500% അധിക ഡാറ്റ, 60% ഓഫര്‍: ബിഎസ്എന്‍എല്‍ ഞെട്ടിക്കുന്നു!

Written By:

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) പുതിയ അണ്‍ലിമിറ്റഡ് പ്ലാനുമായി എത്തിയിരിക്കുന്നു. ഒന്നിനു മേല്‍ ഒന്നായി ടെലികോം യുദ്ധം മുറുകുകയാണ്. നവംബര്‍ ഒന്നു മുതലാണ് ബിഎസ്എന്‍എല്‍ന്റെ ഈ പുതിയ ഓഫര്‍ പ്രാഭല്യത്തില്‍ വരുന്നത്.

വാട്ട്‌സാപ്പ് കാരണം നിങ്ങളുടെ ഫോണ്‍ മെമ്മറി നിറയുന്നോ?

500% അധിക ഡാറ്റ, 60% ഓഫര്‍: ബിഎസ്എന്‍എല്‍ ഞെട്ടിക്കുന്നു!

ഈ ഓഫറില്‍ 500% അധിക ഡാറ്റയും 60% ഡിസ്‌ക്കൗണ്ടുമാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്ന ഏറ്റവും നല്ലൊരു പ്ലാനാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അതും പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക്.

ബിഎസ്എന്‍എല്‍ പുതിയ പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.. തുടര്‍ന്നു വായിക്കുക,

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'ലോട്ട് ലോ' (Loot Lo)

ലോട്ട് ലോ എന്നു പറയുന്ന ഈ പ്ലനിന്റെ ഭാഗമായി ഏഴു പോസ്റ്റ്‌പെയ്ഡ് പ്ലാനുകളാണ് നല്‍കിയിരിക്കുന്നത്. 225 രൂപ, 325 രൂപ, 525 രൂപ, 725 രൂപ, 799 രൂപ, 1125 രൂപ, 1525 രൂപ പ്ലാന്‍ എന്നിങ്ങനെ.

നിശ്ചിത പ്രതിമാസ റീച്ചാര്‍ജ്ജ്

എല്ലാ പോസ്റ്റ്‌പെയ്ഡ് പ്ലാനിലും ഒരു നിശ്ചിത പ്രതിമാസ റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം. അതായത് 99 രൂപ, 149 രൂപ, 225 രൂപ, 325 രൂപ,525 രൂപ, 725 രൂപ, 799 രൂപ, 1125 രൂപ, 1525 രൂപ എന്നിങ്ങനെ. അതില്‍ നിങ്ങള്‍ക്ക് ഫ്രീ ഡാറ്റ ലഭിക്കുന്നു. അതായത് 500എംബി, 500എംബി, 3ജിബി, 7ജിബി, 15ജിബി, 30ജിബി, 60ജിബി, 90ജിബി എന്നിങ്ങനെ.

വന്‍ ഡിസ്‌ക്കൗണ്ടില്‍ ആന്‍ഡ്രോയിഡ് ന്യുഗട്ട് സ്മാര്‍ട്ട്‌ഫോണുകള്‍

ബിഎസ്എന്‍എല്‍/ മൈക്രോമാക്‌സ്

ബിഎസ്എന്‍എല്‍ ഇപ്പോള്‍ ആഭ്യന്തര മൊബൈല്‍ നിര്‍മ്മാതാവ് മൈക്രോമാക്‌സുമായി ചേര്‍ന്ന് 4ജി വോള്‍ട്ട് ഫോണായ ഭാരത്-1 എന്ന ഫോണ്‍ 2,200 രൂപയ്ക്ക് വിപണിയില്‍ ഇറക്കിയിട്ടുണ്ട്. ജിയോ 4ജി ഫീച്ചര്‍ ഫോണിന്റെ വരവിനു ശേഷം ബിഎസ്എന്‍എല്‍ മാത്രമല്ല മറ്റു പല കമ്പനികളും 4ജി ഫീച്ചര്‍ ഫോണ്‍ തുശ്ചമായ വിലയില്‍ നല്‍കി തുടങ്ങി. ഈ ഫീച്ചര്‍ ഫോണില്‍ 97 രൂപയ്ക്ക് ബിഎസ്എന്‍എല്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് കോള്‍/ ഡാറ്റ നിങ്ങള്‍ക്ക് ആസ്വദിക്കാം.

ഭാരത്-1 സവിശേഷതകള്‍

മൈക്രോമാക്‌സ് ഭാരത് 1ന് 2.4 ഇഞ്ച് QVGA ഡിസ്‌പ്ലേ, 2എംപി റിയര്‍ ക്യാമറ, VGA സെല്‍ഫി ക്യാമറ, 2000എംഎഎച്ച് ബാറ്ററി, 512എംബി റാം, 4ജിബി റോം, 4ജി വോള്‍ട്ട്, ഡ്യുവല്‍ സിം കണക്ടിവിറ്റി എന്നിവയാണ്. കൂടാതെ ലൈവ് ടിവി മ്യൂസിക്, മൂവികള്‍, വീഡിയോകള്‍ എന്നിവയും കേള്‍ക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
State-run telecom operator BSNL has launched its ‘Loot Lo’ offer effective from November 1 which will allow up to 60% discount and 500% more data.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot