ഗതികേടോ, സുവർണാവസരമോ; 5ജിക്കായി ബിഎസ്എൻഎൽ ജിയോയുടെ സഹായം തേടുന്നു

|

''അ‌ടുത്ത വർഷം ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്ത് ബിഎസ്എൻഎൽ(BSNL) 5ജി സേവനങ്ങൾ ആരംഭിക്കണം''- രാജ്യത്തെ ഒരേയൊരു പൊതുമേഖലാ ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎലിന് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന ഉത്തരവാണിത്. സ്വകാര്യ കമ്പനികൾ രാജ്യത്ത് 5ജി സേവനങ്ങളിലേക്ക് കടന്നിട്ടും സർക്കാർ പിന്തുണയുള്ള ബിഎസ്എൻഎലിന് ​2ജി വേഗത പോലും ഭൂരിഭാഗം പ്രദേശങ്ങളിലും നൽകാൻ കഴിയുന്നില്ല.

 

ഇപ്പോൾ ഉയരുന്ന ചോദ്യം

അ‌ത് സർക്കാരിനും ഏറെ നാണക്കേട് ഉണ്ടാക്കിയതു കൊണ്ടുകൂടിയാകാം സർക്കാർ ഇത്തരമൊരു നിർദേശം ബിഎസ്എൻഎലിന് നൽകിയിരിക്കുന്നത്. എന്നാൽ നിർദേശം നൽകുന്നതിനപ്പുറം അ‌ത് നിറവേറ്റാൻ ആവശ്യമായ പിന്തുണയും സഹായവും ബിഎസ്എൻഎലിന് കിട്ടുന്നുണ്ടോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. കേന്ദ്രം നൽകിയിരിക്കുന്ന നിർദേശങ്ങൾ ബിഎസ്എൻഎലിന്റെ മുന്നോട്ടുള്ള നീക്കങ്ങൾക്ക് തടയിടുന്നതാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇപ്പോൾ വിട്ടാൽ പിന്നീട് ദുഃഖിക്കരുത്; ഇഷ്ടംപോലെ ഡാറ്റ അ‌ധികമായി നൽകുന്ന വിഐ ഓഫർ ഉടൻ അ‌വസാനിക്കുംഇപ്പോൾ വിട്ടാൽ പിന്നീട് ദുഃഖിക്കരുത്; ഇഷ്ടംപോലെ ഡാറ്റ അ‌ധികമായി നൽകുന്ന വിഐ ഓഫർ ഉടൻ അ‌വസാനിക്കും

വാ പൂട്ടിക്കെട്ടിയ ശേഷം

വാ പൂട്ടിക്കെട്ടിയ ശേഷം ഭക്ഷണം കഴിക്കാൻ പറയുന്നതുപോലെതാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയശേഷം ബിഎസ്എൻഎലിനോട് 5ജി വേണമെന്ന് ആവശ്യപ്പെടുന്നത് എന്നാണ് ആക്ഷേപം. 5ജി നടപ്പാക്കണമെങ്കിൽ അ‌തിന് മുമ്പ് 4ജി നടപ്പാക്കേണ്ടതുണ്ട്. എന്നാൽ ഇതിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കാൻ വിദേശ കമ്പനികളെ ആശ്രയിക്കരുത് എന്നാണ് ബിഎസ്എൻഎലിനോട് നിർദേശിച്ചിരിക്കുന്നത്.

ടാറ്റ കൺസൾട്ടൻസി സർവീസസ്
 

4ജി സേവനങ്ങൾ രാജ്യമെങ്ങും സജ്ജമാക്കാൻ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS), തേജസ് നെറ്റ്‌വർക്കുകൾ, സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (C-DoT) കൺസോർഷ്യം എന്നിവരെയാണ് ബിഎസ്എൻഎൽ ആശ്രയിച്ചിരുന്നത്. എന്നാൽ ഈ കമ്പനികളുമായുള്ള സഹകരണം വൻ ചെലവ് ആണ് ബിഎസ്എൻഎലിന് ഉണ്ടാക്കുന്നത്. 4ജി സേവങ്ങൾ ഉറപ്പാക്കുന്നതിൽ സഹായിക്കാൻ വളരെ ഉയർന്ന തുക ഈടാക്കുന്നു എന്നാണ് ബിഎൻഎൻഎലിന്റെ പരാതി.

പൊറുതിമുട്ടിച്ചാലും പൊന്നാണ് ജിയോ! 500 രൂപയിൽ താഴെയുള്ള ജിയോ പൊറുതിമുട്ടിച്ചാലും പൊന്നാണ് ജിയോ! 500 രൂപയിൽ താഴെയുള്ള ജിയോ "ബെസ്റ്റ് സെല്ലർ" പ്ലാൻ

1,00,000 ടവറുകൾ

രാജ്യത്തുടനീളമുള്ള 1,00,000 ടവറുകൾ 4G ലേക്ക് നവീകരിക്കാൻ ആണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത്. എന്നാൽ വൻ ചെലവ് വരുത്തു​ന്ന മറ്റു കമ്പനികളെ ​കൈയൊഴിഞ്ഞതോടെ 4ജി സേവനങ്ങൾ നൽകാൻ ഇന്ത്യൻ ടെലിക്കോം രംഗത്തെ വമ്പനായ റിലയൻസ് ജിയോയുടെ സഹായം തേടാൻ ബിഎസ്എൻഎൽ നിർബന്ധിതരായിരിക്കുകയാണ്. വിദേശത്തു നിന്നുള്ള കമ്പനികളുടെ സഹായം തേടുന്നതിൽ കേന്ദ്രത്തിന്റെ വിലക്ക് നിലനിൽക്കുന്നതാണ് ബിഎസ്എൻഎലിനെ കുഴക്കുന്നത്.

രാജ്യത്ത് 5ജി സേവനങ്ങൾ

രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ജിയോ. അ‌തിനു മുന്നോടിയായുള്ള നടപടികളും ആരംഭിച്ചു. ഇതിനിടെ ജിയോ വികസിപ്പിച്ച ഇപിസി(ഇവോൾവ്ഡ് പാക്കറ്റ് കോർ, 4ജി) യുടെ സഹായം തേടാനാണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത്. 4ജി സേവനങ്ങൾ മറ്റ് കമ്പനികളുമായി പങ്കുവയ്ക്കാൻ ഇതുവഴി ജിയോയ്ക്ക് സാധിക്കും. ഈ സാധ്യത ഉപയോഗപ്പെടുത്തി ആദ്യം 4ജിയും പിന്നീട് 5ജിയും നൽകാനാണ് ബിഎസ്എൻഎൽ നീക്കം.

കാശ് ലാഭിക്കണോ? ഉഗ്രൻ ബിഎസ്എൻഎൽ പ്ലാനുണ്ട്!കാശ് ലാഭിക്കണോ? ഉഗ്രൻ ബിഎസ്എൻഎൽ പ്ലാനുണ്ട്!

 20,000 കോടി

ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഓരോ ബിഡ്ഡിനും 20,000 കോടി രൂപയാണ് നിശ്ചയിച്ചത്. എന്നാൽ ബിഎസ്എൻഎൽ നടത്തിയ വിലയിരുത്തലിൽ ബിഡ്ഡിന് പരമാവധി 17,000 കോടിവ​രെ മാത്രമാണ് ചെലവാക്കാനാകുക. തുടർന്നാണ് ടാറ്റ കൺസോർഷ്യം ഉൾപ്പെടെയുള്ളവരെ ഒഴിവാക്കി 4ജി വിതരണം ഒരുക്കാൻ മറ്റു വഴികൾ തേടാൻ ബിഎസ്എൻഎൽ നിർബന്ധിതമായത്. എതിരാളിയാണെങ്കിലും ജിയോയുമായി ബിഎസ്എൻഎൽ 5ജി ​വിതരണത്തിൽ ​കൈകോർക്കാനാണ് ഇപ്പോൾ സാധ്യത കൂടുതലുള്ളത്.

സാധ്യമായ എല്ലാ വഴികളും

സാധ്യമായ എല്ലാ വഴികളും നോക്കുന്ന ബിഎസ്എൻഎലിന് ജിയോയെ ആശ്രയിക്കാതെ നിലവിൽ മറ്റ് മാർഗങ്ങളില്ല. ഭാവിയിൽ 5ജിയിലേക്ക് അ‌പ്ഗ്രേഡ് ചെയ്യാവുന്നവയാണ് ജിയോയുടെ ഇപിസി സംവിധാനം. അ‌തും ബിഎസ്എൻഎലിനെ ജിയോയിലേക്ക് അ‌ടുപ്പിക്കുന്നുണ്ട്. നിലവിൽ മറ്റ് മാർഗങ്ങൾ അ‌ന്വേഷിച്ച് പോകുന്നത് ബിഎസ്എൻഎലിന്റെ 5ജി, 4ജി സേവനങ്ങൾ ആരംഭിക്കുന്നതിനെ വീണ്ടും ​വൈകിപ്പിക്കും. ഇപ്പോൾ തന്നെ ടെലിക്കോം രംഗത്ത് ബിഎസ്എൻഎലിന് തിരിച്ചടികളുടെ പരമ്പരയാണ്.

5ജിയ്ക്കായി ആരെ തിരഞ്ഞെടുക്കണം? ജിയോയുടെയും എയർടെലിന്റെയും 5ജി കരുത്തും വ്യത്യാസങ്ങളും5ജിയ്ക്കായി ആരെ തിരഞ്ഞെടുക്കണം? ജിയോയുടെയും എയർടെലിന്റെയും 5ജി കരുത്തും വ്യത്യാസങ്ങളും

2ജി വേഗവുമായി പിടിച്ചുനിൽക്കാൻ

അ‌ടുത്ത വർഷത്തോടെ ജിയോയും എയർടെലും രാജ്യത്ത് 5ജി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമ്പോൾ 2ജി വേഗവുമായി പിടിച്ചുനിൽക്കാൻ ബിഎസ്എൻഎലിന് കഴിയുമോ എന്നത് സംശയമാണ്. ഇപ്പോഴും നെറ്റ്വർക്ക് കവറേജ് ലഭ്യമല്ലാത്ത ആയിരക്കണക്കിന് ഗ്രാമങ്ങൾ ഇന്ത്യയിലുണ്ട്. വമ്പൻ ടെലിക്കോം കമ്പനികൾക്ക് താൽപര്യമില്ലാത്ത ഈ ഗ്രാമങ്ങളുടെയെല്ലാം പ്രതീക്ഷ ബിഎസ്എൻഎലിലാണ്.

പരമാവധി സഹായങ്ങൾ

ബിഎസ്എൻഎൽ നിലനിൽക്കേണ്ടത് ഈ രാജ്യത്തെ ഓരോ സാധാരണക്കാരന്റെയും ആവശ്യം കൂടിയാണ്. അ‌തിനാൽത്തന്നെ ബിഎസ്എൻഎലിന് 4ജി, 5ജി സേവനങ്ങളിലേക്ക് കടക്കാൻ ആവശ്യമായ പരമാവധി സഹായങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം എന്നതാണ് രാജ്യമെങ്ങും ഉയരുന്ന ആവശ്യം. എന്തായാലും അ‌ടുത്ത വർഷത്തോടെ എങ്കിലും ബിഎസ്എൻഎൽ നന്നാകാൻ തയാറായില്ലെങ്കിൽ ജനം ​കൈയൊഴിയുമെന്നത് ഏതാണ്ട് ഉറപ്പാണ്.

''ഇത്തവണയെങ്കിലും ഒന്ന് രക്ഷപ്പെട്ട് കണ്ടാൽ മതിയാരുന്നു''; 5ജിയിലൂടെ ബിഎസ്എൻഎൽ രാജ്യത്തിന്റെ തരംഗമാകുമോ?''ഇത്തവണയെങ്കിലും ഒന്ന് രക്ഷപ്പെട്ട് കണ്ടാൽ മതിയാരുന്നു''; 5ജിയിലൂടെ ബിഎസ്എൻഎൽ രാജ്യത്തിന്റെ തരംഗമാകുമോ?

Best Mobiles in India

English summary
BSNL is trying to upgrade 1,00,000 towers to 4G. But BSNL has been forced to seek the help of Reliance Jio, the giant of the Indian telecom sector, to provide 4G services after losing out to other companies that incur huge expenses. BSNL is troubled by the Centre's ban on seeking help from foreign companies.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X