ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍: 4ജിബി ഡാറ്റ പ്രതിദിനം, 90 ദിവസം വാലിഡിറ്റി!

Written By:

റിലയന്‍സ് ജിയോ 4ജി സേവനം ലഭ്യമാക്കിയതിനെ തുടര്‍ന്ന് വളര്‍ന്നു വരുന്ന മത്സരത്തിന്റെ വെളിച്ചത്തില്‍ നിലവിലുളള ഓപ്പറേറ്റര്‍മാര്‍ 4ജി കണക്ടിവിറ്റി വന്‍ ഓഫറുകള്‍ നല്‍കിത്തുടങ്ങി.

ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍:4ജിബി ഡാറ്റ പ്രതിദിനം, 90 ദിവസം വാലിഡിറ്റി

ജൂണ്‍ 16 മുതല്‍ പ്രെട്രോള്‍ ഡീസല്‍ വില വര്‍ദ്ധന പ്രതിദിനം രാവിലെ 6 മണിക്ക്!നിരക്കുകള്‍ പരിശോധിക്കാം

വോഡാഫോണ്‍, ഐഡിയ തുടങ്ങിയ പ്രമുഖ ഓപ്പറേറ്റര്‍മാര്‍ അവരുടെ എതിരാളികളെ പിന്തിരിപ്പിക്കുന്നതിനായി പല സൗജന്യ അണ്‍ലിമിറ്റഡ് ഓഫറുകളും നല്‍കുന്നുണ്ട്.

എന്നാല്‍ ഇപ്പോള്‍ ഏറ്റവും ഒടുവില്‍ ഓഫറുമായി എത്തിയിരിക്കുന്നത് ബിഎസ്എന്‍എല്‍ ആണ്.

ബിഎസ്എന്‍എല്‍ന്റെ ഏറ്റവും പുതിയ ഓഫറിനെ കുറിച്ചു നോക്കാം...ഇന്നു മുതല്‍ ഈ ഓഫറുകള്‍ പ്രാബല്യത്തില്‍ വരുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബിഎസ്എന്‍എല്‍ ചൗക്ക-444 പ്ലാന്‍ (Chaukka-444 plan)

ബിഎസ്എന്‍എല്‍ന്റെ ചൗക്ക-444 പ്ലാനില്‍ 444 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 4ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു. ഈ ഓഫര്‍ കമ്പനിയുടെ ഏപ്രില്‍ പ്ലാനില്‍ പ്രതിദിനം 3ജിബി 3ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നു അതായത് 333 രൂപയുടെ റീച്ചാര്‍ജ്ജുളള ഉപഭോക്താക്കള്‍ക്ക്.

രണ്ട് പ്ലാനുകള്‍ പുതുക്കി

ബിഎസ്എന്‍എല്‍ന്റെ രണ്ട് പ്ലാനുകളാണ് പുതുക്കി നിശ്ചയിച്ചത്. അതായത് 146 രൂപയുടെ പ്ലാനും 339 രൂപയുടെ പ്ലാനും. ബിഎസ്എന്‍എല്‍ലേക്ക് സൗജന്യ കോളുകളും 500 എംബി ഡാറ്റയുമായിരുന്നു 146 രൂപയുടെ പ്ലാനില്‍. എന്നാല്‍ പ്രതിദിനം 3ജിബി ഡാറ്റയാണ് 339 രൂപയുടെ പ്ലാനില്‍ നല്‍കിയിരുന്നത്.

വാട്ട്‌സാപ്പ് ചാറ്റുകള്‍ സ്വകാര്യവും സുരക്ഷിതവുമാക്കാന്‍!

പുതുക്കിയ 146 രൂപയുടെ പ്ലാന്‍

പുതുക്കിയ 146 രൂപയുടെ പ്ലാനില്‍ ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് പരിധി ഇല്ലാതെ സൗജന്യ കോളുകളും 1ജിബി ഡാറ്റയും ലഭിക്കുന്നു. ആദ്യം ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമായിരുന്നു. എന്നാല്‍ പുതിക്കിയ പ്ലാനില്‍ 26 ദിവസമാണ് വാലിഡിറ്റി.

പുതുക്കിയ 339 രൂപയുടെ പ്ലാന്‍

339 രൂപയുടെ പ്ലാനില്‍ ബിഎസ്എന്‍എല്‍ നമ്പറിലേക്ക് പരിധി ഇല്ലാതെ സൗജന്യ കോളുകളും മറ്റു നെറ്റ്‌വര്‍ക്കിലേക്ക് 25 മിനിറ്റ് സൗജന്യ കോളും ചെയ്യാം എന്നായിരുന്നു ആദ്യത്തെ ഓഫര്‍.

എന്നാല്‍ ഇപ്പോള്‍ ഇത് 30 മിനിറ്റായി വര്‍ദ്ധിപ്പിച്ചു. ഈ പ്ലിനിന്റെ വാലിഡിറ്റി 28 ദിവസത്തില്‍ നിന്നും 26 ദിവസമായി കുറച്ചു.

ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ കുടുക്കിലാക്കുന്ന ആന്‍ഡ്രോയിഡ് ആപ്‌സുകള്‍: സൂക്ഷിക്കുക! 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
State run telecom operator Bharat Sanchar Nigam Limited (BSNL) has just launched a new offer called CHAUKKA "444" for 90 days for its prepaid customers as a special promotional strategy.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot