Home
News

നാട്ടുകാരെ സന്തോഷിപ്പിക്കാൻ ബിഎസ്എൻഎൽ! 3 പുത്തൻ പ്ലാനുകളുമായി സിനിമ പ്ലസ് എത്തി

രാജ്യത്തെ പ്രമുഖ ടെലിക്കോം കമ്പനികളിൽ ​ഒന്നായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ ) സിനിമ പ്ലസ് എന്ന പേരിൽ പുത്തൻ ഒടിടി പ്ലാനുകൾ ആരംഭിച്ചു. ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങൾക്ക് ആളുകൾക്കിടയിൽ ലഭിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്താണ് ബിഎസ്എൻഎല്ലിന്റെ പുതിയ നീക്കം.

സർക്കാർ മേഖലയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ സേവനങ്ങൾ രാജ്യത്തെ കൂടുതൽ പ്രദേശങ്ങളിലേക്കും ആളുകളിലേക്കും എത്തിക്കാൻ ശ്രമിച്ചുവരികയാണ്. ഒടിടി കണ്ടന്റുകൾക്ക് ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിൽ കുറഞ്ഞ നിരക്കിൽ മികച്ച സേവനം വാഗ്ദാനം ചെയ്ത് ആളുകളെ ബിഎസ്എൻഎല്ലിലേക്ക് ആകർഷിക്കാനാണ് സിനിമ പ്ലസിലൂടെ കമ്പനി ശ്രമിക്കുന്നത്.

3 പുത്തൻ പ്ലാനുകളുമായി ബിഎസ്എൻഎൽ സിനിമ പ്ലസ്

ലയൺസ്ഗേറ്റ്, ഷെമാരൂമീ, ഹംഗാമ, എപികോൺ തുടങ്ങിയ പ്രമുഖ ഉള്ളടക്ക ദാതാക്കളുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ഉപയോക്താക്കൾക്കായി പുതിയ ഓവർ-ദി-ടോപ്പ് (OTT) 'സിനിമാപ്ലസ് സർവീസ് സ്റ്റാർട്ടർ പാക്ക്' പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള കുടുംബങ്ങൾക്ക് താങ്ങാനാവുന്നതും ഉയർന്ന മൂല്യമുള്ളതുമായ ഒടിടി എൻർടെയ്ൻമെന്റ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യാനാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

മുമ്പ് യുപ്ടിവി സ്കോപ്പ് എന്നറിയപ്പെട്ടിരുന്ന സംവിധാനമാണ് ബിഎസ്എൻഎൽ സിനിമ പ്ലസ് എന്ന പേരിൽ പുതിയ മാറ്റങ്ങളുമായി എത്തുന്നത്. എല്ലാ എന്റർടെയ്ൻമെന്റ് സേവനങ്ങളും ഒരിടത്തുതന്നെ ലഭ്യമാക്കുന്ന രീതിയിലാണ് സിനിമ പ്ലസ് സജ്ജീകരിച്ചിരിക്കുന്നത്. മുമ്പ് യുപ്ടിവിയിൽ 249 രൂപ വിലയുള്ള ഒരൊറ്റ പ്രീമിയം പാക്ക് പ്ലാൻ ആണ് ലഭ്യമായിരുന്നത്.

3 പുത്തൻ പ്ലാനുകളുമായി ബിഎസ്എൻഎൽ സിനിമ പ്ലസ്

ബിഎസ്എൻഎൽ സിനിമ പ്ലസ് ഒരു ഏകീകൃത ഇന്റർഫേസ് വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് സീ5, സോണി ലിവ്, യുപ്ടിവി, ഡിസ്നി+ ഹോട്ട്സ്റ്റാർ, ലയൺസ്ഗേറ്റ് പ്ലേ, ഹങ്കാമ, ഷെമാരൂമീ, ഹംഗാമ, എപികോൺ എന്നിങ്ങനെ ഒന്നിലധികം ഒടിടി സേവനങ്ങൾ ഒരൊറ്റ സബ്സ്ക്രിപ്ഷനിലൂടെ സ്വന്തമാക്കാൻ സാധിക്കും എന്നതാണ് സിനിമ പ്ലസിന്റെ പ്രത്യേകത.

ബിഎസ്എൻഎൽ സിനിമാപ്ലസ് സേവനത്തിന് കീഴിലുള്ള ഒടിടി പ്ലാറ്റ്ഫോമുകളുടെ വിവിധ കോമ്പിനേഷനുകൾ ഉൾപ്പെടുന്ന മൂന്ന് വ്യത്യസ്ത പായ്ക്കുകൾ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കായി പുറത്തിറക്കിയിട്ടുണ്ട്. ഇതിൽനിന്ന് ഇഷ്ടമുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുമ്പോൾ അ‌തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒടിടി പ്ലാറ്റ്ഫോമുകുടെ സബ്സ്ക്രിപ്ഷൻ ഉപയോക്താക്കളുടെ ഫൈബർ കണക്ഷനിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭ്യമാകും.

പുതിയ ബിഎസ്എൻഎൽ സിനിമാപ്ലസ് ഓഫറുകൾക്ക് കീഴിൽ, സ്റ്റാർട്ടർ പായ്ക്ക്, ഫുൾ പായ്ക്ക്, പ്രീമിയം പായ്ക്ക് എന്നിങ്ങനെ മൂന്ന് പ്ലാനുകളാണ് ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിരിക്കുന്നത്. സ്റ്റാർട്ടർ പായ്ക്കിന് 49 രൂപയും ഫുൾ പായ്ക്കിന് 199 രൂപയും പ്രീമിയം പായ്ക്കിന് 249 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

3 പുത്തൻ പ്ലാനുകളുമായി ബിഎസ്എൻഎൽ സിനിമ പ്ലസ്

ബിഎസ്എൻഎൽ സിനിമാപ്ലസ് സ്റ്റാർട്ടർ പായ്ക്ക്: നിലവിൽ ഡിസ്കൗണ്ടോടെ 49 രൂപ(യഥാർത്ഥത്തിൽ 99 രൂപ)യ്ക്ക് ലഭ്യമായ സ്റ്റാർട്ടർ പാക്കിൽ ഷെമാരൂ, ഹംഗാമ, ലയൺസ്ഗേറ്റ്, എപ്പിക് ഓൺ എന്നിവയിൽ നിന്നുള്ള ഒടിടി സേവനങ്ങൾ ഉൾപ്പെടുന്നു. ഫുൾ പായ്ക്ക്: 199 രൂപ വിലയുള്ള ഫുൾ പായ്ക്ക് സീ5 പ്രീമിയം, സോണിലിവ് പ്രീമിയം, യുപ്ടിവി, ഹോട്ട്സ്റ്റാർ എന്നിവയിലേക്ക് ആക്‌സസ് നൽകുന്നു.

സിനിമാപ്ലസ് പ്രീമിയം പായ്ക്ക്: 249 രൂപയ്ക്ക് ലഭ്യമായ പ്രീമിയം പായ്ക്ക്, സീ5 പ്രീമിയം, സോണിലിവ് പ്രീമിയം, യുപ്ടിവി, ഷെമാരൂ ഹംഗാമ, ലയൺസ്ഗേറ്റ്, ഹോട്ട്സ്റ്റാർ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. ബിഎസ്എൻഎല്ലിന്റെ ​ ഫൈബർ-ടു-ദി-ഹോം (FTTH) ഉപഭോക്താക്കൾക്ക് പുതുതായി ആരംഭിച്ച ഈ ഒടിടി പ്ലാനുകളിലൂടെ പരിധിയില്ലാത്ത എന്റർടെയ്ൻമെന്റ് സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും.

ഏറ്റവും മികച്ച മൂല്യമുള്ള ഒടിടി സേവനങ്ങളുടെയും മത്സരാധിഷ്ഠിത വിലനിർണ്ണയത്തിന്റെയും പുതിയ സംയോജനമാണ് സിനിമ പ്ലസ് എന്ന് ​ബിഎസ്എൻഎൽ ബോർഡ് ഡയറക്ടർ വിവേക് ബൻസാൽ പറഞ്ഞു. മിതമായ നിരക്കിൽ ഒടിടി എന്റർടെയ്ൻമെന്റ് ലഭ്യമാകണമെന്ന് ഇന്ത്യക്കാർ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ട ഷോകളും സിനിമകളും മറ്റും സ്ട്രീം ചെയ്യാൻ എല്ലാ വീടുകളെയും പ്രാപ്തരാക്കാൻ പുതിയ സേവനത്തിന് കഴിയുമെന്നും അ‌ദ്ദേഹം പറഞ്ഞു.

More from GizBot

Best Mobiles in India

English summary
BSNL has launched a new OTT service called "CinemaPlus Service Starter Pack' for its users. BSNL has introduced three plans, namely the Starter Pack, Full Pack, and Premium Pack. The starter pack costs Rs 49, the full pack costs Rs 199, and the premium pack costs Rs 249.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X