Home
News

18004444-ൽ ഒരു ഹായ് അ‌യച്ചാൽ മതി, ബിഎസ്എൻഎൽ വാട്സ്ആപ്പ് ചാറ്റ്ബോട്ട് സഹായത്തിനെത്തും; ഉപയോഗങ്ങൾ ഇതാ

മൊബൈൽ ടെലിക്കോം സേവനങ്ങളിൽ മാത്രമല്ല, രാജ്യത്തെ ബ്രോഡ്ബാൻഡ് സേവന മേഖലയിലും ശക്തമായ സാന്നിധ്യമാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ). മൊ​ബൈൽ വരിക്കാ​രെക്കാൾ ബിഎസ്എൻഎല്ലിനെ ഇഷ്ടപ്പെടുന്നത് ബ്രോഡ്ബാൻഡ് വരിക്കാരാണ് എന്ന് പറയാം. കാരണം മികച്ച സേവനം തന്നെയാണ് ഭാരത് ​ഫൈബറിലൂടെ ബിഎസ്എൻഎൽ ഈ മേഖലയിൽ കാഴ്ചവയ്ക്കുന്നത്.

ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകാൻ ബ്രോഡ്ബാൻഡ് മേഖലയിൽ ബിഎസ്എൻഎല്ലിന് സാധിക്കുന്നുണ്ട്. ആളുകൾക്ക് മികച്ച സേവനം നൽകാൻ സാധ്യമായതെല്ലാം ബിഎസ്എൻഎൽ ഇപ്പോഴും ചെയ്യുന്നുണ്ട്. അ‌തിന്റെ ഭാഗമായി ഇപ്പോൾ ഒരു പുതിയ വാട്സ്ആപ്പ് ചാറ്റ്ബോട്ടിന്റെ ( WhatsApp Chatbot ) സേവനവും ബിഎസ്എൻഎൽ ഔദ്യോഗികമായി ആരംഭിച്ചിരിക്കുന്നു.

 ബിഎസ്എൻഎൽ വാട്സ്ആപ്പ് ചാറ്റ്ബോട്ട് എത്തി

ആളുകൾക്ക് എപ്പോഴും തങ്ങളുടെ പിന്തുണ ലഭ്യമാക്കാനായിട്ടാണ് ബിഎസ്എൻഎൽ ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്. പുതിയ വാട്സ്ആപ്പ് ചാറ്റ്ബോട്ട്, ഉപയോക്താക്കൾക്ക് ഭാരത് ഫൈബറിന്റെ വിവിധ സേവനങ്ങൾ ആക്സസ് ചെയ്യുന്നതിനുള്ള തടസ്സമില്ലാത്തതും സൗകര്യപ്രദവുമായ മാർഗം വാഗ്ദാനം ചെയ്യുന്നു. ഈ ചാറ്റ്ബോട്ട് ഇതിനകം തന്നെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.

ആർക്കും ബിഎസ്എൻഎൽ ചാറ്റ്ബോട്ടിന്റെ സഹായത്തോടെ ആവശ്യമായ വിവരങ്ങൾ അ‌റിയാൻ കഴിയും. വിവരങ്ങൾ അ‌റിയാം എന്നതിലുപരി ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് സേവനങ്ങളുമായി ബന്ധപ്പെട്ട മറ്റ് പല പ്രധാന ആവശ്യങ്ങൾക്കായും ഈ ചാറ്റ്ബോട്ടിന്റെ സഹായം ഉപയോഗപ്പെടുത്താൻ സാധിക്കും. ചാറ്റ്ബോട്ടുമായി സംഭാഷണം ആരംഭിക്കാനുള്ള നടപടി വളരെ ലളിതമാണ്.

 ബിഎസ്എൻഎൽ വാട്സ്ആപ്പ് ചാറ്റ്ബോട്ട് എത്തി

18004444 എന്നതാണ് ബിഎസ്എൻഎൽ വാട്സ്ആപ്പ് ചാറ്റ്ബോട്ടുമായി ബന്ധപ്പെടാനുള്ള നമ്പർ. ഉപയോക്താക്കൾക്ക് 'ഹായ്' എന്ന് ടൈപ്പ് ചെയ്‌ത് 18004444 എന്ന നമ്പറിലേക്ക് അയച്ചുകൊണ്ട് ബിഎസ്എൻഎൽ വാട്സ്ആപ്പ് ചാറ്റ്ബോട്ടുമായി സംഭാഷണം ആരംഭിക്കാൻ സാധിക്കും. ബിഎസ്‌എൻഎല്ലിന്റെ ഔദ്യോഗിക അപ്‌ഡേറ്റ് അനുസരിച്ച്, ബിഎസ്എൻഎൽ വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോട്ടിന്റെ സവിശേഷതകൾ ചുവടെയുണ്ട്.

പുതിയ ഫൈബർ കണക്ഷൻ ബുക്ക് ചെയ്യാം: ഔദ്യോഗിക വാട്സ്ആപ്പ് ചാറ്റ്‌ബോട്ട് വഴി ഉപഭോക്താക്കൾക്ക് പുതിയ ബിഎസ്എൻഎൽ ഫൈബർ കണക്ഷന് അഭ്യർത്ഥിക്കാനും ബുക്ക് ചെയ്യാനും കഴിയും. ബില്ലുകൾ ഓൺലൈനായി അടയ്ക്കാം: സുരക്ഷിതമായ ഓൺലൈൻ പേയ്‌മെന്റ് ഫീച്ചർ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ലാൻഡ്‌ലൈൻ, എഫ്‌ടിടിഎച്ച് ബില്ലുകൾ ഉൾപ്പെടെ ബുദ്ധിമുട്ടില്ലാതെ ബില്ലുകൾ അടയ്ക്കാം.

ബിൽ ഡീറ്റെയിൽസ് കാണാം: ഉപയോക്താക്കൾക്ക് തങ്ങളുടെ ബില്ലുകൾ, ഇൻവോയ്സുകൾ, ഉപയോഗത്തിന്റെ ഡീറ്റെയിൽസ് എന്നിവ ആക്സസ് ചെയ്യുകയും കാണുകയും ചെയ്യാം ഇവ സൂക്ഷിച്ച വയ്ക്കാനായി വേണമെങ്കിൽ പിഡിഎഫ് ഇൻവോയ്‌സുകൾ ഡൗൺലോഡ് ചെയ്യുകയും ചെയ്യാം. ഇടപാടുകളുടെ ഹിസ്റ്ററി: ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഹിസ്റ്ററി ഫീച്ചർ ഉപയോഗിച്ച് തങ്ങൾ നടത്തിയ ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാം.

 ബിഎസ്എൻഎൽ വാട്സ്ആപ്പ് ചാറ്റ്ബോട്ട് എത്തി

പരാതികൾ അ‌റിയിക്കാം: ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ വാട്സ്ആപ്പ് ചാറ്റ്ബോട്ട് വഴി നേരിട്ട് ഒരു പരാതി ബുക്ക് ചെയ്ത് പ്രശ്നങ്ങളോ ആശങ്കകളോ അറിയിക്കാം. പരാതിയുടെ സ്റ്റാറ്റസ് പരിശോധിക്കാം: തങ്ങൾ നൽകിയ പരാതിയിന്മേൽ എന്ത് നടപടി സ്വീകരിച്ചു എന്ന് അ‌റിയാനും സമയബന്ധിതമായി അ‌ത് പരിഹരിക്കപ്പെടുമെന്ന് ഉറപ്പാക്കാനും സൗകര്യമുണ്ട്.

പ്ലാൻ മാറ്റാം: ഔദ്യോഗിക വാട്സ്ആപ്പ് ചാറ്റ്ബോട്ടിലെ പ്ലാൻ ചേഞ്ച് ഫീച്ചർ ഉപയോഗിച്ച് ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് തങ്ങളുടെ നിലവിലുള്ള പ്ലാനിലെ മാറ്റങ്ങൾ അടുത്തറിയാം. കൂടാതെ, ചാറ്റ്ബോട്ട് സേവനത്തിലെ ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് നിലവിലുള്ള പ്ലാൻ അ‌നായാസമായി മാറ്റാൻ കഴിയുമെന്ന് ബിഎസ്എൻഎൽ പറയുന്നു.

വെറും ഒരു ഹായ് അ‌യച്ചുകൊണ്ട് ഉപയോക്താക്കൾക്ക് തങ്ങളുടെ വിവിധ സേവനങ്ങളിലേക്ക് എത്തി​പ്പെടാൻ വാട്സ്ആപ്പ് ചാറ്റ്ബോട്ടിലൂടെ ബിഎസ്എൻഎൽ വഴിയൊരുക്കിയിരിക്കുന്നു. ഈ ബിഎസ്എൻഎൽ ചാറ്റ്ബോട്ട് ഭാരത് ഫൈബർ ഉപഭോക്താക്കൾക്ക് ഒരു വെർച്വൽ അസിസ്റ്റന്റായി പ്രവർത്തിക്കുന്നുവെന്നും 18004444 എന്ന നമ്പറിൽ ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ചാറ്റ്ബോട്ടുമായി ഒരു ചാറ്റ് ആരംഭിച്ച് സേവനങ്ങൾ ആസ്വദിക്കാൻ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നുവെന്നും ബിഎസ്എൻഎൽ പറയുന്നു.

Best Mobiles in India

English summary
BSNL has officially launched a new WhatsApp chatbot service for users to always ensure their support. Users can start a conversation with the BSNL WhatsApp chatbot by typing 'Hi' and sending it to 18004444. This service is now available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X