Home
News

പവറിന്റെ കാര്യത്തിൽ ഒരു തീരുമാനമായി; പേസ് ഡിജിടെക് സബ്സിഡറിക്ക് 94.35 കോടിയുടെ കരാർ നൽകി BSNL

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ ഇന്ത്യയിലുടനീളമുള്ള നെറ്റ്‌വർക്കുകളുടെ വൈദ്യുതി, എനർജി സ്റ്റോറേജ് ​​അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പേസ് ഡിജിടെക് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ലീനേജ് പവർ പ്രൈവറ്റ് ലിമിറ്റഡിന് 94.35 കോടി രൂപയുടെ പ്രോജക്ട് അനുവദിച്ചു. ഈ കരാറിന്റെ ഭാഗമായി 100 AH/48V റേറ്റുചെയ്ത 25,000 ലിഥിയം-അയൺ ബാറ്ററി മൊഡ്യൂളുകളും ഔട്ട്ഡോർ, ഇൻഡോർ വിന്യാസത്തിനായി രൂപകൽപ്പന ചെയ്ത 2,500 IP55-റേറ്റഡ് ഡി​വൈസ് റാക്കുകളും ലീനേജ് പവർ ബിഎസ്എൻഎല്ലിന് നൽകും. ബിഎസ്എൻഎൽ നെറ്റ്വർക്കിന്റെ തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കാനും നിർണായകമായ പവർ ഇൻഫ്രാസ്ട്രക്ചർ 10 വർഷത്തേക്ക് സുഗമമായി പ്രവർത്തിക്കുന്നത് തുടരാനും ഉദ്ദേശിച്ചുള്ളതാണ് കരാർ.

ഈ പ്രോജക്ടിൽ സമഗ്രമായ അഞ്ച് വർഷത്തെ വാറണ്ടിയും തുടർന്ന് അഞ്ച് വർഷത്തെ വാർഷിക അറ്റകുറ്റപ്പണി കരാറും (AMC) ഉൾപ്പെടുന്നു. കരാറിന്റെ ഭാഗമായി 300 AH മുതൽ 1,200 AH വരെയുള്ള ശേഷിയുള്ള ബാറ്ററി ബാങ്കുകളായി ലൈനേജ് പവർ വിതരണം ചെയ്യുന്ന സിസ്റ്റങ്ങളെ കോൺഫിഗർ ചെയ്യും, ഇത് വ്യത്യസ്ത സാഹചര്യങ്ങളിൽ ടെലികോം സൈറ്റുകളുടെ പ്രവർത്തന ആവശ്യങ്ങ​ളെ പിന്തുണയ്ക്കുന്നു.

പവറിന്റെ കാര്യത്തിൽ ഒരു തീരുമാനമായി; 94.35 കോടിയുടെ കരാർ നൽകി BSNL

സർക്കാരിന്റെ കർശന നിയമം ഉള്ളതിനാൽ ഈ കരാറിന് കീഴിൽ വിതരണം ചെയ്യുന്ന എല്ലാ ബാറ്ററി മാനേജ്മെന്റ് സിസ്റ്റങ്ങളും ട്രസ്റ്റഡ് ടെലികോം പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രാജ്യത്തെ എല്ലാ നിർണായക ടെലികോം ഇൻഫ്രാസ്ട്രക്ചറുകളും ട്രസ്റ്റഡ് ടെലികോം പോർട്ടലിന്റെ അംഗീകാരം നേടണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു.

​​സൈബർ ആക്രമണങ്ങളുടെ ഇക്കാലത്ത്, ഒരു സൈബർ യുദ്ധവും ഇന്ത്യയെയോ അതിന്റെ പവർ ഗ്രിഡുകളെയോ ആശയവിനിമയ ലൈനുകളെയോ ബാധിക്കാതിരിക്കാനാണ് എല്ലാ നിർണായക ടെലികോം ഇൻഫ്രാസ്ട്രക്ചറുകളും ട്രസ്റ്റഡ് ടെലികോം പോർട്ടലിന്റെ അംഗീകാരം നേടണമെന്ന് കർശനമായി നിർദേശിച്ചിരിക്കുന്നത്. ഈ ഉത്തരവിന്റെ ഭാഗമായി എല്ലാ ചൈനീസ് വെണ്ടർമാരെയും നെറ്റ്‌വർക്കിൽ നിന്ന് നീക്കം ചെയ്തു.

പവറിന്റെ കാര്യത്തിൽ ഒരു തീരുമാനമായി; 94.35 കോടിയുടെ കരാർ നൽകി BSNL

ബിഎസ്എൻഎല്ലുമായി ബന്ധപ്പെട്ട് അ‌ടുത്തിടെ പുറത്തുവന്ന മറ്റൊരു വാർത്ത, 23,000 അധിക 4ജി സൈറ്റുകൾ കൂടി ബിഎസ്എൻഎൽ ഉടൻ പുറത്തിറക്കും എന്നതാണ്. 4ജി വ്യാപനത്തിന്റെ ഭാഗമായി ഒരുലക്ഷം ടവറുകൾ ഇൻസ്റ്റാൾ ചെയ്തതിൽ നിലവിൽ 97,000-ത്തോളം 4ജി സൈറ്റുകൾ പ്രവർത്തനക്ഷമമാണ്. ഇത് കൂടാതെ 23,000-ത്തിലധികം ബേസ് ട്രാൻസ്‌സിവർ സ്റ്റേഷനുകൾ (ബിടിഎസ്) ഇൻസ്റ്റാൾ ചെയ്യാൻ ബിഎസ്എൻഎൽ ശ്രമിക്കുന്നു.

കഴിഞ്ഞ രണ്ട് വർഷമായി ബിഎസ്എൻഎൽ 4ജി വ്യാപനത്തിൽ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. അ‌ധികം ​വൈകാതെ 5ജി വ്യാപനവും ആരംഭിക്കും. നേരത്തെ ബിഎസ്എൻഎൽ അ‌റിയിച്ചിരുന്നത് 2025 ഡിസംബറിൽ ഡൽഹിയിലും മും​ബൈയിലും 5ജി ആരംഭിക്കും എന്നായിരുന്നു, പിന്നീടത് 2025 ജനുവരി എന്നായി, എന്നാലിപ്പോൾ ജനുവരി ആയിട്ടും 5ജി വ്യാപനം സംബന്ധിച്ച പ്രതികരണങ്ങളൊന്നും അ‌ധികൃതരുടെ ഭാഗത്തുനിന്ന് കാണാനില്ല.

മറ്റു ടെലിക്കോം കമ്പനികളിൽ റിലയൻസ് ജിയോയും ഭാരതി എയർടെലും ഇതിനകം രാജ്യവ്യാപകമായി 5ജി അ‌വതരിപ്പിക്കുകയും ഉപയോക്താക്കൾക്ക് 5ജി ഡാറ്റ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്ന വിഐ ഇതിനകം ചില പ്രധാന നഗരങ്ങളിൽ തങ്ങളുടെ 5ജി സേവനം ആരംഭിച്ചിട്ടുണ്ട്. അ‌തിൽ കേരളത്തിൽ നിന്ന് നാല് നഗരങ്ങൾ ഉണ്ട് എന്നത് ശ്രദ്ധേയമാണ്.

പവറിന്റെ കാര്യത്തിൽ ഒരു തീരുമാനമായി; 94.35 കോടിയുടെ കരാർ നൽകി BSNL

ബിഎസ്എൻഎൽ ഇപ്പോഴും 4ജി വ്യാപനം ശക്തിപ്പെടുത്താനുള്ള പരിശ്രമം തുടരുന്നു. യഥാർഥത്തിൽ 4ജി സേവനങ്ങൾ ആരംഭിക്കാൻ 2020-ൽ തന്നെ ബിഎസ്എൻഎൽ ആഗ്രഹം പ്രകടിപ്പിച്ചതാണ്. എന്നാൽ തദ്ദേശീയ ടെക്നോളജിയും ഡി​വൈസുകളും ഉപയോഗിച്ച് മതി 4ജി വ്യാപനം എന്നായിരുന്നു സർക്കാർ നിർദേശം. ആ ഘട്ടത്തിൽ ​തദ്ദേശീയ ടെക്നോളജിയോ ഡി​വൈസുകളോ ലഭ്യമല്ലായിരുന്നു. അ‌ത് വികസിപ്പിക്കാൻ സമയമെടുത്തത് ബിഎസ്എൻഎൽ 4ജി വ്യാപനം ​വൈകുന്നതിനും കാരണമാകുകയായിരുന്നു.

More from GizBot

Best Mobiles in India

English summary
BSNL has sanctioned a project worth Rs 94.35 crore to Lineage Power Private Limited, a subsidiary of Pace Digitech Limited. The project is to strengthen power and energy storage infrastructure across BSNL network. Lineage Power will provide BSNL with 25,000 lithium-ion battery modules rated at 100 AH/48V and 2,500 IP55-rated equipment racks designed for outdoor and indoor deployment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X