Home
News

​വൈ​ഫൈ ഉണ്ടെങ്കിൽ കോൾ ചെയ്യാം; ബിഎസ്എൻഎൽ VoWiFi കോളിങ് സേവനം രാജ്യവ്യാപകമായി ലോഞ്ച് ചെയ്തു

വരിക്കാർക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ പരിശ്രമിച്ചുവരുന്ന ബിഎസ്എൻഎൽ (BSNL) ഒരു നിർണായക നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുന്നു. ഇനി ഇന്ത്യയിലെ ഏത് ടെലിക്കോം സർക്കിളിലുള്ള ബിഎസ്എൻഎൽ വരിക്കാരനും ​വൈ​ഫൈ കണക്ഷൻ ഉപയോഗപ്പെടുത്തിക്കൊണ്ട് കോളിങ് നടത്താം. രാജ്യവ്യാപകമായി വോയ്‌സ് ഓവർ വൈ-ഫൈ (VoWiFi) അഥവാ വൈ-ഫൈ കോളിംഗ് പുറത്തിറക്കുന്നതായി ബിഎസ്എൻഎൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വീടുകൾ, ഓഫീസുകൾ, ബേസ്‌മെന്റുകൾ, വിദൂര സ്ഥലങ്ങൾ തുടങ്ങിയ ദുർബലമായതോ മൊബൈൽ സിഗ്നൽ ഇല്ലാത്തതോ ആയ പ്രദേശങ്ങളിൽ വ്യക്തവും വിശ്വസനീയവുമായ കണക്റ്റിവിറ്റി VoWiFi കോളിങ് വാഗ്ദാനം ചെയ്യുന്നു.

തേർഡ്പാർട്ടി ആപ്ലിക്കേഷനുകളുടെ ആവശ്യമില്ലാതെ, ഉപഭോക്താവിന്റെ നിലവിലുള്ള മൊബൈൽ നമ്പറും ഹാൻഡ്‌സെറ്റ് ഡയലറും ഉപയോഗിച്ച് തന്നെ വൈ-ഫൈ നെറ്റ്‌വർക്കിലൂടെ വോയ്‌സ് കോളുകളും ടെക്സ്റ്റ് സന്ദേശങ്ങളും വിളിക്കാനും സ്വീകരിക്കാനും ഈ പുതിയ സേവനം ബി‌എസ്‌എൻ‌എൽ ഉപയോക്താക്കളെ അനുവദിക്കുന്നു. ഇത് വരിക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു നിർണായക നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

ബിഎസ്എൻഎൽ VoWiFi കോളിങ് സേവനം രാജ്യവ്യാപകമായി ലോഞ്ച് ചെയ്തു

VoWiFi സേവനം ഉപയോഗപ്പെടുത്തി കോൾ ചെയ്യാൻ ഉപയോക്താവ് ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് തന്നെ ഉപയോഗിക്കണം എന്ന് നിർബന്ധമില്ല. ഇന്ത്യയിലെ ഏത് ടെലിക്കോം കമ്പനിയുടെ ​വൈ​ഫൈ കണക്ഷൻ ഉപയോഗിച്ചും ഉപയോക്താക്കൾക്ക് ഈ സേവനം ലഭിക്കും. എന്നാൽ തടസമില്ലാത്ത കണക്ഷൻ ആയിരിക്കണം എന്നുമാത്രം.

നെറ്റ്വർക്ക് കരുത്തിന്റെ കാര്യത്തിൽ ഒട്ടനവധി പരിമിതികൾ നേരിടുന്ന ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. മറ്റ് ടെലിക്കോം കമ്പനികൾ 5ജി വരെ എത്തിയിട്ടും ബിഎസ്എൻഎൽ 4ജി വ്യാപനം പുരോഗമിക്കുന്നതേയുള്ളൂ. നിലവിൽ ഒരുലക്ഷത്തിൽ പരം 4ജി ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചത് ഏതാനും മാസം മുൻപ് മാത്രമാണ്.

ബിഎസ്എൻഎൽ VoWiFi കോളിങ് സേവനം രാജ്യവ്യാപകമായി ലോഞ്ച് ചെയ്തു

ഇപ്പോൾ സ്ഥാപിച്ച ടവറുകൾ തന്നെ രാജ്യമെമ്പാടുമുള്ള വരിക്കാരുടെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ല. ഈ സാഹചര്യത്തിൽ ഏത് കമ്പനിയുടെ ആയാലും ശരി ​വൈ​​ഫൈ കണക്ട് ചെയ്യാൻ അ‌വസരമുണ്ടെങ്കിൽ ബിഎസ്എൻഎൽ നമ്പർ ഉപയോഗിച്ച് കോൾ ചെയ്യാനാകും എന്നത് നിരവധി ബിഎസ്എൻഎൽ വരിക്കാർക്ക് മെച്ചപ്പെട്ട കോളിങ് സൗകര്യം ലഭ്യമാക്കാൻ സഹായിക്കും.

മാസങ്ങൾക്ക് മുൻപ് തന്നെ ഏതാനും ചില സർക്കിളുകളിൽ ബിഎസ്എൻഎൽ വോയ്‌സ് ഓവർ വൈ-ഫൈ കോളിങ് സേവനം ആരംഭിച്ചിരുന്നു. ഇപ്പോഴത് രാജ്യവ്യാപകമായി ലഭ്യമാക്കിയിരിക്കുന്നു എന്നതാണ് പുതിയ വാർത്ത. അധിക നിരക്കുകളൊന്നുമില്ലാതെ തികച്ചും സൗജന്യമായി ഉപയോക്താക്കൾക്ക് വൈ-ഫൈ അധിഷ്ഠിത കോളിങ് സേവനം ഉപയോഗിക്കാനാകും. കോൾ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം നെറ്റ്‌വർക്ക് തിരക്ക് കുറയ്ക്കാനും ഈ നീക്കം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബി‌എസ്‌എൻ‌എൽ പറഞ്ഞു.

മൊബൈൽ കവറേജ് പരിമിതമായേക്കാവുന്ന ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലും ഈ സേവനം പ്രത്യേകിച്ചും പ്രയോജനകരമാണ് എന്ന് കമ്യൂണിക്കേഷൻ മന്ത്രാലയം പറഞ്ഞു. മിക്ക പുതിയ സ്മാർട്ട്‌ഫോണുകളും ഈ സേവനം പിന്തുണയ്‌ക്കുന്നവയാണ്. ഉപഭോക്താക്കൾക്ക് അവരുടെ ഫോണിന്റെ സെറ്റിങ്സിൽ എത്തി വൈ-ഫൈ കോളിങ് ഓപ്ഷൻ എനേബിൾ ചെയ്ത് ഈ സേവനം ആക്ടിവേറ്റ് ചെയ്യാം.

ബിഎസ്എൻഎൽ VoWiFi കോളിങ് സേവനം രാജ്യവ്യാപകമായി ലോഞ്ച് ചെയ്തു

ഈ സേവനം സംബന്ധിച്ച വിവരങ്ങൾ അ‌റിയാൻ ഉപഭോക്താക്കൾക്ക് അടുത്തുള്ള ബി‌എസ്‌എൻ‌എൽ കസ്റ്റമർ കെയർ സെന്റർ സന്ദർശിക്കാം അല്ലെങ്കിൽ 1800-1503 എന്ന നമ്പറിൽ ബി‌എസ്‌എൻ‌എൽ ഹെൽപ്പ്‌ലൈനിൽ ബന്ധപ്പെടാം. ജിയോ, എയർടെൽ തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികൾ വളരെക്കാലമായി വോയ്‌സ് വൈഫൈ ആക്‌സസ് വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യവ്യാപകമായി ഈ സേവനം അ‌വതരിപ്പിച്ചുകൊണ്ട് ഇപ്പോൾ ബിഎസ്എൻഎല്ലും ഈ നിരയിലേക്ക് ഉയർന്നിരിക്കുന്നു.

ബിഎസ്എൻഎല്ലിന്റെ മൊബൈൽ സിഗ്നൽ ദുർബലമാണെങ്കിലും, സബ്‌സ്‌ക്രൈബുചെയ്‌ത ടെലികോം നെറ്റ്‌വർക്ക് വഴി കോളുകൾ റൂട്ട് ചെയ്യുന്നതിന് ഈ ഫീച്ചർ പിന്തുണയ്ക്കുന്ന സ്മാർട്ട്‌ഫോണുകൾ ഓട്ടോമാറ്റിക്കായി വൈ-ഫൈയിലേക്ക് മാറുന്നു. വാട്സ്ആപ്പിലും മറ്റും ഡാറ്റ ഉപയോഗിച്ച് കോളിങ് നടത്തുന്നതിന്റെ മറ്റൊരു രൂപം എന്ന് VoWiFi കോളിങ്ങിനെ പറയാം. എങ്കിലും വാട്സ്ആപ്പ് കോളിന് രണ്ട്​ പേർക്കും ഡാറ്റ വേണം, എന്നാലിവിടെ VoWiFi കോളിങ്ങിന് കോൾ വിളിക്കുന്ന ആൾക്ക് മാത്രം ഡാറ്റ പിന്തുണ ഉണ്ടായാൽ മതി.

More from GizBot

Best Mobiles in India

English summary
BSNL has launched its VoWiFi calling service nationwide. This new service allows BSNL customers to make and receive voice calls and text messages over Wi-Fi networks using their existing mobile number and handset dialer, without the need for third-party applications.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X