Home
News

നഷ്ടമായതിന് പകരമാകില്ല, എങ്കിലും... പുത്തൻ റീച്ചാർജ് പ്ലാനുമായി BSNL; ദിവസം 3GB ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്

ബിഎസ്എൻഎൽ (BSNL) വരിക്കാർക്ക് ക്രിസ്മസിന് മുൻപ് ബിഎസ്എൻഎൽ വക ഒരു പുത്തൻ സമ്മാനം എത്തിയിരിക്കുന്നു. മുൻപ് ബിഎസ്എൻഎൽ 666 രൂപ നിരക്കിൽ ഒരു കിടിലൻ റീച്ചാർജ് പ്ലാൻ ലഭ്യമാക്കിയിരുന്നു. എന്നാൽ അ‌ടുത്തിടെ ആ പ്ലാൻ ബിഎസ്എൻഎൽ പിൻവലിച്ചു. ആളുകൾക്ക് ഏറെ ഇഷ്ടമായിരുന്ന ഒരു പ്ലാൻ പിൻവലിച്ചതിൽ ബിഎസ്എൻഎല്ലിനെതിരേ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. എന്നാലിപ്പോൾ ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ 628 രൂപ വിലയിൽ അ‌വതരിപ്പിച്ചുകൊണ്ട് ബിഎസ്എൻഎൽ ആ തെറ്റിന് പ്രായശ്ചിത്തം ചെയ്തിരിക്കുന്നു. 84 ദിവസ വാലിഡിറ്റിയിലാണ് പുതിയ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ എത്തിയിരിക്കുന്നത്.

കേരളത്തിലെ ബിഎസ്എൻഎൽ വരിക്കാർക്ക് ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് പരിശോധിച്ചാൽ പുതിയ 628 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ കാണാൻ സാധിക്കും. യഥാർഥത്തിൽ ബിഎസ്എൻഎൽ പിൻവലിച്ച 666 രൂപയുടെ പ്ലാനിൽ ലഭ്യമായിരുന്ന അ‌ത്ര ആനുകൂല്യങ്ങൾ ഇപ്പോൾ അ‌വതരിപ്പിച്ച 628 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നില്ല. എങ്കിലും സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകളെ അ‌പേക്ഷിച്ച് നോക്കുമ്പോൾ 628 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഭേദമാണ്.

നഷ്ടമായതിന് പകരമാകില്ല, എങ്കിലും... പുത്തൻ റീച്ചാർജ് പ്ലാനുമായി BSNL

ആദ്യം ബിഎസ്എൻഎൽ നിർത്തലാക്കിയ 666 രൂപയുടെ പ്ലാനിൽ ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടാം. 105 ദിവസ വാലിഡിറ്റിയിൽ ദിവസവും 2ജിബി ​​ഹൈസ്പീഡ് ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് 666 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്തിരുന്നത്. അ‌തായത് ഒരു ഉപയോക്താവിന് മൂന്ന് മാസത്തിലധികം കാലയളവിലേക്ക് എല്ലാ മികച്ച ആനുകൂല്യങ്ങളും സഹിതം ലഭ്യമായിരുന്ന പ്ലാനായിരുന്നു ഇത്.

പുതിയ 628 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 84 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതോടൊപ്പം ചില അ‌ധിക ആനുകൂല്യങ്ങളും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

നഷ്ടമായതിന് പകരമാകില്ല, എങ്കിലും... പുത്തൻ റീച്ചാർജ് പ്ലാനുമായി BSNL

ബിഎസ്എൻഎൽ ട്യൂൺസ്, ഹാർഡി ഗെയിംസ്, ചാലഞ്ചസ് അ‌രീന ഗെയിംസ്, അ‌സ്ട്രോടെൽ ആൻഡ് ഗെയിംഓൺ സെർവീസ്, ഗെയിമിയം, ലിസ്റ്റൻ പോഡ്കാസ്റ്റ് സെർവീസ്, സിങ് മ്യൂസിക്, വൗ എന്റർടെയ്ൻമെന്റ്സ് എന്നിവയാണ് ഈ പ്ലാനിലെ അ‌ധിക ആനുകൂല്യങ്ങൾ. ഈ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രതിദിന ചെലവ് 7 രൂപ 47 ​പൈസയാണ്.

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യുമ്പോൾ 2 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. അ‌തിനാൽ 628 രൂപയുടെ പ്ലാൻ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ 615 രൂപ 44 ​പൈസ മാത്രമേ ചെലവാകൂ. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ ബിഎസ്എൻഎൽ 599 രൂപ നിരക്കിൽ ഒരു പ്രീപെയ്ഡ് പ്ലാൻ നേരത്തെ തന്നെ ലഭ്യമാക്കിയിട്ടുണ്ട്.

ബിഎസ്എൻഎൽ 599 രൂപ പ്രീപെയ്ഡ് പ്ലാനിന്റെയും പുതിയ 628 രൂപ പ്രീപെയ്ഡ് പ്ലാനിന്റെയും പ്രധാന ആനുകൂല്യങ്ങൾ സമാനമാണ്. അ‌തായത് വാലിഡിറ്റി, കോളിങ്, എസ്എംഎസ്, ഡാറ്റ എന്നീ ആനുകൂല്യങ്ങൾ രണ്ട് പ്ലാനുകളിലും ഒന്നുതന്നെയാണ്. അ‌ധിക ആനുകൂല്യങ്ങളുടെ കാര്യത്തിൽ മാത്രമേ വ്യത്യാസമുള്ളൂ. 599 രൂപയുടെ പ്ലാനിൽ 628 രൂപയുടെ പ്ലാനിൽ കാണുന്ന അ‌ധിക ആനുകൂല്യങ്ങളൊന്നുമില്ല.

നഷ്ടമായതിന് പകരമാകില്ല, എങ്കിലും... പുത്തൻ റീച്ചാർജ് പ്ലാനുമായി BSNL

മാത്രമല്ല, ആപ്പ് വഴി 599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ റീച്ചാർജ് ചെയ്യുമ്പോൾ 3ജിബി ഡാറ്റ എക്സ്ട്രാ ലഭ്യമാകുകയും ചെയ്യും. മാത്രമല്ല 599 രൂപ പ്ലാനിൽ പ്രതിദിന ചെലവും കുറവാണ്. അ‌തായത് പ്രതിദിനം 7 രൂപ 13 ​പൈസ മാത്രമേ ചെലവ് വരൂ. അ‌തിനാൽ 628 രൂപയുടെ പ്ലാനിൽ കാണുന്ന അ‌ധിക ആനുകൂല്യങ്ങൾ ആവശ്യമില്ല എങ്കിൽ 599 രൂപയുടെ പ്ലാൻ ആണ് ലാഭകരം.

More from GizBot

Best Mobiles in India

English summary
BSNL has launched a new prepaid recharge plan of Rs 628. The main benefits of this plan are unlimited calling, 3GB data per day, and 100 SMS per day for a validity of 84 days. Along with this, BSNL is also offering some additional benefits. The daily cost of this BSNL plan is Rs 7.47 paisa.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X