ഹ്രസ്വകാല വാലിഡിറ്റിയും അടിപൊളി ആനുകൂല്യങ്ങളും; 87 രൂപയ്ക്ക് പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ

|

രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ യൂസേഴ്സിനായി പുതിയൊരു ഷോർട്ട് ടേം പ്രീപെയ്ഡ് പ്ലാൻ ലോഞ്ച് ചെയ്തിരിക്കുകയാണ്. 87 രൂപ വില വരുന്ന പ്രീപെയ്ഡ് പ്ലാൻ ആണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. വിപണിയിൽ ലഭ്യമായ ഷോർട്ട് ടേം പ്രീപെയ്ഡ് പ്ലാനുകളിൽ നൽകുന്ന പണത്തിന് മൂല്യം നൽകുന്ന പ്ലാനുകളിൽ ഒന്നാണിത്. എന്നാൽ ഈ പുതിയ പ്ലാൻ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാകില്ല എന്ന കാര്യം യൂസേഴ്സ് ശ്രദ്ധിക്കണം. ബിഎസ്എൻഎൽ അവതരിപ്പിച്ച 87 രൂപ വില വരുന്ന പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ച് വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

87 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

87 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ ലോഞ്ച് ചെയ്തിരിക്കുന്ന, 87 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഒരു ഡെയിലി ഡാറ്റ ഓഫർ ആണ്. 14 ദിവസത്തെ വാലിഡിറ്റിയാണ് 87 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. പ്ലാനിന് ഒപ്പം വരുന്ന എല്ലാ ആനുകൂല്യങ്ങളും 14 ദിവസത്തേക്ക് യൂസേഴ്സിന് ലഭിക്കും. 14 ദിവസം വാലിഡിറ്റിയുള്ള ഡെയിലി ഡാറ്റ പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

മികച്ച ഡാറ്റയും വാലിഡിറ്റിയും നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾമികച്ച ഡാറ്റയും വാലിഡിറ്റിയും നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ

പ്രതിദിന ഡാറ്റ

87 രൂപ പ്ലാനിൽ 1 ജിബി പ്രതിദിന ഡാറ്റയാണ് ( വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 14 ജിബി ഡാറ്റ ) ലഭിക്കുന്നത്. പ്രതിദിന ഡാറ്റ പരിധി അവസാനിച്ചാൽ ഇൻ്റർനെറ്റ് വേഗം 40 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. 100 രൂപയിൽ താഴെ വിലയും എസ്എംഎസ് ആനുകൂല്യങ്ങളും വരുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ!

അൺലിമിറ്റഡ് വോയ്സ് കോളിങ്

അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും 87 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് നൽകും. ബിഎസ്എൻഎൽ നൽകുന്ന 87 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെ ആകർഷകമാക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ ഹാർഡി ഗെയിംസ് മൊബൈൽ സേവനവും ബിഎസ്എൻഎല്ലിന്റെ 87 രൂപയുടെ ഷോ‍‍ർട്ട് ടേം പ്രീപെയ്ഡ് പ്ലാൻ ബണ്ടിൽ ചെയ്യുന്നു.

250 രൂപ വരെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ250 രൂപ വരെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

പ്ലാൻ

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും 87 രൂപയുടെ പ്ലാൻ ലഭിക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. ചില പ്ലാനുകൾ ചില സർവീസ് സർക്കിളുകളിലേക്ക് മാത്രമായി ചുരുക്കുന്നത് ബിഎസ്എൻഎല്ലിന്റെ സ്വാഭാവമാണ്. ഛത്തീസ്ഗഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ പ്ലാൻ ലഭിക്കില്ല. ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോയാൽ ഏതൊക്കെ സർക്കിളുകളിൽ 87 രൂപയുടെ പുതിയ പ്ലാൻ ലഭ്യമാകുമെന്ന് പരിശോധിക്കാവുന്നതാണ്.

ഡാറ്റ

ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 6.21 രൂപയ്ക്ക് 1 ജിബി ഡാറ്റ ലഭിക്കുന്നു. വോയ്‌സ് കോളിങ്, എസ്എംഎസ്, ഡാറ്റ സേവനങ്ങൾ എന്നിവയ്‌ക്കായി ഒരേ സമയം 100 രൂപയിൽ കൂടുതൽ പണം നൽകാൻ ആഗ്രഹിക്കാത്ത ഉപയോക്താക്കൾക്ക് 87 രൂപയുടെ പ്ലാൻ ഏറെ ഉപയോഗപ്രദം ആകും. ഒരു ഉപഭോക്താവിന് അത്യാവശ്യമായ എല്ലാ ആനുകൂല്യങ്ങളും 87 രൂപയുടെ ഷോർട്ട് ടേം പ്ലാൻ ഓഫർ ചെയ്യുന്നു എന്നതാണ് പ്രധാന കാര്യം. ഈ പ്ലാൻ ഓഫർ ചെയ്യുന്ന ആനുകൂല്യങ്ങൾ കണക്കിലെടുക്കുമ്പോൾ 14 ദിവസത്തെ വാലിഡിറ്റിയും മോശമല്ല എന്ന് തന്നെ പറയാം.

200 രൂപയിൽ താഴെ വിലയുള്ള തകർപ്പൻ ബിഎസ്എൻഎൽ പ്ലാനുകൾ200 രൂപയിൽ താഴെ വിലയുള്ള തകർപ്പൻ ബിഎസ്എൻഎൽ പ്ലാനുകൾ

400 രൂപയിൽ കൂടുതൽ വിലയുള്ള മികച്ച ബിഎസ്എൻഎൽ പ്ലാനുകൾ

400 രൂപയിൽ കൂടുതൽ വിലയുള്ള മികച്ച ബിഎസ്എൻഎൽ പ്ലാനുകൾ

ബിഎസ്എൻഎൽ) തങ്ങളുടെ ഉപയോക്താക്കൾക്ക് എല്ലാ വില നിലവാരത്തിലും മികച്ച ആനുകൂല്യങ്ങളും വാലിഡിറ്റിയും ഉള്ള പ്ലാനുകൾ നൽകുന്നു. രാജ്യത്തെ എല്ലാ വിഭാഗം യൂസേഴ്സിനും പരിഗണന നൽകുന്നതാണ് ബിഎസ്എൻഎൽ പ്ലാനുകൾ. സെക്കൻഡറി സിം കാർഡുകൾ മാത്രമായി ബിഎസ്എൻഎൽ കണക്ഷൻ ഉപയോഗിക്കുന്നവർ മുതൽ ധാരാളം ഡാറ്റ ഉപയോഗിക്കുന്നവരെയും ഡാറ്റ സർവീസുകൾ ആവശ്യമില്ലാത്തവരെയും ബിഎസിഎൻഎൽ പരിഗണിക്കുന്നു. ഇത്തരം വിവിധ വിഭാഗങ്ങളിൽ പെടുന്നവർക്ക് വിവിധ തരം പ്ലാനുകളും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു. 400 രൂപയിൽ കൂടുതൽ വില വരുന്ന ഏതാനും മികച്ച ബിഎസ്എൻഎൽ പ്ലാനുകൾ പരിചയപ്പെടാം.

429 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ

429 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 429 രൂപ വില വരുന്ന പ്രീപെയ്ഡ് പ്ലാൻ 81 ദിവസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്നു. എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും 429 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ നൽകുന്നു. പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. ദിവസവും 1 ജിബി ഡാറ്റയും ബിഎസ്എൻഎൽ തങ്ങളുടെ യൂസേഴ്സിന് നൽകുന്നു. ഇറോസ് നൗ എന്റർടൈൻമെന്റ് സർവീസിലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും 429 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നു.

നക്സൽ മേഖലകളിലെ 2ജി മൊബൈൽ സൈറ്റുകൾ 4ജിയാക്കാൻ ബിഎസ്എൻഎൽനക്സൽ മേഖലകളിലെ 2ജി മൊബൈൽ സൈറ്റുകൾ 4ജിയാക്കാൻ ബിഎസ്എൻഎൽ

447 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ

447 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ

447 രൂപ പ്ലാനിലൂടെ യൂസേഴ്സിന് ബിഎസ്എൻഎൽ ട്യൂൺസ്, ഇറോസ് നൗ എന്റർടൈൻമെന്റ് എന്നിങ്ങനെയുള്ള അധിക ആനുകൂല്യങ്ങളും കമ്പനി ഓഫർ ചെയ്യുന്നു. യൂസേഴ്സിന് രാജ്യത്തെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും 447 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ നൽകുന്നു. പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാൻ ഓഫർ ചെയ്യുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കും 100 ജിബി ഡാറ്റയും 447 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നു. 60 ദിവസത്തെ വാലിഡിറ്റിയും പ്ലാൻ നൽകുന്നു. 100 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 80 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം.

449 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ

449 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ

499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഇടത്തരം വാലിഡിറ്റിയുള്ള കൂടുതൽ ഡാറ്റ നൽകുന്ന മികച്ച ഓഫറാണ്. ബിഎസ്എൻഎൽ തങ്ങളുടെ യൂസേഴ്സിന് 90 ദിവസത്തെ വാലിഡിറ്റിയാണ് 449 രൂപയുടെ പ്ലാനിന് നൽകുന്നത്. ദിവസവും 2 ജിബി ഡാറ്റയും ഈ പ്ലാൻ നൽകും. വാലിഡിറ്റി കാലയളവിലേക്ക് 180 ജിബി ഡാറ്റയാണ് 449 രൂപയുടെ പ്ലാനിൽ ലഭിക്കുന്നത്. പ്രതിദിനം 100 എസ്എംഎസുകളും കിട്ടും. എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും 449 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നു.

ദീർഘകാലം വാലിഡിറ്റി വേണ്ടവർക്ക് ബിഎസ്എൻഎൽ നൽകുന്ന കിടിലൻ പ്ലാനുകൾദീർഘകാലം വാലിഡിറ്റി വേണ്ടവർക്ക് ബിഎസ്എൻഎൽ നൽകുന്ന കിടിലൻ പ്ലാനുകൾ

Best Mobiles in India

English summary
BSNL, the country's public sector telco, has launched a new short-term prepaid plan for its users. BSNL has introduced a prepaid plan priced at Rs 87. This is one of the most affordable short term prepaid plans available in the market

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X