ഇതാണ് ബിഎസ്എന്‍എല്ലിന്റെ 78 രൂപ പ്രീപെയ്ഡ് പ്ലാന്‍..!

|

ടെലികോം താരിഫ് രംഗത്ത് മത്സരം കൂടുതല്‍ കടുപ്പിച്ച് ആകര്‍ഷണീയമായ പ്ലാനുമായി ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നു. ഇപ്പോള്‍ ബിഎസ്എന്‍എല്‍ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാര്‍ക്കായി 78 രൂപയുടെ എന്‍ട്രി ലെവല്‍ പ്ലാന്‍ പ്രഖ്യാപിച്ചു.

 

ഈ പ്ലാനില്‍

ഈ പ്ലാനില്‍

ഈ പ്ലാനില്‍ പ്രതിദിനം 2ജിബി ഡേറ്റ, ലോക്കല്‍ എസ്റ്റിഡി അണ്‍ലിമിറ്റഡ് കോള്‍ എന്നിവ 10 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. അതായത് മൊത്തത്തില്‍ 20ജിബി ഡേറ്റ നിങ്ങള്‍ക്കു ലഭിക്കുന്നു. ഈ പ്രീപെയ്ഡ് പ്ലാന്‍ ഡല്‍ഹി, മുംബൈ എന്നീ സര്‍ക്കിളുകളില്‍ മാത്രമാണ് ലഭ്യമാകുന്നത്.

ജിയോ അവതരിപ്പിച്ചു

ജിയോ അവതരിപ്പിച്ചു

എന്നാല്‍ നിലവില്‍ ഈ രൂപയ്ക്ക് ജിയോ പ്ലാന്‍ അവകരിപ്പിച്ചിട്ടില്ല. എന്നാല്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് 98 രൂപയുടെ പ്ലാന്‍ ജിയോ അവതരിപ്പിച്ചു. ഇതില്‍ 2ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. അങ്ങനെ മൊത്തത്തില്‍ 56ജിബി ഡേറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുന്നത്. കൂടാതെ ഇതില്‍ സൗജന്യമായി ജിയോ ആപ്‌സ് സബ്‌സ്‌ക്രിപ്ഷനും ഉണ്ട്.

ബിഎസ്എന്‍എല്‍
 

ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ ഈയിടെയാണ് തങ്ങളുടെ 29 രൂപ പ്ലാന്‍ പരിഷ്‌കരിച്ചത്. നിലവില്‍ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍, 300എസ്എംഎസ്, 1ജിബി ഡേറ്റ എന്നിവ ഏഴു ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

ആന്‍ഡ്രോയ്ഡില്‍ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നത് എങ്ങനെ?ആന്‍ഡ്രോയ്ഡില്‍ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നത് എങ്ങനെ?

Best Mobiles in India

Read more about:
English summary
BSNL launches Rs 78 prepaid plan

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X