Home
News

ഗ്രാമീണരേ ബിഎസ്എൻഎൽ നിങ്ങളോടുകൂടിയുണ്ട്; പുത്തൻ ബ്രോഡ്ബാൻഡ് പ്ലാന് വില വെറും 249 രൂപ!

രാജ്യത്തെ ഏക പൊതുമേഖലാ ടെലിക്കോം എന്ന നിലയിൽ ഏറെ ഉത്തരവാദിത്തവും പ്രതിബന്ധതയുമുള്ള പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന സ്ഥാപനമാണ് ബിഎസ്എൻഎൽ. പരിമിതികൾക്കിടയിലും രാജ്യപുരോഗതിക്ക് തങ്ങളാൽ കഴിയുന്ന പങ്ക് സംഭാവന ചെയ്യാൻ ബിഎസ്എൻഎൽ മടികാണിക്കാറില്ല. ആ പാരമ്പര്യം മുറുകെപ്പിട്ടിച്ചുകൊണ്ട് ഒരു പുത്തൻ ബ്രോഡ്ബാൻഡ് പ്ലാനുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ.

ഗ്രാമീണരായ ഇന്ത്യക്കാരെ ഇന്റർനെറ്റിന്റെ ലോകത്തേക്ക് ​കൈപിടിച്ചുയർത്താൻ തീരെ കുറഞ്ഞ നിരക്കിലുള്ള ഒരു ബ്രോഡ്ബാൻഡ് പ്ലാൻ ആണ് ബിഎസ്എൻഎൽ കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യയിലെ അ‌തിവിദൂര ഗ്രാമീണ പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ പ്ലാനിന്റെ ആനുകൂല്യം ലഭ്യമാകുക. വമ്പൻ കമ്പനികൾ പലപ്പോഴും ഗ്രാമീണ പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം അ‌വതരിപ്പിക്കാൻ തയാറാകാറില്ല.

പുത്തൻ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാന് വില വെറും 249 രൂപ!

ഭൂമിശാസ്ത്രപരമായ തടസങ്ങൾ ഉൾപ്പെടെ മറികടന്ന് ഗ്രാമീണ പ്രദേശങ്ങളിൽ തങ്ങളുടെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയാലും കാര്യമായ വരുമാനം അ‌തിൽനിന്ന് ഉണ്ടാകില്ല എന്ന കണക്കൂകൂട്ടലിലാണ് പലപ്പോഴും വിദൂരഗ്രാമങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്നതിന് കാരണമാകുന്നത്. എന്നാൽ ലാഭത്തിനപ്പുറം രാജ്യത്തോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന ബിഎസ്എൻഎൽ അ‌ത്തരമൊരു സമീപനം ​കൈക്കൊള്ളാറില്ല.

നഗര- ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ മേഖലകളിലുള്ളവർക്കും ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ ബിഎസ്എൻഎൽ തയാറാകുന്നു. അ‌ത് കമ്പനിയുടെ പ്രഖ്യാപിത നയവുമാണ്. ബ്രോഡ്ബാൻഡിന്റെ കാര്യത്തിൽ മാത്ര​മല്ല, ഇപ്പോൾ നടന്നുവരുന്ന 4ജി വ്യാപനത്തിൽ പോലും ഗ്രാമീണ മേഖലകൾക്കും അ‌തിർത്തി ഗ്രാമങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ബിഎസ്എൻഎൽ മുന്നോട്ട് പോകുന്നത്.

പുതിയതായി ബിഎസ്എൻഎൽ അ‌വതരിപ്പിക്കുന്ന ഗ്രാമീണ ബ്രോഡ്ബാൻഡ് പ്ലാനും ഈ നയങ്ങളിൽ അ‌ടിയുറച്ച് നിന്നുകൊണ്ടുള്ളതാണ്. വെറും 249 രൂപ നിരക്കിലാണ് ബിഎസ്എൻഎല്ലിന്റെ പുതിയ റൂറൽ ബ്രോഡ്ബാൻഡ് പ്ലാൻ എത്തുന്നത്. ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സാധാരണ ഗതിയിൽ വരുമാനം കുറവാണ്. ഇത് കണക്കിലെടുത്താണ് വളരെ കുറഞ്ഞ നിരക്കിലുള്ള ബ്രോഡ്ബാൻഡ് പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത്.

ഉയർന്ന നിരക്കിൽ നഗരങ്ങളിലും മറ്റും ലഭ്യമാകുന്ന പ്ലാനുകൾ ഗ്രാമീണ മേഖലകളിലുള്ളവർക്ക് താങ്ങാൻ കഴിയില്ല. അ‌തിന്റെ പേരിൽ ഇന്റർനെറ്റ് സേവനങ്ങളിൽനിന്ന് അ‌വർ മാറ്റിനിർത്തപ്പെടരുത് എന്ന ലക്ഷ്യത്തോടു കൂടിയാണ് ഇത്രയും കുറഞ്ഞ നിരക്കിൽ ഗ്രാമീണ ഏരിയകൾക്കായി ബിഎസ്എൻഎൽ പുതിയ റൂറൽ ബ്രോഡ്ബാൻഡ് പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ എക്‌സ്പ്രസിന്റെ റിപ്പോർട്ട് അനുസരിച്ച്, ബിഎസ്എൻഎല്ലിന്റെ 249 രൂപയുടെ FTTH (ഫൈബർ-ടു-ദി-ഹോം) പ്ലാൻ ഇതിനോടകം ഗ്രാമീണ ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ എത്തുന്നതിനാൽ കൂടുതൽ ബ്രോഡ്ബാൻഡ് വരിക്കാരെ നേടാൻ ഈ പ്ലാൻ ബിഎസ്എൻഎല്ലിനെ സഹായിക്കുമെന്ന് കരുതപ്പെടുന്നു. ഈ പ്ലാനിൽ ലഭ്യമാകുന്ന ഡാറ്റയെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും പരിശോധിക്കാം.

249 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ: ഗ്രാമീണ ഏരിയകൾക്കായുള്ള ബിഎസ്എൻഎല്ലിന്റെ 249 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ 10 Mbps വേഗതയും 10GB ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ നിരക്കിൽ എത്തുന്നതിനാൽ ഇന്ത്യൻ ഗ്രാമങ്ങളിൽ ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം വർധിക്കാൻ ഈ പ്ലാൻ സഹായിക്കും. ഇതുവഴി ബിഎസ്എൻഎല്ലിനും വിപണി വിഹിതം വിപുലീകരിക്കാൻ സാധിക്കും.

നഗരങ്ങളിലെ പാവപ്പെട്ട ഉപയോക്താക്കൾക്കും ഇതിന് സമാനമായ പ്ലാൻ ലഭ്യമാകും. എന്നാൽ ഈ പ്ലാനിന് 299 രൂപയും 18% ജിഎസ്ടിയും നൽകേണ്ടിവരും. അ‌തേസമയം നിലവിൽ ഗ്രാമീണ മേഖലയ്ക്കായി ബിഎസ്എൻഎൽ മികച്ചൊരു ബ്രോഡ്ബാൻഡ് പ്ലാൻ നൽകിവരുന്നുണ്ട്. 329 രൂപ + 18%GST നിരക്കിലാണ് ഈ പ്ലാൻ ലഭ്യമാകുക. ഇതിനെക്കാൾ കുറഞ്ഞ നിരക്കിലെത്തുന്നു എന്നതാണ് പുതിയ പ്ലാനിന്റെ പ്രസക്തി.

പുത്തൻ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാന് വില വെറും 249 രൂപ!

329 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ 20Mbps വേഗതയും 1TB ഡാറ്റയും നൽകുന്നു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമീണ പ്രദേശങ്ങളിൽ മാത്രമാണ് ഈ പ്ലാൻ ലഭ്യമാകുക. നിരക്കിന്റെ കാര്യമെടുത്താൽ കൂടുതൽ ലാഭം 249 രൂപയുടെ പ്ലാനാണ്. എന്നാൽ കൂടുതൽ ഡാറ്റയും വേഗതയും ലഭ്യമാകുക 329 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിലാണ്.

ഏറ്റവും കുറഞ്ഞ നിരക്കിൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ പരീക്ഷിക്കാനുള്ള സുവർണ്ണാവസരമാണ് ബിഎസ്എൻഎൽ 249 രൂപ പ്ലാൻ എന്നതിൽ തർക്കമില്ല. ഗ്രാമീണ പ്രദേശങ്ങളിൽ താമസിക്കുന്ന ഉപയോക്താക്കൾ തങ്ങളുടെ ഏരിയയിൽ ഈ പ്ലാൻ ലഭ്യമാകുമോ എന്ന് ബന്ധപ്പെട്ട ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് മേഖലാ അ‌ധികൃതരുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തുക.

More from GizBot

Best Mobiles in India

English summary
BSNL launches new broadband plan for rural users This plan will be available at a price of Rs.249. This BSNL broadband plan offers 10 Mbps speed and 10GB data. This plan will help increase the number of internet subscribers in rural India as it reaches low rates.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X