Just In
- 32 min ago
പരാതികളും പരിഭവങ്ങളും തത്കാലം മറക്കാന്നേ... ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും
- 43 min ago
ഇപ്പോഴും എപ്പോഴും കാര്യം നടക്കും, കുറഞ്ഞ ചെലവിൽ; നിരക്ക് കുറഞ്ഞ 5 എയർടെൽ പ്ലാനുകൾ
- 4 hrs ago
ചൊവ്വയിൽ പോകാൻ നോക്കുന്നതിന് പകരം വാക്സിൻ ഉണ്ടാക്കൂ; ഇലോൺ മസ്കിന് ഉപദേശവുമായി ബിൽ ഗേറ്റ്സ്
- 16 hrs ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
Don't Miss
- Movies
അമ്പിളി ദേവിയുടെ വീട്ടിലെ പുതിയ സന്തോഷം; മക്കളെ ചേര്‍ത്ത് പിടിച്ച് വീഡിയോയുമായി നടി
- News
660 രൂപയുടെ ബർഗർ വാങ്ങി, കൊടുത്തത് 66000 രൂപ; തെളിവൊന്നുമില്ല; യുവാവിന് സംഭവിച്ചത്
- Sports
IND vs AUS: എല്ലാ മത്സരങ്ങള്‍ക്ക് മുമ്പും അത് ചെയ്യും! മുന്നൊരുക്കം വെളിപ്പെടുത്തി രോഹിത് ശര്‍മ
- Lifestyle
ശിവചൈതന്യം ഭൂമിയിലൊഴുകും പുണ്യദിനം; ശിവരാത്രി ശുഭമുഹൂര്‍ത്തം, പൂജാവിധി, ആരാധനാരീതി
- Automobiles
ഓടിക്കാന്‍ ലൈസന്‍സ് വേണ്ട; പുതിയ 3 ക്യൂട്ട് ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഹോണ്ട
- Finance
ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ; ഇനി നിക്ഷേപകര്‍ക്ക് ആശ്രയിക്കാം ഈ പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
പണിയറിയില്ലെങ്കിൽ പഠിക്കണം സാറേ, ബിഎസ്എൻഎൽ അറിയാൻ പൊതുതാത്പര്യപ്രകാരം
നമ്മുടെ മൊബൈൽ ഫോൺ വിളികൾ, ഡാറ്റ ഉപയോഗം എന്നിവയുടെയെല്ലാം നിയന്ത്രണവും നിരക്ക് നിർണയവുമൊക്കെ രണ്ടോ മൂന്നോ സ്വകാര്യ കുത്തകകളുടെ കയ്യിൽ മാത്രമായി പോകുന്നത് അത്ര നല്ല കാര്യമല്ലെന്ന് അറിയാമല്ലോ. ഇവിടെയാണ് രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ പ്രസക്തിയും സ്ഥാപനത്തിന്റെ നിലനിൽപ്പ് സാധാരണക്കാർക്ക് അത്യന്താപേക്ഷിതവും ആകുന്നത്. സ്വകാര്യ മേഖലയുടെ ആവശ്യവും പ്രാധാന്യവും അംഗീകരിച്ച് കൊണ്ട് തന്നെയാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്. വിപണിയിൽ എപ്പോഴും സ്വകാര്യ- പൊതുമേഖല പ്രാതിനിധ്യം നിലനിൽക്കുകയെന്നതും പ്രധാനമാണ് (BSNL).

എത്രയെത്ര പരാതികളും പരിഭവങ്ങളും ഉണ്ടെങ്കിലും ടെലിക്കോം വ്യവസായത്തിന്റെ മുൻപന്തിയിൽ തന്നെ ബിഎസ്എൻഎൽ ഉണ്ടാകണമെന്ന്, സ്വകാര്യ കമ്പനികളുടെ ഉയർന്ന താരിഫിനെ ആശ്രയിക്കാൻ കഴിയാത്ത സാധാരണക്കാരെങ്കിലും ചിന്തിക്കുന്നുണ്ടാകും. എന്നാൽ ഇത് യൂസേഴ്സ് മാത്രം ആഗ്രഹിച്ചാൽ പോര. ആ കമ്പനിയും അതിലെ ജീവനക്കാരുമെല്ലാം ഇങ്ങനെയൊരു മനോഭാവം കാണിക്കേണ്ടതുണ്ട്. രാജ്യത്തെ സ്വകാര്യ കമ്പനികളുമായി മത്സരിക്കാൻ ബിഎസ്എൻഎൽ നടപ്പിലാക്കേണ്ട ചില മാറ്റങ്ങൾ ഉണ്ട്. അത് മനസിലാക്കുന്നതിന് മുമ്പ് യൂസേഴ്സിന് എന്താണ് വേണ്ടതെന്ന് നോക്കാം.

ഓരോ ഇന്ത്യൻ യൂസറും മികച്ച മൊബൈൽ നെറ്റ്വർക്കിങ് എക്സ്പീരിയൻസ് ആഗ്രഹിക്കുന്നുണ്ട്. റീചാർജ് പ്ലാനുകളുടെ വില വർധിച്ച് വരുന്ന ഇക്കാലത്തും ഉയർന്ന പ്രതീക്ഷകളാണ് യൂസേഴ്സിന് ഉള്ളത്. കൂടുതൽ മികച്ച കവറേജ്, താങ്ങാൻ കഴിയുന്ന പ്ലാനുകൾ, തടസമില്ലാത്ത ഇന്റർനെറ്റും അനുബന്ധ സേവനങ്ങളും എന്നിവയെല്ലാം യൂസേഴ്സ് ആഗ്രഹിക്കുന്നുണ്ട്. ഈ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റാൻ കഴിയുന്നിടത്താണ് ടെലിക്കോം രംഗത്തെ ബിഎസ്എൻഎല്ലിന്റെ വളർച്ച സംഭവിക്കുക.

നിലവിൽ 4ജി നെറ്റ്വർക്ക് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം ഓപ്പറേറ്ററായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ ). വിപണിയിലെ എതിരാളികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നിവരെല്ലാം 5ജി ലോഞ്ചിന് തയ്യാറെടുക്കുമ്പോഴാണ് ബിഎസ്എൻഎൽ ഇപ്പോഴും 4ജി ലോഞ്ചിൽ തട്ടി നിൽക്കുന്നതെന്ന് ഓർക്കണം. സ്പെക്ട്രം അലോക്കേഷൻ മാത്രമാണ് 5ജി നെറ്റ്വർക്ക് പുറത്തിറക്കാൻ ഇനിയുള്ളത്.

4ജി സേവനങ്ങൾ ലോഞ്ച് ചെയ്ച് കഴിഞ്ഞാൽ തദ്ദേശമായി നിർമിച്ച 4ജി നെറ്റ്വർക്ക് ഉള്ള ഏക ടെലിക്കോം കമ്പനി കൂടിയായി ബിഎസ്എൻഎൽ മാറും. അത് കമ്പനിക്ക് വലിയ നേട്ടമായിരിക്കുമെന്ന കാര്യത്തിലും തർക്കമില്ല. നിലവിലത്തെ പ്രതിസന്ധികളിൽ നിന്ന് കരകറയാൻ ബിഎസ്എൻഎല്ലിനുള്ള ഏക മാർഗവും 4ജി നെറ്റ്വർക്ക് ലോഞ്ച് തന്നെയാണ്. തടസങ്ങളും പോരായ്മകളും ഇല്ലാത്ത 4ജി കവറേജ് ആയിരിക്കണം കമ്പനി നൽകുന്നത്. അടുത്ത വർഷം അവസാനത്തോടെയെങ്കിലും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 4ജി സേവനം എത്തുകയും വേണം.

നിലവിൽ അതീവ ദുർബലമായ സാമ്പത്തിക സ്ഥിതിയിലാണ് ബിഎസ്എൻഎൽ ഉള്ളത്. 4ജി സേവനങ്ങൾ ലഭ്യമാക്കിക്കഴിഞ്ഞാൽ വരിക്കാരുടെ എണ്ണം മെച്ചപ്പെടുത്താനും ബിഎസ്എൻഎല്ലിന് കഴിയണം. തുടർച്ചയായി പുതിയ വരിക്കാരെ ചേർത്ത് കൊണ്ടിരിക്കണം. ഒപ്പം അവരെ നിലനിർത്താനും ബിഎസ്എൻഎല്ലിന് സാധിക്കണം. ഈ രീതിയിൽ തന്നെ മുന്നോട്ട് പോകാൻ കഴിഞ്ഞാൽ കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട് തുടങ്ങും.

ഓരോ യൂസറിൽ നിന്നുമുള്ള വരുമാനത്തെക്കുറിച്ച് ( ARPU ) ബിഎസ്എൻഎൽ ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. വളരെ അഗ്രസീവായി യൂസർ ബേസ് വളർത്തുക എന്നത് മാത്രമായിരിക്കണം കമ്പനിയുടെ ലക്ഷ്യം. കൂടുതൽ ഉപയോക്താക്കളെ ആഡ് ചെയ്യാൻ ഏറ്റവും നല്ല വഴി കുറഞ്ഞ നിരക്കിൽ പ്ലാനുകൾ നൽകുക എന്നത് മാത്രമാണ്. ഇപ്പോൾ തന്നെ വിപണിയിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനുകൾ ഓഫർ ചെയ്യുന്ന കമ്പനിക്ക് അതൊരു പ്രശ്നമുള്ള കാര്യം ആകണമെന്നില്ല.

തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബിഎസ്എൻഎല്ലിന്റെ 4ജി നെറ്റ്വർക്ക് തയ്യാറാക്കുന്നത്. ഈ മെയ്ഡ് ഇൻ ഇന്ത്യ ഇമേജ് ഉപയോഗിച്ച് ദേശസ്നേഹം കൂടുതൽ ഉള്ള ആളുകളെ കമ്പനിക്ക് ആകർഷിക്കാൻ കഴിയും. ( യഥാർഥത്തിൽ ദേശസ്നേഹം ഉണർത്തണ്ട ആവശ്യമൊന്നും ഇല്ല, മര്യാദയ്ക്ക് സർവീസ് കൊടുക്കാൻ തയ്യാറായാൽ തന്നെ ആളുകൾ ബിഎസ്എൻഎൽ കണക്ഷനുകൾ ഉപയോഗിച്ച് തുടങ്ങും ).

അത് പോലെ തന്നെ പ്രധാനമാണ് കസ്റ്റമർ സർവീസും. ഏറ്റവും മികച്ച കസ്റ്റമർ സപ്പോർട്ട് സിസ്റ്റം തയ്യാറാക്കിയും ബിഎസ്എൻഎല്ലിന് യൂസേഴ്സിനെ ആകർഷിക്കാൻ കഴിയും. സ്വകാര്യ കമ്പനികൾ ആദ്യം പ്രയോഗിച്ച തന്ത്രങ്ങളിൽ ഒന്ന് കൂടിയാണിത്. പഴയ ബിഎസ്എൻഎൽ കസ്റ്റമർ കെയറിന്റെ കാര്യം ആരെയും പറഞ്ഞ് ഓർമിപ്പിക്കേണ്ടതില്ലല്ലോ. എന്നാൽ ഇന്ന് സ്വകാര്യ കമ്പനികളുടെ കസ്റ്റമർ കെയർ സർവീസുകളും വൻ ദുരന്തമാണ്. ഇത് പരിഹരിക്കാൻ കഴിഞ്ഞാൽ ബിഎസ്എൻഎല്ലിന് വലിയ മുന്നേറ്റം ഉണ്ടാകും.

5ജിയെ മൈൻഡ് ചെയ്യരുത്
5ജി സേവനങ്ങളെക്കുറിച്ച് ബിഎസ്എൻഎൽ തത്കാലം ആശങ്കപ്പെടാതിരിക്കുന്നതാണ് നല്ലത്. പകരം 4ജി നെറ്റ്വർക്കിന്റെ വ്യാപനത്തിലും ശേഷി കൂട്ടുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം. തദ്ദേശീയമായ 5ജി ഡെവലപ്പ്മെന്റ് സൈഡിൽ കൂടി നടന്നോളും. മെയ്ഡ് ഇൻ ഇന്ത്യ 5ജി എക്വിപ്മെന്റ്സ് തയ്യാറാക്കുന്നത് പോലെയുള്ള ജോലികൾ സി-ഡോട്ട് (ടെലിമാറ്റിക്‌സ് വികസന കേന്ദ്രം) പോലെയുള്ള സ്ഥാപനങ്ങൾക്ക് ചെയ്യാൻ കഴിയും. സ്വകാര്യ ടെലിക്കോം കമ്പനികളിൽ നിന്ന് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനേക്കാൾ മികച്ച കവറേജ് ഓഫർ ചെയ്യുന്നതിലും മികച്ച പ്ലാനുകൾ നൽകുന്നതിലും ആയിരിക്കണം ബിഎസ്എൻഎല്ലിന്റെ ശ്രദ്ധ.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470