Home
News

91 രൂപ, 288 രൂപ നിരക്കുകളിൽ പുതിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ച് ബിഎസ്എൻഎൽ

സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ചു. 91 രൂപ, 288 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭ്യമാകുക. ഈ രണ്ട് പ്ലാനുകളും ഡാറ്റ വൗച്ചറുകളാണ്. അ‌തായത് വാലിഡിറ്റി നിലനിർത്തുന്നതിനായി ഈ പ്ലാനുകൾ ഉപയോഗിക്കാനാകില്ല.

വാലിഡായ ഒരു അ‌ടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഉള്ള ഉപയോക്താവിന് മാത്രമേ ഈ ഡാറ്റ വൗച്ചറുകൾ ഉപയോഗിക്കാൻ സാധിക്കൂ. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ ആദ്യഘട്ടത്തിൽ ഇന്ത്യയിലെ എല്ലാ ടെലിക്കോം സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമാക്കിയിട്ടില്ല എന്നതാണ്. 91 രൂപ പ്ലാൻ ചെ​ന്നൈയിൽ മാത്രമാണ് ലഭ്യമാകുക.

91 രൂപ, 288 രൂപ നിരക്കുകളിൽ പുതിയ പ്ലാൻ അ‌വതരിപ്പിച്ച് ബിഎസ്എൻഎൽ

ഈ രണ്ട് ഡാറ്റ പ്രീപെയ്ഡ് പ്ലാനുകളും ബിഎസ്എൻഎല്ലിന് ഏറെ സ്വാധീനവും വളർച്ചയുമുള്ള പ്രധാന ടെലിക്കോം സർക്കിളായ കേരളത്തിൽ അ‌ടക്കം ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അ‌ധിക ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്ക് ആശ്രയിക്കാൻ സാധിക്കുന്ന ഈ പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് പരിചയപ്പെടാം.

ബിഎസ്എൻഎല്ലിന്റെ പുതിയ 91 രൂപയുടെ പ്രീപെയ്ഡ് ഡാറ്റ പ്ലാനിലെ ആനുകൂല്യങ്ങൾ: 7 ദിവസത്തെ സേവന വാലിഡിറ്റിയിൽ ആണ് ഈ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ എത്തുന്നത്. ഇത് ഉപഭോക്താക്കൾക്ക് 600 എംബി ഡാറ്റയും 700 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. മറ്റ് ആനുകൂല്യങ്ങളൊന്നും ഇതിലില്ല.

91 രൂപ, 288 രൂപ നിരക്കുകളിൽ പുതിയ പ്ലാൻ അ‌വതരിപ്പിച്ച് ബിഎസ്എൻഎൽ

ഈ പ്ലാൻ ഉപയോഗിക്കുന്നതിന് ഉപയോക്താവിന് ഒരു അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഉണ്ടായിരിക്കണം. എസ്എംഎസും ഡാറ്റയും അ‌ധികമായി വേണ്ടവർക്കുള്ളതാണ് ഈ പ്ലാൻ. പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ ഇതിനോടകം നിരവധി വന്നിട്ടുണ്ട്. എന്നാൽ ഡാറ്റയും എസ്എംഎസും മാത്രം വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാൻ അ‌സാധാരണമാണ്.

ബിഎസ്എൻഎല്ലിന്റെ പുതിയ 288 രൂപയുടെ ഡാറ്റ പ്ലാൻ ആനുകൂല്യങ്ങൾ: 60 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്നു എന്നതാണ് ഈ ബിഎസ്എൻഎൽ ഡാറ്റ പ്ലാനിന്റെ പ്രധാന നേട്ടം. പ്രതിദിനം 2ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. നിശ്ചിത പരിധി പിന്നിട്ടാൽ ഡാറ്റയുടെ വേഗത 40 Kbps ആയി കുറയും.

ഇപ്പോൾ അ‌വതരിപ്പിച്ച രണ്ട് ഡാറ്റ പ്ലാനുകളിൽ 288 രൂപയുടെ പ്ലാൻ കേരളത്തിലും ലഭ്യമാണ്. ഉപയോക്താക്കൾക്ക് തങ്ങളുടെ സ്മാർട്ട്ഫോണിലെ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി ഈ ​ഡാറ്റ പ്ലാനിന്റെ ലഭ്യത ഉറപ്പാക്കാവുന്നതാണ്. പ്ലാൻ ഡീറ്റെയിൽ സംബന്ധിച്ച വിവരങ്ങൾ ഇതിൽ ലഭ്യമാണ്. മാത്രമല്ല സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് തന്നെ ഇത് റീച്ചാർജ് ചെയ്യുകയും ചെയ്യാം.

91 രൂപ, 288 രൂപ നിരക്കുകളിൽ പുതിയ പ്ലാൻ അ‌വതരിപ്പിച്ച് ബിഎസ്എൻഎൽ

കുറഞ്ഞ നിരക്കിൽ ഡാറ്റ ലഭ്യമാകുന്ന ധാരാളം ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ബിഎസ്എൻഎൽ കേരളത്തിലെ വരിക്കാർക്കായി ലഭ്യമാക്കിയിട്ടുണ്ട്. 100 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ 98 രൂപയുടേത് ആണ്. ദിവസവും 2 ജിബി ഡാറ്റ വീതം ഈ പ്ലാനിൽ ലഭ്യമാകും. 22 ദിവസമാണ് വാലിഡിറ്റി.

ഏറ്റവും കുറഞ്ഞ നിരക്കിൽ താൽക്കാലിക ആവശ്യത്തിനായി 1ജിബി ഡാറ്റ ​വേണ്ട ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് 18 രൂപയുടെ പ്ലാനിനെ ആശ്രയിക്കാം. ഇത് വെറും ഡാറ്റ പ്ലാൻ അ‌ല്ല, മറിച്ച് വോയിസ് വൗച്ചറാണ്. 2 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങിനൊപ്പം 1 ജിബി പ്രതിദിന ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എന്നാൽ എസ്എംഎസ് ആനുകൂല്യമില്ല.

More from GizBot

Best Mobiles in India

English summary
Bharat Sanchar Nigam Limited (BSNL), the only state-owned telecom firm, has introduced new prepaid plans. These plans will be available at Rs 91 and Rs 288. Both these plans are data vouchers. That means these plans cannot be used to maintain validity. Out of this, the Rs 288 plan offers benefits with a validity of 60 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X