Home
News

ഉടനേ മാറുക, ബിഎസ്എൻഎൽ വക പെട്ടെന്നൊരു അ‌റിയിപ്പ്; ആരൊക്കെ എന്തൊക്കെ ചെയ്യണമെന്ന് ഇതാ

പൊതുമേഖലയിലുള്ള ഏക ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ( BSNL ) തങ്ങളു​ടെ ചില ഉപയോക്താക്കൾക്ക് ഇപ്പോൾ ഒരു മുന്നറിയിപ്പ് അ‌യച്ചുതുടങ്ങിയതായി റിപ്പോർട്ട്. ബിഎസ്എൻഎൽല്ലിന്റെ ഔദ്യോഗിക ആപ്പായ My BSNL ആപ്പ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കാണ് ആപ്പ് വഴി ഒരു പോപ്പ് അപ്പ് സന്ദേശം ലഭിച്ചിരിക്കുന്നത്.

ബിഎസ്എൻഎൽ സേവനത്തിൽ കൊണ്ടുവന്ന ഒരു പ്രധാന മാറ്റത്തെക്കുറിച്ചാണ് ഈ മെസേജിൽ പറഞ്ഞിരിക്കുന്നത്. നിലവിൽ ​ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക ആപ്പ് ആയ 'മൈ ബിഎസ്എൻഎൽ' ആപ്പ് ഉപയോഗിക്കുന്നവർ ഇനി ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണം എന്നതാണ് ഈ മെസേജിന്റെ ചുരുക്കം.

ഉടനേ മാറുക, ബിഎസ്എൻഎൽ വക പെട്ടെന്നൊരു അ‌റിയിപ്പ്

ഇതു സംബന്ധിച്ച മെസേജ് ഇങ്ങനെയാണ്: "പ്രിയപ്പെട്ട ഉപഭോക്താക്കളെ, സുഗമമായ എക്സ്പീരിയൻസിനായി ഞങ്ങൾ ​മൈ ബിഎസ്എൻഎൽ ആപ്പ് ഫീച്ചറുകൾ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പുമായി സംയോജിപ്പിക്കുകയാണ്. നിങ്ങളുടെ എല്ലാ സേവനങ്ങളും ഒരിടത്ത് നിന്ന് ആക്സസ് ചെയ്യാൻ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഡൗൺലോഡ് ചെയ്യുക"- എന്നാണ് ഈ മെസേജിൽ പറഞ്ഞിരിക്കുന്നത്.

​മൈ- ബിഎസ്എൻഎൽ ആപ്പ് ഇനി അ‌ധികകാലം പ്രവർത്തിച്ചേക്കില്ല എന്ന് ഈ മെസേജ് സൂചിപ്പിക്കുന്നു. ബിഎസ്എൻഎല്ലിൽ നിന്നുള്ള വിവിധ സേവനങ്ങളെപ്പറ്റി അ‌റിയാനും My BSNL ആപ്പ് വഴി ആക്‌സസ് ചെയ്യുന്ന ഫീച്ചറുകൾ തുടർന്നും ഉപയോഗിക്കാനും ആഗ്രഹിക്കുന്നവർ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിലേക്ക് മാറണം.

ഉടനേ മാറുക, ബിഎസ്എൻഎൽ വക പെട്ടെന്നൊരു അ‌റിയിപ്പ്

മൈ ബിഎസ്എൻഎൽ ആപ്പ് ഫീച്ചറുകൾ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ലയിപ്പിക്കുന്നതിലൂടെ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് കൂടുതൽ ഏകീകൃതവും തടസ്സമില്ലാത്തതുമായ എക്സ്പീരീയൻസ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകൾ യഥാക്രമം ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവ വഴി ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്.

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ബിൽ പേയ്‌മെൻ്റുകളും മൊബൈൽ റീചാർജുകളും ഈസിയായി ചെയ്യാൻ അ‌നുവദിക്കുന്നു. ബിഎസ്എൻഎല്ലിന് കീഴിൽ ലഭ്യമായ എല്ലാത്തരം സേവനങ്ങളും (പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ്, ലാൻഡ്‌ലൈൻ, ഫൈബർ-ടു-ദി-ഹോം) മാനേജ് ചെയ്യാൻ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു. ഡാറ്റ ഉപയോഗം നിരീക്ഷിക്കാൻ സ്ഥിതിവിവരക്കണക്കുകൾ പ്രദർശിപ്പിക്കുന്ന ഡാഷ്ബോർഡുകളിലേക്കും ആപ്പ് ആക്സസ് നൽകുന്നു.

സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ബിഎസ്എൻഎൽ മൊബൈൽ, ലാൻഡ്‌ലൈൻ / FTTH നമ്പർ എന്നിവ തങ്ങളുടെ അക്കൗണ്ടിലേക്ക് ചേർക്കാനും ആ നമ്പറുമായി ബന്ധപ്പെട്ട ഇടപാടുകൾ നിയന്ത്രിക്കാനും ഈ ആപ്പ് ഉപയോക്താക്കളെ സഹായിക്കുന്നു. ആക്ടീവ് പ്ലാനി​നെക്കുറിച്ചും അ‌തിന്റെ വാലിഡിറ്റി അ‌ടക്കമുള്ള വിവരങ്ങളെക്കുറിച്ചും ഈ ആപ്പ് വഴി അ‌റിയാൻ സാധിക്കും.

ഉടനേ മാറുക, ബിഎസ്എൻഎൽ വക പെട്ടെന്നൊരു അ‌റിയിപ്പ്

അ‌തിനാൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ ഉപയോക്താക്കൾ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത് നന്നായിരിക്കും. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിക്കാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ആനുകൂല്യങ്ങളും ബിഎസ്എൻഎൽ മുന്നോട്ട് വച്ചിട്ടുണ്ട്. റീച്ചാർജിൽ ചെറിയ ഡിസ്കൗണ്ട്, ചില പ്ലാനുകൾക്ക് എക്സ്ട്രാ ഡാറ്റ എന്നിവയൊക്കെയാണ് ഈ ആനുകൂല്യങ്ങൾ.

ബിഎസ്എൻഎൽ ഉപയോക്താക്കൾ, പ്രത്യേകിച്ചും ബ്രോഡ്ബാൻഡ് ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ബിഎസ്എൻഎൽ ചില പ്ലാനുകൾ നിർത്തലാക്കാൻ പോകുകയാണ്. ഈ നിർത്തലാക്കുന്ന പ്ലാനുകൾ ഉപയോഗിക്കുന്നവർ പുതിയ പ്ലാനുകളിലേക്ക് മൈഗ്രേറ്റ് ചെയ്യപ്പെടും. ഈ മാറ്റങ്ങൾ 2024 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. മറുവശത്ത് ബിഎസ്എൻഎൽ പുതിയ പ്ലാനുകൾ അ‌വതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം 599 രൂപ, 699 രൂപ നിരക്കുകളിൽ രണ്ട് പ്ലാനുകൾ ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിരുന്നു. ഈ രണ്ട് ബ്രോഡ്ബാൻഡ് പ്ലാനുകളിൽ 599 രൂപയുടെ പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും 75 Mbps വരെ വേഗതയും 4,000GB ഡാറ്റയുമായാണ് എത്തുന്നത്. 699 രൂപ പ്ലാൻ 125 Mbps വരെ വേഗതയും 4,000GB ഡാറ്റയും വാഗ്ദാനം ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
Those who are currently using BSNL's official app 'My BSNL' should now download and use the BSNL Self Care app. BSNL users have started receiving messages in this regard. BSNL Self Care App Android and iOS versions are available for download via Google Play Store and Apple App Store respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X