ബിഎസ്എന്‍എല്‍ 2017: 144 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍, വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ലക്ഷ്യമിടുന്നു!
2017ല്‍ ബിഎസ്എന്‍എല്‍ 144 രൂപ്ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകള്‍ നല്‍കാന്‍ പോകുന്നു.
സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍ കഴിഞ്ഞ വര്‍ഷം ടെലികോം മേഖലയില്‍ ആകര്‍ഷിക്കുന്ന ഓഫറുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത്. ഇപ്പോള്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ 2017ല്‍ നടത്താന്‍ തീരുമാനിക്കുന്നു.

ഒരു പുതുവര്‍ഷ സമ്മാനം എന്ന രീതിയിലാണ് അണ്‍ലിമിറ്റഡ് കോളുകള്‍ ബിഎസ്എന്‍എല്‍ നല്‍കുന്നുത്.
പ്രതിമാസം 144 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകള്‍ ഏതു നെറ്റ്വര്‍ക്കിലേക്കും ഒരു മാസത്തേക്ക് വിളിക്കാം. ഇതു കൂടാതെ ഈ റീച്ചാര്‍ജ്ജില്‍ തന്നെ ബിസ്എന്‍എല്‍ 300 എംബി സൗജന്യ ഡാറ്റയും നല്‍കുന്നു. ഇപ്പോള്‍ 4,400 വൈ-ഫൈ ഹോട്ട്‌സോപോട്ടുകളാണ് ബിഎസ്എന്‍എല്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ അടുത്ത വര്‍ഷത്തിനുളളില്‍ 40,000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നതെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ പറഞ്ഞു. 144 രൂപയ്ക്കുളള ഈ പുതിയ പദ്ധതി ആറു മാസത്തേക്കാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.
144 രൂപയുടെ റീച്ചാര്‍ജ്ജ്

സൗജന്യ ഡാറ്റ

വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍

വാലിഡിറ്റി


Click it and Unblock the Notifications








