Home
News

10 ​പൈസ ചെലവില്ലാതെ സ്മാർട്ട്ഫോണിൽ ടിവി കാണാം! 300 ​ലൈവ് ചാനലുകൾ, വന്നൂ ബിഎസ്എൻഎൽ BiTV

ഇന്ത്യൻ ടെലിക്കോം രംഗത്ത് മറ്റൊരു മുന്നേറ്റം കൂടി അ‌ടയാളപ്പെടുത്തി ബിഎസ്എൻഎൽ (BSNL). തങ്ങളുടെ മൊ​ബൈൽ വരിക്കാർക്കായി ബിഎസ്എൻഎൽ ഇപ്പോൾ BiTV എന്നൊരു സേവനം അ‌വതരിപ്പിച്ചിരിക്കുന്നു. ഇന്ത്യയിൽ ആദ്യമായി പുതുച്ചേരി ടെലിക്കോം സർക്കിളിൽ ആണ് ബിഎസ്എൻഎൽ ബിടിവി സേവനം ആരംഭിച്ചിരിക്കുന്നത്. അ‌ധികം ​വൈകാതെ ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും ബിടിവി ലഭ്യമാക്കുമെന്ന് ബിഎസ്എൻഎൽ ട്വിറ്ററിലൂടെ അ‌റിയിച്ചിരിക്കുന്നു. തുടക്കത്തിൽ ഒരു ​പൈസ പോലും ചെലവില്ലാതെ സൗജന്യമായാണ് ബിടിവി എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. 300-ലധികം ​ലൈവ് ടിവി ചാനലുകൾ ബിടിവി സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുന്നു.

ബിഎസ്എൻഎൽ സൗജന്യമായി ആരംഭിച്ചിരിക്കുന്ന ബിടിവി സേവനം കേബിൾ ടിവികൾക്കും ഡിടിഎച്ച് സേവനങ്ങൾക്കും കനത്ത വെല്ലുവിളി ഉയർത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം അ‌ധിക ചെലവില്ലാതെ എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ഈ ​ബിടിവി അ‌വസരം ഒരുക്കുന്നു. പുതുച്ചേരിയിൽ ബിടിവി സേവനം ആരംഭിച്ച കാര്യം ട്വിറ്റർ അ‌ക്കൗണ്ടിലൂടെയാണ് ബിഎസ്എൻഎൽ വെളിപ്പെടുത്തിയത്.

10 ​പൈസ ചെലവില്ലാതെ സ്മാർട്ട്ഫോണിൽ ടിവി കാണാം! വന്നൂ ബിഎസ്എൻഎൽ BiTV

ടിവികാണുന്ന ആളുകളുടെ രീതിയെ തങ്ങളുടെ പുതിയ സേവനം പൊളിച്ചെഴുതുമെന്ന് ബിഎസ്എൻഎൽ പറയുന്നു. ഒരു വിഭാഗം ആളുകൾ ടിവിക്ക് പകരം സ്മാർട്ട്ഫോണിലൂടെ ചാനലുകൾ കാണാൻ തങ്ങളുടെ ബിടിവി സേവനം ഉപയോഗപ്പെടുത്തും എന്നാണ് ബിഎസ്എൻഎൽ വിശ്വസിക്കുന്നത്. ​ലൈവ് ടിവി ചാനലുകൾക്കൊപ്പം, സിനിമകളും വെബ് സീരീസുകളും ഈ സേവനത്തിലൂടെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഫോണിൽ ആസ്വദിക്കാനാകും.

ബിഎസ്എൻഎൽ സിം ഉപയോഗിക്കുന്ന ആളുകൾക്ക് മാത്രമാണ് ബിടിവി സേവനം ലഭ്യമാകുക എന്ന് ബിഎസ്എൻഎൽ അ‌റിയിച്ചിട്ടുണ്ട്. പരമ്പരാഗത ടിവി കാണൽ സമ്പ്രദായങ്ങളിൽ ഒരു മാറ്റം ബിടിവി കൊണ്ടുവരും എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐഎംസി) 2024-ൽ അവതരിപ്പിച്ച ബിഎസ്എൻഎല്ലിൻ്റെ ഏഴ് പുതിയ സേവനങ്ങളിൽ ഒന്നാണ് ബിടിവി. ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ് എന്നിവയുൾപ്പെടെ 2025 ജനുവരിയിൽ രാജ്യത്തിൻ്റെ കൂടുതൽ ഭാഗങ്ങളിൽ ബിടിവി സേവനങ്ങൾ ആരംഭിക്കാൻ ബിഎസ്എൻഎല്ലിന് പദ്ധതിയുണ്ട്.

10 ​പൈസ ചെലവില്ലാതെ സ്മാർട്ട്ഫോണിൽ ടിവി കാണാം! വന്നൂ ബിഎസ്എൻഎൽ BiTV

എന്നാൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഐഎംസി 2024-ൽ ബിഎസ്എൻഎൽ IFTV (ഇൻട്രാനെറ്റ് ഫൈബർ ടിവി) സേവനവും പ്രഖ്യാപിച്ചിരുന്നു. ഇതും ഇപ്പോൾ ഇന്ത്യയിലെ ടെലിക്കോം സർക്കിളുകളിൽ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ബിടിവിയും ഐഎഫ്ടിവിയും രണ്ടും രണ്ടാണ്. ബിഎസ്എൻഎൽ ബിടിവി സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കായി അ‌വതരിപ്പിച്ചിട്ടുള്ളതാണ്. അ‌തേസമയം ഐഎഫ്ടിവി സേവനം ബിഎസ്എൻഎല്ലിൻ്റെ ഫൈബർ ഉപഭോക്താക്കൾക്കായി ഉള്ളതാണ്.

ബിഎസ്എൻഎൽ ഐഎഫ്ടിവി സേവനങ്ങൾ മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ ആണ് ബിഎസ്എൻഎൽ ആദ്യം അ‌വതരിപ്പിച്ചത്. ഇത് പിന്നീട് പഞ്ചാബ്, ഹരിയാന, പുതുച്ചേരി തുടങ്ങിയ പ്രദേശങ്ങളിലേക്കും വ്യാപിച്ചു. അ‌ധി​കം ​വൈകാതെ ഈ സേവനവും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് ബിഎസ്എൻഎൽ എത്തിക്കും. ഈ രണ്ട് സേവനങ്ങളും (ബിടിവിയും ഐഎഫ്ടിവിയും) ബിഎസ്എൻഎൽ നിലവിൽ സൗജന്യമായിട്ടാണ് ലഭ്യമാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ബിഎസ്എൻഎൽ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്ക് 500-ലധികം ലൈവ് ടിവി ചാനലുകൾ സൗജന്യമായി കാണാൻ ഐഎഫ്ടിവി സേവനം അനുവദിക്കുന്നു. ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവോടെ തന്നെ ഇന്ത്യയിലെ ഡിടുഎച്ച് സേവനം വെല്ലുവിളി നേരിടുന്നുണ്ട്. ഇപ്പോൾ ഈ രണ്ട് ബിഎസ്എൻഎൽ ടിവി സേവനങ്ങൾ കൂടി അ‌വതരിപ്പിക്കാൻ തുടങ്ങിയതോടെ ഡിടുഎച്ച്, കേബിൾ ടിവി മേഖലകളുടെ പ്രവർത്തനങ്ങളെ അ‌ത് കാര്യമായി ബാധിച്ചേക്കും.

10 ​പൈസ ചെലവില്ലാതെ സ്മാർട്ട്ഫോണിൽ ടിവി കാണാം! വന്നൂ ബിഎസ്എൻഎൽ BiTV

ബിഎസ്എൻഎല്ലിന്റെ ഐഎഫ്ടിവി സേവനം കമ്പനിയുടെ ഫൈബർ-ടു-ദി-ഹോം (FTTH) നെറ്റ്‌വർക്കുമായി സംയോജിപ്പിച്ച്, തത്സമയ ടിവി ചാനലുകളും വീഡിയോ-ഓൺ-ഡിമാൻഡ് (VoD) സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് സ്മാർട്ട് ടിവികൾ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ബിഎസ്എൻഎൽ ലൈവ് ടിവി ആപ്പ് വഴി ഐഎഫ്ടിവി സേവനം ആക്സസ് ചെയ്യാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
BSNL has now launched a service called BiTV for its mobile subscribers. It offers more than 300 live channels on smartphones for free. BSNL has launched the BTV service for the first time in India in the Puducherry telecom circle. BSNL announced on Twitter that it will make BTV available in other parts of India soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X