Home
News

അ‌ന്യായമില്ല, ഇവിടെ ന്യായവില മാത്രം! പുതിയ രണ്ട് ബ്രോഡ്ബാൻഡ് പ്ലാനുകളുമായി BSNL

ഇന്ത്യയിലെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവന രംഗത്തെ വിശ്വസ്ത സ്ഥാപനങ്ങളിലൊന്നായ ബിഎസ്എൻഎൽ (BSNL) തങ്ങളുടെ വരിക്കാർക്കായി ഫൈബർ ബേസിക് ഒടിടി, ഫൈബർ ബേസിക് സൂപ്പർ എന്നിങ്ങനെ രണ്ട് പുതിയ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ പ്രഖ്യാപിച്ചു. ഇതിൽ ഒരു പ്ലാൻ ഒടിടി അ‌ടക്കമുള്ള അ‌ധിക ആനുകൂല്യവുമായാണ് എത്തുന്നത്.

ന്യായമായ വിലയിലാണ് പുതിയ രണ്ട് ബ്രോഡ്ബാൻഡ് പ്ലാനുകളും ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിരിക്കുന്നത്. അ‌തിൽ, ഒടിടി സബ്സ്ക്രിപ്ഷനോടെ എത്തുന്ന പ്ലാൻ പ്രതിമാസം 599 രൂപ നിരക്കിലും രണ്ടാമത്തെ സൂപ്പർ പ്ലാൻ 699 രൂപ നിരക്കിലും ആണ് എത്തുന്നത്. മികച്ച ​ഇന്റർനെറ്റ് വേഗതയും ഈ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ന്യായവില മാത്രം! പുതിയ രണ്ട് ബ്രോഡ്ബാൻഡ് പ്ലാനുകളുമായി BSNL

599 രൂപയുടെ പ്ലാൻ 75 Mbps വരെ ഇൻ്റർനെറ്റ് വേഗത നൽകുമ്പോൾ വെറും 100 രൂപ മാത്രം കൂടുതലുള്ള 699 രൂപയുടെ പുതിയ സൂപ്പർ പ്ലാൻ 125 Mbps വരെ ഇൻ്റർനെറ്റ് വേഗത വാഗ്ദാനം ചെയ്യുന്നു. ഫൈബർ ബേസിക് OTT, ഫൈബർ ബേസിക് സൂപ്പർ പ്ലാനുകൾ പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

599 രൂപയുടെ ബിഎസ്എൻഎൽ ഫൈബർ ബേസിക് ഒടിടി പ്ലാൻ: ഫൈബർ ബേസിക് ഒടിടി പ്ലാൻ പ്രതിമാസം 599 രൂപ നിരക്കിൽ 75 Mbps വരെ ഇൻ്റർനെറ്റ് വേഗതയും പ്രതിമാസം 4,000GB ഡാറ്റയും നൽകുന്നു. ന്യായമായ ഉപയോഗ നയം (FUP) പ്രകാരം നിശ്ചിത ഡാറ്റയുടെ ഉപയോഗശേഷം ഇന്റർനെറ്റ് വേഗത 4 Mbps ആയി കുറയും.

ന്യായവില മാത്രം! പുതിയ രണ്ട് ബ്രോഡ്ബാൻഡ് പ്ലാനുകളുമായി BSNL

599 രൂപയുടെ ഫൈബർ ബേസിക് ഒടിടി പ്ലാൻ ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിംഗ് വാഗ്ദാനം ചെയ്യുന്നു, ഡിസ്നി+ ഹോട്ട്സ്റ്റാർ സൂപ്പർ പ്ലാൻ സബ്‌സ്‌ക്രിപ്‌ഷനാണ് ഈ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിൽ ഉൾപ്പെടുന്ന ഒടിടി ആനുകൂല്യം. ബിഎസ്എൻഎൽ ​ഫൈബർ സേവനങ്ങൾ ലഭ്യമാകുന്ന ഇന്ത്യയിലെ ടെലിക്കോം സർക്കിളുകളിലെല്ലാം ഈ പ്ലാൻ ലഭ്യമാകും.

699 രൂപയുടെ ബിഎസ്എൻഎൽ ഫൈബർ ബേസിക് സൂപ്പർ പ്ലാൻ: 125 Mbps വരെ ഇൻ്റർനെറ്റ് വേഗതയും പ്രതിമാസം 4,000GB ഡാറ്റയും ആണ് ഈ പ്ലാനിന്റെ പ്രധാന ആനുകൂല്യങ്ങൾ. FUP നയപ്രകാരം നിശ്ചിത ഡാറ്റ ഉപയോഗിച്ചുതീർത്താൽ പിന്നീട് 8 Mbps വരെ വേഗതയിൽ ആണ് ഇൻ്റർനെറ്റ് ലഭ്യമാകുക.

699 രൂപയുടെ ബിഎസ്എൻഎൽ പ്ലാനും സൗജന്യ ഫിക്സഡ് ലൈൻ കണക്ഷനിലൂടെ അൺലിമിറ്റഡ് വോയ്‌സ് കോളിങ് വാഗ്ദാനം ചെയ്യുന്നു. പഞ്ചാബ് ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ ടെലിക്കോം സർക്കിളിലും ഈ പ്ലാൻ ലഭ്യമാണ്. ഈ പ്ലാനുകൾ തെരഞ്ഞെടുക്കുന്നവർക്ക് ഒരു സ്റ്റാറ്റിക് IPv4/6-ന് പ്രതിവർഷം 3,000 രൂപ വിലയുള്ള ഒരു സ്റ്റാറ്റിക് ഐപി വിലാസവും ലഭിക്കും.

ന്യായവില മാത്രം! പുതിയ രണ്ട് ബ്രോഡ്ബാൻഡ് പ്ലാനുകളുമായി BSNL

കൂടുതൽ വരിക്കാരെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് സേവനങ്ങളിലേക്ക് ആകർഷിക്കാൻ ഈ പുതിയ ബിഎസ്എൻഎൽ പ്ലാനുകൾക്ക് കഴിയും എന്ന് പ്രതീക്ഷിക്കുന്നു. ഈ രണ്ട് പ്ലാനുകളും മാന്യമായ, ന്യായമായ നിരക്കിൽ മികച്ച ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഒരുപ്ലാൻ കുറഞ്ഞ വിലയിൽ മാന്യമായ വേഗതയും അ‌തോടൊപ്പം ഒടിടി ആനുകൂല്യവും ഉൾപ്പെടുത്തി അ‌വതരിപ്പിച്ചിരിക്കുന്നു.

രണ്ടാമത്തെ പ്ലാൻ കുറഞ്ഞ നിരക്കിൽ സൂപ്പർ വേഗതയും ആവശ്യത്തിന് ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. അതേസമയം, പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നതിനൊപ്പം, നിലവിലുള്ള ചില ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ചിലത് ബിഎസ്എൻഎൽ ഉടൻ നിർത്തലാക്കുകയും ചെയ്യും. ഈ നിർത്തലാക്കുന്ന പ്ലാനുകൾ ഉപയോഗിക്കുന്നവർ പുതിയ പ്ലാനുകളിലേക്ക് മൈഗ്രേറ്റ് ചെയ്യപ്പെടും. ഈ മാറ്റങ്ങൾ 2024 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.

More from GizBot

Best Mobiles in India

English summary
BSNL has announced two new Bharat Fiber broadband plans for its subscribers namely Fiber Basic OTT and Fiber Basic Super. Out of which, the first plan with OTT subscription is priced at Rs 599 per month and the Fiber Basic Super plan is priced at Rs 699. These plans offer the best internet speed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X