സൗജന്യ കോളുകള്‍, 300എംബി ഡാറ്റ 149 രൂപയ്ക്ക് ബിഎസ്എന്‍എല്‍ നല്‍കുന്നു!
ബിഎസ്എന്‍എല്‍ ന്റെ 149 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ 300എംബി ഡാറ്റയും ലഭിക്കുന്നു.
ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) പുതിയ പ്ലാനമുമായി എത്തിയിരിക്കുകയാണ്. മറ്റു പ്രൈവറ്റ് കമ്പനികളെ എതിര്‍ത്തു നില്‍ക്കാന്‍ ബിഎസ്എന്‍എല്‍ 149 രൂപയുടെ ഒരു പ്രത്യേക പ്ലാനാണ് അവതരിപ്പിക്കുന്നത്.
പ്രതിമാസം 149 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 30 മിനിറ്റു വീതം ഓരോ ദിവസവും ലോക്കല്‍/എസ്റ്റിഡി കോളുകള്‍ ഏതു മൊബൈലിലേക്കും വിളിക്കാവുന്നതാണ്. എന്നാല്‍ 439 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ മൂന്നു മാസം സൗജന്യ അണ്‍ലിമിറ്റഡ് കോളുകളും ആസ്വദിക്കാം. ഈ ഓഫര്‍ ബിഎസ്എന്‍എല്‍ ന്റെ പുതിയ ഉപഭോക്താക്കള്‍ക്കും അല്ലെങ്കില്‍ മറ്റു നമ്പറില്‍ നിന്നും ബിഎസ്എന്‍എല്‍ലേയ്ക്ക് പോര്‍ട്ട് ചെയ്യുന്നവര്‍ക്കും വേണ്ടി മാത്രമാണ്. ഈ പറഞ്ഞ ഓഫറുകള്‍ക്കു പുറമേ 300എംബി ഡാറ്റയും ഇതിനോടൊപ്പം നല്‍കുന്നു. ജനുവരി 24 മുതലാണ് ഈ പ്ലാന്‍ നിലവില്‍ വരുന്നത്.
149 രൂപ

439 രൂപ

പുതിയ ഉപഭോക്താക്കള്‍ക്ക് മാത്രം

ഡാറ്റ ഓഫര്‍


Click it and Unblock the Notifications








