ഈ ഇടയായി കുന്നോളം വാഗ്ദാനങ്ങൾ ആണല്ലോ! ബിഎസ്എൻഎൽ ഫൈബർ ബേസിക് പ്ലാനിൽ പുതിയ ഓഫർ
ഹൈ-സ്പീഡ് ഇൻ്റർനെറ്റ് സേവനങ്ങളിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) അതിൻ്റെ ഫൈബർ ബേസിക് പ്ലാനിൽ പരിമിത കാല ഓഫർ അവതരിപ്പിച്ചു. ഈ പുതിയ പ്രൊമോഷൻ പ്രകാരം, വരിക്കാർക്ക് ഇപ്പോൾ പ്രതിമാസം വെറും 399 രൂപയ്ക്ക് പ്ലാൻ പ്രയോജനപ്പെടുത്താം. അതായത്, അതിൻ്റെ സാധാരണ വിലയായ 499 രൂപയിൽ നിന്ന് 100 രൂപ കുറഞ്ഞു. അതിലും സന്തോഷം നൽകുന്ന മറ്റൊന്ന് ബിഎസ്എൻഎൽ സേവനം ആദ്യ മാസം പൂർണ്ണമായും സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. പ്ലാനുകൾ കുറിച്ച് കൂടുതൽ പരിശോധിക്കാം.
ഫൈബർ ബേസിക് പ്ലാനിൽ മൺസൂൺ ഡബിൾ ബൊണാൻസ ഓഫർ: മൺസൂൺ ഡബിൾ ബൊനാൻസ ഓഫർ എന്ന് പേരിട്ടിരിക്കുന്ന ഓഫർ, അതിൻ്റെ ഭാരത് ഫൈബർ ( എഫ്‌ടിടിഎച്ച് ) സേവനത്തെ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട്, വ്യക്തിപരവും തൊഴിൽപരവുമായ ആവശ്യങ്ങൾക്ക് അനുയോജ്യമായ അതിവേഗ ഇൻ്റർനെറ്റ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു. നിലവിലെ ഇൻ്റർനെറ്റ് കണക്ഷൻ മാറാനോ അപ്‌ഗ്രേഡ് ചെയ്യാനോ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഈ പ്ലാൻ പ്രയോജനപ്പെടുത്താം. ഇത് പരിമിത കാലത്തേക്ക് ലഭ്യമാണ്.

ഫൈബർ ബേസിക് പ്ലാനിൻ്റെ പ്രധാന വിശദാംശങ്ങൾ എന്തൊക്കെ എന്ന് നോക്കാം. ഫൈബർ ബേസിക് പ്ലാനിൻ്റെ വില ആദ്യ മൂന്ന് മാസത്തേക്ക് 399 രൂപയും, അതിന് ശേഷം പതിവ് വില ആയ 499 രൂപ ഈടാക്കുകയും ചെയ്യുമെന്ന് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് സ്ഥിരീകരിച്ചു.
പ്ലാൻ 3300 എംബി വരെ 60 Mbpsൽ വേഗത വാഗ്ദാനം ചെയ്യുന്നു. തുടർന്ന് 4 Mbps ഫെയർ യൂസേജ് പോളിസി (FUP) വേഗത ബാധകമാകും. ഈ ഫൈബർ ബേസിക് പ്ലാനിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും ആസ്വദിക്കാം.
എന്നാൽ ഈ ഓഫർ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ആണ് പലരുടെയും സംശയം. കൂടുതൽ വിവരങ്ങൾക്കും ഓഫർ പ്രയോജനപ്പെടുത്തുന്നതിനും, താൽപ്പര്യമുള്ള വ്യക്തികൾക്ക് 1800-4444 എന്ന നമ്പറിലേക്ക് 'ഹായ്' എന്ന് സന്ദേശമയച്ച് വാട്ട്സ്ആപ്പ് വഴി ബന്ധപ്പെടാം. ബ്രോഡ്‌ബാൻഡ് വിപണിയിലെ വർദ്ധിച്ച് വരുന്ന മത്സരത്തിനിടയിലാണ് ബിഎസ്എൻഎല്ലിൻ്റെ ഈ നീക്കം.
ബിഎസ്എൻഎൽ ഈ അടുത്ത് മറ്റൊരു നാഴിക കല്ലും മറികടന്നിരുന്നു. ഇന്ത്യയുടെ പൊതു ഉടമസ്ഥതയിൽ ഉള്ള ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ആത്മനിർഭർ ഭാരത് (Self-Reliant India) പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഉടനീളം 10,000 4ജി സൈറ്റുകളുകളുടെ വിജയകരമായ വിന്യാസം പ്രഖ്യാപിച്ചു.
ടെലികമ്മ്യൂണിക്കേഷൻ ഉൾപ്പെടെയുള്ള നിർണായക മേഖലകളിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയാണ് ആത്മനിർഭർ ഭാരത് സംരംഭം ലക്ഷ്യമിടുന്നത്. ബിഎസ്എൻഎൽ അങ്ങനെ അവരുടെ പ്രധാനപ്പെട്ട നാഴികക്കല്ല് ആണ് നേടിയെടുത്തിരിക്കുകയാണ്. "ആത്മനിർഭർ ഭാരത് സംരംഭത്തിന് കീഴിൽ അഭിമാനത്തോടെ നിർമ്മിച്ച 10,000 4 ജി സൈറ്റുകൾ സെലിബ്രെറ്റ് ചെയ്യുകയാണ്. ഇവിടെ സ്വാശ്രയത്വവും തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും!" എക്‌സിലെ ഒരു അപ്‌ഡേറ്റിൽ ബിഎസ്എൻഎൽ കോർപ്പറേറ്റ് പങ്കിട്ടു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








