ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വന്‍ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍.

By Bijesh
|

ഉത്സവ സീസണ്‍ മുതലെടുത്ത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ബി.എസ്.എന്‍.എല്‍. പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഇതുപ്രകാരം പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് സിം കാര്‍ഡ് സൗജന്യമായി നല്‍കും. എന്നാല്‍ ഒക്‌ടോബര്‍ ഒന്നിന് ആരംഭിച്ച ഈ ഓഫര്‍ ഏഴിന് അവസാനിക്കും.

 

ഇതിനു പുറമെ 100-199 രൂപ പരിധിയില്‍ വരുന്ന ടോപ് അപ് വൗച്ചറുകള്‍ ഉപയോഗിച്ച് റീ ചാര്‍ജ് ചെയ്യുമ്പോള്‍ മുഴുവന്‍ ടോക്‌ടൈം ലഭ്യമാവുന്ന ഓഫറും നല്‍കുന്നുണ്ട്. ഒക്‌ടോബര്‍ മുതല്‍ മൂന്നുമാസത്തേക്കാണ് ഈ ആനുകൂല്യം.

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വന്‍ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍.

ബ്രോഡ്ബാന്‍ഡ് ഡാറ്റാ യൂസേജിലും പുതിയ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. 98 രൂപയ്ക്കു മുകളില്‍ ചാര്‍ജ് ചെയ്യുമ്പോള്‍ 10 ശതമാനം അധിക ഡാറ്റ സൗജന്യമായി ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. രാജ്യത്തെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഈ ഓഫര്‍ ഏറെ ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബി.എസ്.എന്‍.എല്‍. ഡയരക്ടര്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.

ഈ ഓഫറുകള്‍ പ്രഖ്യാപിച്ചതിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും അതുവഴി 6-7 ശതമാനം വരുമാന വര്‍ദ്ധനയുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ഡയരക്ടര്‍ പറഞ്ഞു. ബി.എസ്.എന്‍.എല്ലിന്റെ 13-ാം വാര്‍ഷികം കുടിയാണ് ഇത്.

Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X