Home
News

തനി നാടന് സമയമെടുക്കും, ഇനി സ്വൽപ്പം വിദേശി ആകാം! 5G: വിദേശ കമ്പനികളുടെ സഹായം കൊതിച്ച് BSNL

ബിഎസ്എൻഎൽ വരിക്കാരാകെ കൊതിയോടെ കാത്തിരിക്കുന്നത് ഒരു സുപ്രധാന പ്രഖ്യാപനമാണ് ബിഎസ്എൻഎൽ 5ജി (BSNL 5G). നിലവിൽ ബിഎസ്എൻഎൽ 4ജി വ്യാപനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷ്യമിട്ട ഒരുലക്ഷം ​സൈറ്റുകളിൽ 4ജി ടവറുകൾ സ്ഥാപിക്കാനുള്ള ബിഎസ്എൻഎൽ ശ്രമം അ‌വസാന ഘട്ടത്തിലേക്ക് അ‌ടുത്തുകൊണ്ടിരിക്കുന്നു. ഇതിന് പിന്നാലെ തന്നെ 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് ബിഎസ്എൻഎൽ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി 5ജി പരീക്ഷണങ്ങൾ ഉൾപ്പെടെ ഒരുഭാഗത്ത് നടക്കുന്നുണ്ട്. എന്നാൽ 4ജിയുടെ കാര്യത്തിൽ വന്നതുപോലൊരു തടസം 5ജി സേവനങ്ങൾ ആരംഭിക്കുന്ന കാര്യത്തിലും ഉണ്ടാകുമോ എന്ന ഒരു സംശയം ഇപ്പോൾ നിലനിൽക്കുന്നു. കേന്ദ്ര സർക്കാരിന്റെ ചില മാനദണ്ഡങ്ങളാണ് അ‌തിന് കാരണം.

ഒരുപാട് ​വൈകി 2023ൽ മാത്രമാണ് ബിഎസ്എൻഎല്ലിന് 4ജി സേവനങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങളിലേക്ക് കടക്കാൻ കഴിഞ്ഞത്. അ‌ന്ന് ബിഎസ്എൻഎല്ലിന് മുന്നിൽ കേന്ദ്രം വച്ച ഒരു ഉപാദി തദ്ദേശീയമായി വികസിപ്പിച്ച ​ടെക്നോളജിയും ഡി​വൈസുകളും ഉപയോഗിച്ച് മാത്രമേ രാജ്യത്ത് 4ജി വ്യാപനം നടത്താവൂ എന്നായിരുന്നു.

തനി നാടന് സമയമെടുക്കും! 5G: വിദേശ കമ്പനികളുടെ സഹായം കൊതിച്ച് BSNL

മറ്റ് സ്വകാര്യ കമ്പനികൾക്കൊന്നുമില്ലാതിരുന്ന തദ്ദേശീയ 4ജി ടെക്നോളജി എന്ന നിബന്ധന ബിഎസ്എൻഎല്ലിന് മേൽ കെട്ടിവച്ചത് അ‌തിന്റെ 4ജി സേവനങ്ങൾ വീണ്ടും ​വൈകുന്നതിന് കാരണമായി എന്നത് ഒരു പച്ചയായ സത്യമാണ്. തുടർന്ന് തദ്ദേശീയമായി 4ജി ടെക്നോളജി വികസിപ്പിക്കാനും അ‌ത് പരീക്ഷിച്ച് ഫലം ഉറപ്പിക്കാനുമൊക്കെ ഒരുപാട് സമയമെടുത്തു.

പരീക്ഷണങ്ങൾക്കെല്ലാമൊടുവിൽ ആരംഭിച്ച ബിഎസ്എൻഎൽ 4ജി വ്യാപനം അ‌ന്തമ ഘട്ടത്തിലേക്ക് അ‌ടുത്തുകൊണ്ടിരിക്കുകയാണ്. 4ജിയുടെ കാര്യത്തിൽ ഉണ്ടായ കാലതാമസം 5ജി ​ടെക്നോളജിയുടെ കാര്യത്തിൽ ഉണ്ടാകാതിരിക്കാൻ, 4ജി വ്യാപനത്തിന് സമാന്തരമായി തന്നെ 5ജി ടെക്നോളജി വികസനവും നടന്നു. ഇത് ഏതാണ്ട് വിജയകരമായി പൂർത്തിയായിരിക്കെ ഇപ്പോൾ 5ജി വ്യാപനത്തിനായുള്ള ഡി​വൈസുകളെച്ചൊല്ലി ചർച്ചകൾ നടക്കുകയാണ്.

തനി നാടന് സമയമെടുക്കും! 5G: വിദേശ കമ്പനികളുടെ സഹായം കൊതിച്ച് BSNL

4ജിയുടെ കാര്യത്തിൽ ഉണ്ടായ കാലതാമസ പ്രതിസന്ധി ഒഴിവാക്കാൻ 5ജി ഡി​വൈസുകൾ വിദേശ വെണ്ടർമാരിൽ നിന്ന് വാങ്ങാൻ ബിഎസ്എൻഎൽ ആഗ്രഹിക്കുന്നു. 4ജിയുടെ കാര്യത്തിൽ കാണിച്ച 'തദ്ദേശീയ' കടുംപിടുത്തം 5ജിയുടെ കാര്യത്തിൽ കേന്ദ്രം കാണിക്കില്ല എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ബിഎസ്എൻഎൽ 5G-യ്‌ക്കുള്ള 2 ബില്യൺ ഡോളറിന്റെ നെറ്റ്‌വർക്ക് ഗിയർ ഓർഡറിൽ വിദേശ വെണ്ടർമാരെ ഉൾപ്പെടുത്താനാകുമെന്ന് ഇടിയുടെ പുതിയ റിപ്പോർട്ട് പറയുന്നു.

നെറ്റ്‌വർക്ക് ഗിയർ ഓർഡറിന്റെ ഏകദേശം 50% വിദേശ വെണ്ടർമാർക്കായി നീക്കിവയ്ക്കാം, ബാക്കി 50% ഇന്ത്യൻ വെണ്ടർമാർക്കായിരിക്കും എന്നാണ് റിപ്പോർട്ട് പറയുന്നത്. ഇത് നടന്നാൽ ബിഎസ്എൻഎൽ 5ജി എത്താൻ ഇനി അ‌ധികം ​വൈകിയേക്കില്ല. രാജ്യവ്യാപകമായി 5G SA (സ്റ്റാൻഡലോൺ) പുറത്തിറക്കാനാണ് ബിഎസ്എൻഎൽ നീക്കം എന്നാണ് റിപ്പോർട്ട്.

പക്ഷേ 4ജിയിൽ നിന്ന് അ‌​തിവേഗം 5ജിയിലേക്ക് മാറാൻ കഴിയും വിധമാണ് ബിഎസ്എൻഎൽ 4ജി വ്യാപനം എന്ന് മുൻപ് അ‌ധികൃതർ പറഞ്ഞിരുന്നു. എന്നാൽ 5G SA ആണ് ബിഎസ്എൻഎൽ പുറത്തിറക്കുന്നത് എങ്കിൽ വളരെ വേഗത്തിലും കുറഞ്ഞ ചെലവിലും 5G NSA-യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയുന്ന 4G സൈറ്റുകൾക്ക് എന്ത് സംഭവിക്കുമെന്ന ചോദ്യം അ‌വശേഷിക്കുന്നുണ്ട്.

തനി നാടന് സമയമെടുക്കും! 5G: വിദേശ കമ്പനികളുടെ സഹായം കൊതിച്ച് BSNL

വിദേശ വെണ്ടർമാരിൽ നിന്ന് 5ജി ഡി​വൈസുകൾ വാങ്ങാൻ ബിഎസ്എൻഎല്ലിന് അ‌നുമതി ലഭിച്ചാൽ അ‌ത് ഗുണം ചെയ്യുക നോക്കിയ, എറിക്‌സൺ പോലുള്ള വെണ്ടർമാർക്കാണ്. ചൈനീസ് വെണ്ടർമാരെ നെറ്റ്‌വർക്കുകളിൽ നിന്ന് ഘട്ടംഘട്ടമായി പിൻവലിക്കാൻ സർക്കാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയിലെ 5ജി ഡി​വൈസുകളുടെ വിപണി വിഹിതത്തിന്റെ ഭൂരിഭാഗവും ഇതിനകം തന്നെ ഈ കമ്പനികളുടെ പക്കലാണ്.

തദ്ദേശീയമായി 5ജി ഡി​വൈസുകൾ എത്തുന്നത് കാത്തിരുന്നാൽ ബിഎസ്എൻഎൽ 5ജി ​വൈകും. ഈ സാഹചര്യത്തിൽ 5ജി ​വൈകാതിരിക്കാൻ സർക്കാർ 5G- ഡി​വൈസുകൾക്കായി വിദേശ വെണ്ടർമാരെ പ്രയോജനപ്പെടുത്താൽ ബിഎസ്എൻഎല്ലിനെ അ‌നുവദിച്ചേക്കാം. നിലവിൽ ജിയോയും എയർടെലും 5ജി വ്യാപനം പൂർത്തിയാക്കാറായി. അ‌തേസമയം വിഐ ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ്. 5ജി കൂടി എത്രയും​ വേഗം അ‌വതരിപ്പിക്കാനായാൽ ബിഎസ്എൻഎൽ മുന്നേറ്റത്തിന് അ‌ത് വലിയ ബലം നൽകും എന്നതിൽ സംശയമില്ല.

More from GizBot

Best Mobiles in India

English summary
BSNL may include foreign vendors in its $2 billion network gear order for BSNL 5G, according to a new report by ET. The report says that about 50% of the network gear order could be allocated to foreign vendors, while the remaining 50% will go to Indian vendors. If this happens, it may not be too late for BSNL to reach 5G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X