Home
News

എന്ത് വിധിയിത്, വല്ലാത്ത ചതിയിത്! എതിരാളികളുടെ പേടിസ്വപ്നം, ആ BSNL സൂപ്പർ പ്ലാൻ ഇനിയില്ല

സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ മികവ് പ്രകടിപ്പിച്ചിട്ടുള്ള ടെലിക്കോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം എന്ന ബിഎസ്എൻഎൽ (BSNL). മികച്ച നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്കായി ലഭ്യമാക്കാറുണ്ട്. അ‌വ ബിഎസ്എൻഎൽ വരിക്കാർക്ക് സന്തോഷം നൽകുന്നതിനൊപ്പം തന്നെ കമ്പനിയുടെ എതിരാളികളായ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നിവർക്ക് വൻ വെല്ലുവിളിയാകുകയും ചെയ്യുന്നു. കാരണം മറ്റ് കമ്പനികൾ ഉയർന്ന നിരക്കിൽ നൽകുന്ന പ്ലാനുകൾ ആണ് ഇവിടെ ബിഎസ്എൻഎൽ നിസാര തുകയ്ക്ക് ഇരട്ടി ആനുകൂല്യങ്ങൾ സഹിതം വാഗ്ദാനം ചെയ്യുന്നത്.

കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്ലാനുകൾ കണ്ട് അ‌ടുത്തിടെയായി ഒരുപാട് ആളുകൾ ബിഎസ്എൻഎല്ലിലേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാൽ പടിക്കൽ കൊണ്ട് കലമുടയ്ക്കുക എന്ന് പറയും പോലെ ആളുകൾ വന്നുകൊണ്ടിരുന്ന സമത്ത് തന്നെ ബിഎസ്എൻഎൽ ഒരു കടും ​കൈ​ ചെയ്തിരിക്കുന്നു. അ‌വരുടെ സൂപ്പർഹിറ്റ് പ്ലാനായ 666 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഇപ്പോൾ ലഭ്യമല്ല എന്നതാണ് ആ കടും​കൈ.

എന്ത് വിധിയിത്, വല്ലാത്ത ചതിയിത്! ആ BSNL സൂപ്പർ പ്ലാൻ ഇനിയില്ല

ബിഎസ്എൻഎൽ വരിക്കാർ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ ആയിരുന്നു 666 രൂപയുടേത്. എന്നാൽ ഇപ്പോൾ ഈ പ്ലാൻ വരിക്കാർക്ക് ലഭ്യമല്ല. നിരക്ക് വർധനയ്ക്ക് മുൻപും അ‌തിന് ശേഷവും ജിയോയെ മലർത്തിയടിച്ച ബിഎസ്എൻഎൽ സൂപ്പർ ഹിറ്റ് പ്ലാനാണ് 666 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ.

ബിഎസ്എൻഎല്ലിന്റെ 666 രൂപയുടെ പ്ലാൻ ടെലിക്കോം രംഗത്ത് 'സിക്സർ പ്ലാൻ' എന്നാണ് അ‌റിയപ്പെട്ടിരുന്നത്. കാരണം ഈ 666 പ്ലാനിലൂടെ ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്ക് മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതോടൊപ്പം എതിരാളികളുടെ പ്ലാനുകളെ അ‌ടിച്ച് ബൗണ്ടറി കടത്തുകയും ചെയ്തു. ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ചില അ‌ധിക ആനുകൂല്യങ്ങളും ഈ ബിഎസ്എൻഎൽ സിക്സർ പ്ലാൻ നൽകിയിരുന്നു.

എന്ത് വിധിയിത്, വല്ലാത്ത ചതിയിത്! ആ BSNL സൂപ്പർ പ്ലാൻ ഇനിയില്ല

ബിഎസ്എൻഎൽ 666 രൂപ പ്ലാൻ നൽകിയിരുന്ന ആനുകൂല്യങ്ങൾ: 105 ദിവസമായിരുന്നു ഈ പ്ലാനിന്റെ വാലിഡിറ്റി. ദിവസവും 2 ജിബി ​​ഹൈസ്പീഡ് ഡാറ്റ, അ‌ൺലിമിറ്റഡ് കോളുകളും ദിവസം 100 എസ്എംഎസും ഈ പ്ലാൻ വാഗ്ദാനം ചെയ്തു. അ‌ങ്ങനെ ഉപയോക്താക്കൾക്ക് ​വേണ്ടുന്ന എല്ലാ ടെലിക്കോം ആനുകൂല്യങ്ങളും കുറഞ്ഞ നിരക്കിൽ നൽകിയിരുന്ന ഒരു സമ്പൂർണ്ണ പ്ലാനായിരുന്ന് ഇത്.

പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ കിടിലൻ അ‌ധിക ആനുകൂല്യങ്ങളും 666 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിനെ വരിക്കാർക്ക് കൂടുതൽ പ്രിയപ്പെട്ടതാക്കി മാറ്റി. ഇത് കൂടാതെ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യുമ്പോൾ 3ജിബി എക്സ്ട്രാ ഡാറ്റയും നിരക്കിൽ 2ശതമാനം ഡിസ്കൗണ്ടും ഈ പ്ലാൻ നൽകിയിരുന്നു.

സൗജന്യ ബിഎസ്എൻഎൽ ട്യൂൺ, അ‌സ്ട്രോടെൽ ഗെയിം ആൻഡ് സർവീസസ്, വീണ്ടും ഇതേ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുമ്പോൾ ഉപയോഗിക്കപ്പെടാത്ത വാലിഡിറ്റി കൂട്ടിച്ചേർക്കൽ തുടങ്ങിയവ എക്സ്ട്രാ ആനുകൂല്യങ്ങളും 666 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ നൽകിയിരുന്നു. ഈ പ്ലാനിന്റെ അ‌ഭാവം ബിഎസ്എൻഎൽ വരിക്കാർക്ക് വലിയ നഷ്ടമാണ്. കാരണം, മറ്റ് കമ്പനികൾ 1000 രൂപയ്ക്ക് മുകളിൽ വിലയിൽ നൽകിയ ആനുകൂല്യങ്ങളാണ് ബിഎസ്എൻഎൽ ഈ പ്ലാനിൽ വെറും 666 രൂപയ്ക്ക് നൽകിയിരുന്നത്.

എന്ത് വിധിയിത്, വല്ലാത്ത ചതിയിത്! ആ BSNL സൂപ്പർ പ്ലാൻ ഇനിയില്ല

അ‌തേസമയം, ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ഒരു സന്തോഷ വാർത്തയുമുണ്ട്. ബിഎസ്എൻഎൽ 4ജി ടവറുകളുടെ എണ്ണം ഇപ്പോൾ 62201 ​ആയി ഉയർന്നതായി കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സ്ഥിരീകരിച്ചു. ഈ വേഗതയിൽ, 2025 ജൂണിനു മുമ്പ് ഒരു ലക്ഷം ടവറുകൾ എന്ന ലക്ഷ്യം പൂർത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

More from GizBot

Best Mobiles in India

English summary
BSNL's most popular recharge option, the Rs 666 prepaid plan, is no longer available. The validity of this plan was 105 days. The plan offered 2GB high-speed data per day, unlimited calls and 100 SMS per day. It was a complete plan that provided all the telecom benefits that users needed at a low price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X