Home
News

BSNL | മലയാളികളുടെ മനസിൽ കയറിയ ബിഎസ്എൻഎൽ പ്ലാനുകൾ

ഒരു റീചാർജ് പ്ലാൻ സെലക്റ്റ് ചെയ്യുമ്പോൾ നാം പ്രാധാന്യം നൽകുന്ന പല കാര്യങ്ങളും ഉണ്ടാകാം. പ്ലാൻ വാലിഡിറ്റി മുതൽ ഡാറ്റയും നിരക്കുമെല്ലാം അക്കാര്യത്തിൽ നിർണായകമാണ്. വലിയ ചിന്തയൊന്നുമില്ലാതെ ഏതെങ്കിലുമൊരു പ്ലാൻ സെലക്റ്റ് ചെയ്യുന്നവരുമുണ്ട്. ഇതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ചോയ്സുകളാണ്. തിരുമാനങ്ങൾക്ക് പിന്നിലെ കാരണങ്ങൾ മനസിലാക്കാനും പ്രയാസമാണ്.

എന്നാൽ തങ്ങളുടെ യൂസേഴ്സ് ഏറ്റവും കൂടുതൽ സെലക്റ്റ് ചെയ്യുന്ന പ്ലാനുകൾ ഏതൊക്കെയാണെന്ന് ടെലിക്കോം കമ്പനികൾക്ക് നല്ല ധാരണയുണ്ട് താനും. ഇത് ജനപ്രിയ പ്ലാനുകൾ (Popular prepaid Plans) എന്ന രീതിയിൽ കമ്പനികൾ അവതരിപ്പിക്കാറുമുണ്ട്. രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലും (BSNL) തങ്ങളുടെ യൂസേഴ്സ് ഏറ്റവും അധികം ഉപയോഗിക്കുന്ന പ്ലാനുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആകെ 12 പ്ലാനുകളാണ് ഇത്തരത്തിൽ ബിഎസ്എൻഎൽ എടുത്ത് കാണിക്കുന്നത്.

BSNL | മലയാളികളുടെ മനസിൽ കയറിയ ബിഎസ്എൻഎൽ പ്ലാനുകൾ

ഇക്കൂട്ടത്തിൽ വരുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനും നിരക്ക് കൂടിയ ഓഫറും പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. ഇത് കമ്പനിയുടെ കേരള സർക്കിളിന് മാത്രം ബാധകമായ ലിസ്റ്റ് ആണെന്നത് യൂസേഴ്സ് അറിഞ്ഞിരിക്കണം. മറ്റ് ടെലിക്കോം സർക്കിളുകളിൽ ഒരുപക്ഷെ മറ്റ് പ്ലാനുകളായിരിക്കാം പോപ്പുലർ ലിസ്റ്റിൽ വരുന്നത്. 48 രൂപ വില വരുന്ന വോയ്സ് വൌച്ചറാണ് ഇക്കൂട്ടത്തിലെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ. ഏറ്റവും നിരക്ക് കൂടിയ പ്ലാനിന് 347 രൂപയും നൽകണം. ഈ രണ്ട് പ്ലാനുകളെക്കുരിച്ചും വിശദമായി നോക്കാം.

347 രൂപയുടെ ബിഎസ്എൻഎൽ വോയ്സ് വൌച്ചർ : 54 ദിവസമാണ് ഈ വൌച്ചറിന് ബിഎസ്എൻഎൽ നൽകിയിരിക്കുന്ന വാലിഡിറ്റി. അതായത് ഏതാണ്ട് രണ്ട് മാസത്തോളം വരുന്ന വാലിഡിറ്റി പിരീയഡ്. ഡെയിലി 2 ജിബി ഡാറ്റയും ഈ വോയ്സ് വൌച്ചർ ഓഫർ ചെയ്യുന്നു. ഡെയിലി ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയിക്കുറയുമെന്ന് മാത്രം. അൺലിമിറ്റഡ് വോയ്സ് കോളുകളും എസ്എംഎസ് സൌകര്യവും ചലഞ്ചസ് അരീന മൊബൈൽ ഗെയിമിങ് സർവീസും യൂസേഴ്സിന് ലഭിക്കും.

48 രൂപയുടെ ബിഎസ്എൻഎൽ വോയ്സ് വൌച്ചർ : 30 ദിവസത്തേക്കാണ് 48 രൂപ വിലയുള്ള വോയ്സ് വൌച്ചറിന് വാലിഡിറ്റി ലഭിക്കുന്നത്. ഈ നിരക്കിൽ 30 ദിവസത്തെ വാലിഡിറ്റി ലഭിക്കുമെങ്കിലും ഈ വൌച്ചറിന് ഒപ്പം പ്ലാൻ എക്സ്റ്റൻഷൻ സാധ്യമാകില്ല. 10 രൂപ നിങ്ങളുടെ മെയിൻ അക്കൌണ്ടിലും ലഭ്യമാകും. വോയ്സ് കോളുകൾ മിനിറ്റിന് 20 പൈസ എന്ന നിരക്കിൽ ലഭ്യമാകും. മറ്റ് ആനുകൂല്യങ്ങൾ ഒന്നും തന്നെ 48 രൂപയുടെ ബിഎസ്എൻഎൽ വോയ്സ് വൌച്ചർ നൽകുന്നില്ലെന്ന കാര്യവും യൂസേഴ്സ് ഓർത്ത് വയ്ക്കണം. ഏറെ ഉപയോഗപ്രദമായ രണ്ട് ബിഎസ്എൻഎൽ പ്ലാനുകൾ കൂടി പരിചയപ്പെടാൻ തുടർന്ന് വായിക്കുക.

228 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ : ഒരു മാസം വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകളിൽ ഒന്ന്. എല്ലാ ദിവസവും 2 ജിബി ഡാറ്റയും യൂസേഴ്സിന് ലഭിക്കും. ഡെയിലി ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയുമെന്നും അറിഞ്ഞിരിക്കുക. അൺലിമിറ്റഡ് വോയ്സ് കോളുകളും ഡെയിലി 100 എസ്എംഎസുകളും 228 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നു. ചലഞ്ചസ് അരീന മൊബൈൽ ഗെയിമിങ് സേവനവും യൂസേഴ്സിന് ലഭിക്കും.

239 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ : ഈ ഓഫറും ഒരു മാസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. അതായത് എല്ലാ മാസവും ഒരേ ദിവസം തന്നെ റീചാർജ് ചെയ്യണം. അൺലിമിറ്റഡ് വോയ്സ് കോളുകളും ഡെയിലി 100 എസ്എംഎസുകളും പ്ലാനിലുണ്ട്. ഡെയിലി രണ്ട് ജിബി ഡാറ്റയും 239 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
The public-sector telecom company BSNL has also listed the most popular plans among its users. BSNL is showing a total of 12 plans in this way.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X