144 രൂപയുടെ സൗജന്യ അണ്‍ലിമിറ്റഡ് കോളുമായി ബിഎസ്എന്‍എല്‍!

Written By:

ബിഎസ്എന്‍എല്‍ പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ്. ' ന്യൂ പ്ലാന്‍ വൗച്ചര്‍' എന്നാണ് ഈ പദ്ധതിയുടെ പേര്. അതായത് 144 രൂപയുടെ പ്രമോഷണല്‍ ഓഫറാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്.

144 രൂപയുടെ സൗജന്യ അണ്‍ലിമിറ്റഡ് കോളുമായി ബിഎസ്എന്‍എല്‍!

ബിഎസ്എന്‍എല്‍ കര്‍ണ്ണാടകയിലാണ് ഈ ഓഫര്‍ ലിക്കുന്നത്. പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 144 രൂപയ്ക്കു റീച്ചാര്‍ജ്ജു ചെയ്താല്‍ എല്ലാ ലോക്കല്‍/എസ്റ്റിഡി കോളുകളും 30 ദിവസത്തേക്ക് സൗജന്യമായിരിക്കും.

ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് മറ്റൊരു ഓഫര്‍ കൂടി ഉണ്ട്. അതായത് 439 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ മൂന്നു മാസത്തെ അണ്‍ലിമിറ്റഡ് കോളുകളും ചെയ്യാം. എന്നാല്‍ പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കാണ് ഇൗ ഓഫര്‍ ലഭിക്കുന്നതെന്നു മാത്രം.

ഡബിള്‍ ഡാറ്റ ഓഫറുമായി എയര്‍ടെല്‍ 4ജി ഡൂങ്കിള്‍!

ഇതു കൂടാതെ 99 രൂപയുടെ ഒരു ഓഫറും ബിഎസ്എന്‍എല്‍ കൊണ്ടു വന്നിട്ടുണ്ട്. അതായത് 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 300 എംബി ഡാറ്റയും ബിഎസ്എന്‍എല്‍ ടൂ ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകളും ചെയ്യാം. ഇതിന്റെ വാലിഡിറ്റി 28 ദിവസമാണ്.

എന്നാല്‍ കൊല്‍ക്കത്ത, പശ്ചിമബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ട്, അസം, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മഹാരാശ്ട്ര, രാജസ്ഥാന്‍ എന്നീവിടങ്ങളില്‍ ഇതിന്റെ നിരക്കുകള്‍ 119നും 149നും ഇടയില്‍ ആയിരിക്കും.

പാന്‍-ഇന്ത്യയുടെ അടിസ്ഥാനതില്‍ പുതിയ കോംബോ stv പാക്കും ബിഎസ്എന്‍എല്‍ കൊണ്ടു വന്നിട്ടുണ്ട്. അതായത് 339 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ബിഎസ്എന്‍എല്‍ നിന്നും ഏതു നെറ്റ്‌വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകള്‍ ചെയ്യാം. കൂടെ 1 ജിബി ഡാറ്റയും ലഭിക്കുന്നു. 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.

ഇതു കൂടാതെ 1099 രൂപയ്ക്ക് 3ജി സേവനവും 30 ദിവസത്തെ വാലിഡിറ്റിയോടു കൂടി ബിഎസ്എന്‍എല്‍ നല്‍കുന്നു.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

English summary
BSNL has introduced 'New Plan Voucher' for Rs 144 as a promotional offer under pre-paid mobile services.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot