.എസ്.എന്‍.എല്ലിന്റെ ആദ്യ ഫാബ്ലറ്റ് ലോഞ്ച് ചേയ്തു
ഒടുവില്‍ ബി.എസ്.എന്‍.എല്‍. അതും ചെയ്തു. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണയില്‍ സാന്നിധ്യമറിയിച്ചു. ചാമ്പ്യന്‍ കമ്പ്യൂട്ടേഴ്‌സുമായി സഹകരിച്ചുകൊണ്ട് ചാമ്പ്യന്‍ ട്രെന്‍ഡി 531 എന്ന ഫാബ്ലറ്റ് ബി.എസ്.എന്‍.എല്‍. പുറത്തിറക്കി.
5.3 ഇഞ്ച് ഡിസ്‌പ്ലെയുള്ള ഫോണിന് 13999 രൂപയാണ് വില. ഈ മാസം ആദ്യമാണ് ഇരുകമ്പനികളും ഒരുമിക്കുന്ന കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്.

ബി.എസ്.എന്‍.എല്‍. -ചാമ്പ്യന്‍ ട്രെന്‍ഡി 531-ന്റെ പ്രത്യേകതകള്‍ നോക്കാം
5.3 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെയുള്ള ഫോണ്‍ ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ഒ.എസിലാണ് പ്രവര്‍ത്തിക്കുന്നത്. 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം എന്നിവയുമുണ്ട്.
ഓട്ടോ ഫോക്കസ് സംവിധാനത്തോടു കൂടിയ 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫാബ്ലറ്റില്‍ 4 ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറിയുണ്ട്. മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ വികസിപ്പിക്കാനും കഴിയും.
വൈ-ഫൈ, ബ്ലുടൂത്ത്, EDGE, GPRS, 3G എന്നീ സംവിധാനങ്ങളുള്ള ഫോണ്‍ ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യും. 3200 mAh ആണ് ബാറ്ററി. ഫാബ്ലറ്റ് വാങ്ങുമ്പോള്‍ ഒരു വര്‍ഷത്തേക്ക്, പ്രതിമാസം 500 എം.ബി. 3ജി ഡാറ്റാപ്ലാന്‍ സൗജന്യമായി നല്‍കുന്നുണ്ട്.


Click it and Unblock the Notifications








