ബിഎസ്എന്‍എല്‍ന്റെ പുതിയ അണ്‍ലിമിറ്റഡ് ഡാറ്റയും കോളും 74 രൂപയ്ക്ക്!
ബിഎസ്എന്‍എല്‍ന്റെ പുതിയ അണ്‍ലിമിറ്റഡ് ഓഫര്‍.
ഈ ഓഫറില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ടോക് വാല്യൂ, 1ജിബി ഡാറ്റ എന്നിവ 74 രൂപയ്ക്കു ലഭിക്കുന്നു. ബിഎസ്എന്‍എല്‍ എംഡി സുനില്‍ കുമാര്‍ പറയുന്നു നിങ്ങള്‍ 74 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്തു കഴിഞ്ഞാല്‍ ബിഎസ്എന്‍ നെറ്റ്വര്‍ക്കിലേക്ക് സൗജന്യ കോളുകളും മറ്റു നെറ്റ്വര്‍ക്കിലേക്ക് 74 മിനിറ്റ്‌സും അഞ്ചു ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും എന്നാണ്.

ഓഗസ്റ്റ് 15 വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ. എന്നാല്‍ രാഖി പെ സൗഗത്ത് കൂടാതെ മറ്റു അണ്‍ലിമിറ്റഡ് ഓഫറുകളും ബിഎസ്എന്‍എല്‍ കൊണ്ടു വന്നിരുന്നു. അതായത് 189 രൂപ, 289 രൂപ, 389 രൂപ എന്നിങ്ങനെ. ഈ ഓഫറുകളില്‍ 18% അധിക ടോക്‌ടൈമും 1ജിബി ഡാറ്റയും നല്‍കുന്നു.
കൂടാതെ 1070 വൈഫൈ ഹോട്ട് സ്‌പോട്ടുകളും ബിഎസ്എന്‍എല്‍ കേരളത്തിലെ ഗ്രാമീണ എക്‌സ്‌ച്ചേഞ്ചുകളില്‍ എത്തിക്കാനായി വിപുലമായ പദ്ധതിയും ഇടുന്നുണ്ട്.


Click it and Unblock the Notifications








