റിലയന്‍സ് ജിയോയുമായി മത്സരിക്കാന്‍ ബി.എസ്.എന്‍.എലിന്റെ 899 രൂപയുടെ ഡാറ്റാ പ്ലാന്‍

|

ജിയോ വിപ്ലവമാണല്ലോ ഇപ്പോള്‍ ടെലികോം രംഗത്ത് നടക്കുന്നത്. പലപ്പോഴായി ഇതിനെ മറികടക്കാന്‍ ബി.എസ്.എന്‍.എല്‍ നിരവധി ഓഫറുകള്‍ അവതരിപ്പിക്കുകയുണ്ടായി എന്നാല്‍ വേണ്ട ഫലംകണ്ടില്ല. ഇപ്പോഴിതാ പുത്തനൊരു ഓഫറുമായി വിപണിയിലെത്തിയിരിക്കുകയാണ് കമ്പനി. ബി.എസ്.എന്‍.എല്‍ ഉപയോക്താക്കള്‍ക്കായി 899 രൂപയുടെ ഓഫറാണ് നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഓഫറില്‍ ലഭിക്കുക

ഓഫറില്‍ ലഭിക്കുക

കോളിംഗ്, ഡാറ്റ, എസ്.എം.എസ് എന്നിവ നല്‍കുന്നതാണ് ഈ ഓഫര്‍. അണ്‍ലിമിറ്റഡ് ലോക്കല്‍/നാഷണല്‍ കോളിംഗാണ് 899 രൂപയുടെ ഓഫറില്‍ ലഭിക്കുക. ദിവസേന 1.5 ജി.ബിയുടെ ഡാറ്റയും പ്രതിദിനം 50 എസ്.എം.എസും ഉപയോക്താക്കള്‍ക്ക് ലഭിക്കും. 180 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി. ആകെ 270 ജി.ബിയുടെ ഡാറ്റലഭിക്കും.

ഓഫര്‍

ഓഫര്‍

ജിയോയുടെ 1,999 രൂപയുടെ ഓഫറിനെ വെല്ലുവിളിക്കുന്നതാണ് ബി.എസ്.എന്‍.എലിന്റെ പുതിയ 899 രൂപയുടെ ഓഫര്‍. ദിവസേന 100 എസ്.എം.എസാണ് ജിയോ നല്‍കുന്നത്. 180 ദിവസം വാലിഡിറ്റിയുള്ള ജിയോയുടെ ഈ ഓഫറില്‍ 125 ജി.ബി ഡാറ്റ ദിവസ പരിധിയില്ലാത ഉപയോഗിക്കാനാകും. ഇതിനെല്ലാമുപരി ജിയോ ടി.വി, ജിയോ സിനിമ അടക്കമുള്ള ജിയോ സ്യൂട്ട് ആപ്പുകളും ഈ ഓഫറില്‍ ലഭിക്കും.

3ജി

3ജി

മറ്റൊരു പ്രധാന കാര്യമെന്നത് ജിയോ നല്‍കുന്നത് 4ജി ഡാറ്റാസ്പീഡാണെങ്കില്‍ ബി.എസ്.എന്‍.എലില്‍ അത് 3ജി മാത്രമാണ്.

ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചത്

ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചത്

ഈയിടെ മൂന്ന് ആന്വല്‍ പ്ലാനുകളാണ് പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചത്. 1,312, 1,699, 2,099 രൂപയുടെ പ്ലാനുകളായിരുന്നു ഇവ. 1,312 രൂപയുടെ ഓഫറിലൂടെ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്.റ്റി.ഡി കോളിംഗ് ഡല്‍ഹി, മുംബൈ പരിധിയില്‍ നല്‍കിയിരുന്നു. 100 എസ്.എം.എസും 5ജി.ബി ഡാറ്റയും ദിനംപ്രതി ഈ ഓഫറിലൂടെ ലഭിക്കും. കൂടാതെ ഇഷ്ടപ്പെട്ട റിംഗ് ബാക്ക് ടൂണുകളും ലഭ്യമാക്കിയിരുന്നു.

ഈ പരിധി കഴിഞ്ഞാല്‍

ഈ പരിധി കഴിഞ്ഞാല്‍

1,699, 2,099 രൂപയുടെ ഓഫറുകളില്‍ ദിവസേന പരിധിയില്ലാതെ കോളിംഗിനാകും. 1,699 രൂപയുടെ ഓഫറില്‍ ദിവസേന 2ജി.ബി ഡാറ്റയും 2,099 രൂപയുടെ ഓഫറിലൂടെ ദിവസേന 4 ജി.ബി ഡാറ്റയും ഉപയോഗിക്കാം. ഈ പരിധി കഴിഞ്ഞാല്‍ 80kbps സ്പീഡ് മാത്രമേ ലഭിക്കുകയുള്ളൂ.

ലണ്ടൻ ഹാക്കറിന്റെ അവകാശവാദം തള്ളി ഇലക്ഷൻ കമ്മിഷൻലണ്ടൻ ഹാക്കറിന്റെ അവകാശവാദം തള്ളി ഇലക്ഷൻ കമ്മിഷൻ

Best Mobiles in India

Read more about:
English summary
BSNL launches Rs 899 data plan, here's what it offers vs Reliance Jio's Rs 1999 plan with same validity

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X